“മനസ്സിലായില്ല”
“അടുത്ത യാത്ര അയപ്പിനും എന്നെ പ്രതീക്ഷിക്കണ്ട. അത് കാണാനുള്ള ശക്തി എനിക്കില്ല. നീ ഇല്ലാത്ത ആ വീട്ടിൽ എനിക്ക് പറ്റില്ല..” അവന്റെ കൈകൾ വിറച്ചു, മുഖം ചുവന്നു. “ഒരു കാര്യം എനിക്ക് ഉറപ്പാണ്, നിന്നെ ഞാൻ സ്നേഹിക്കുന്ന അത്രയും ഈ ലോകത്ത് ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. സത്യം! നിന്റെ അത്രയും ഭംഗിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ശ്രമിച്ചു നോക്കി, പലരെയും പ്രേമിച്ചുനോക്കി, പക്ഷെ..” അവളുടെ മുഖത്തേക്ക് നോക്കാതെ തലകുനിച്ചിരുന്ന് അവൻ പറഞ്ഞു.
ബാലു തുടർന്നു “വീട്ടിൽ പിത്തിയിൽ തൂക്കിയ ഫോട്ടോകളിൽ ഞാൻ നിന്നിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടാവാം. പക്ഷെ ഞാൻ വരച്ച ചിത്രങ്ങളിൽ, എഴുതിയ കവിതകളിൽ എല്ലാം നിന്നെ ഞാൻ ചേർത്തുപിടിച്ചിട്ടുണ്ട്.. എപ്പോഴും.. ആരും കാണാതെ. അതുകൊണ്ട് നീ അടുത്ത് വരുമ്പോൾ എനിക്ക് പേടിയാണ്. നിന്നെ തൊടാൻ.. നിന്റെ ചുംബനം ഏറ്റുവാങ്ങൽ എനിക്ക് ഭയമാണ്.”
ദിവ്യ ആകെ അമ്പരന്നു, കാതുകളെ അവൾക്ക് വിശ്വസിക്കുവാൻ ആയില്ല, അവളെ അത് ആശങ്കയിൽ ആഴ്ത്തി. കാറിനുള്ളിൽ എങ്ങും മൗനം വ്യാപിച്ചു. അവർ പരസ്പരം നോക്കിയില്ല. അൽപ്പനേരത്തിന് ശേഷം എതിർ ദിശയിൽ നിന്ന് ചീറി അടുത്ത ഒരു ലോറി അവളെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവന്റെ വിറയ്ക്കുന്ന കൈയിൽ അവൾ അമർത്തി നിർവീര്യമാക്കി. ജാള്യത വമിക്കുന്ന ആ നിശബ്ദതയെ കൊല്ലുവാനുള്ള ഒരു പാഴ്ശ്രമം “ദേ ഞാൻ തൊട്ടു. എന്ത് പറ്റി?”.
കണ്ണുകൾ തുറന്ന് അവരുടെ കൈകളിലും പിന്നീട് അവളുടെ മുഖത്തേക്കും ബാലു നോക്കി. ദയനീയമായ ആ നോട്ടം അവൾക്ക് കണ്ടുനിക്കുവാൻ ആയില്ല.

ബ്രോ, ഇതിന്റെ ബാക്കി 🙄??
Waw..adipoly എഴുത്ത്…
മനസ്സിനെ പിടിച്ചിരുത്തുന്ന എഴുത്ത്…
അസാധാരണമായ അവതരണം…
അപ്രതീക്ഷിതമായ twist…baalu നേ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.ആദ്യം…
ബട്ട് ഇപ്പൊൾ ദിവ്യയുടെ മാറ്റവും തിരിച്ചറിഞ്ഞു…നിഷിദബന്ധങ്ങളുടെ രുചി… അതിമധുരമാണു…. ഒരേ വഴിയിലൂടെ ചിന്തിക്കുന്നവർ, ഒന്നാകാൻ ആഗ്രഹിക്കുന്നവര്…. സൂപ്പർ…
ആകാംക്ഷ കൂടുവാനു….
നന്ദൂസ്…💚💚💚
The way u write 😘😘. Need more pages..
Wow… Super
പിടിച്ചിരുത്തുന്ന എഴുത്ത്, തീരല്ലേ എന്ന് തോന്നി 🥰
അടുത്ത പാർട്ട് അധികം delay ആക്കാതെ തന്നെ Bro…
Adipoli ❤️
ഹൊ ൻ്റെ ദേവാ ഒന്ന് രസം പിടിച്ച് വരട്ടെ എന്നിട്ട് തീർത്തപോരായിരുന്നോ ഈ ഭാഗം.. അത്രേം നല്ല ഫീലായിരുന്നു ട്ടോ. പക്ഷെ ഇപ്പൊ വല്ലാത്ത വിഷമം ഇനി അടുത്ത ഭാഗം വരുന്നത് വരെ കാതിരിക്കണ്ടെ..
ഒന്ന് വേഗം തരണേ മോനെ..
സ്നേഹത്തോടെ രാവണൻ ❤️❤️❤️
Nice story. Please continue
Super bro nannayittund
Keep going
കഥ സൂപ്പർ ആണ് but പേജ് കൂട്ടി എഴുത് ബ്രോ, പെട്ടന്ന് തീർന്നു പോകുന്നു അതാ ഒരു കുഴപ്പം
Part 1 ilaloo broo
പേജ് കുറവാണല്ലോ ബ്രോ 😔
വൗ… ഈ സ്റ്റോറിയുടെ ഒരു രീതി കണ്ടിട്ട് author കാര്യമായിട്ട് കുക്ക് ചെയ്യുന്നുണ്ട്… ദൈവമേ, ഹാപ്പി എൻഡിങ് ആണ് expectation,author ചോയ്സ് എന്താണോ അത് മാനിക്കുന്നു.. ബട്ട് this guy will കുക്ക് 🔥…. എഴുത്തിന്റെ ഭംഗിയും ചേച്ചിയെ പറ്റി വർണനയും ഒക്കെ കേൾക്കുമ്പോൾ 💕🙌🏻…. Damn, മാൻ പ്ലീസ് make this സ്റ്റോറി a മാസ്റ്റർപീസ് 🤌🏻🤍
മുകളിലെ ലിങ്ക് part one കാണുന്നില്ലെങ്കിൽ >>
Part one:https://kkstories.com/changalakal-written-by-agnidevan57/