ചാരുലത ടീച്ചർ 4 [Jomon] 875

 

കഴിക്കാനിരുന്ന എന്റെ മുടിയിൽ തലോടികൊണ്ടമ്മ പറഞ്ഞു…പിന്നെ ഞാനുമൊന്നും പറഞ്ഞില്ല…രണ്ടു ദോശയുമെടുത്തു കൊറച്ചു തേങ്ങാ ചട്ട്ണിയുമൊഴിച്ചു കഴിക്കാൻ തുടങ്ങി..അപ്പോളേക്കും അച്ഛനും കൈ കഴുകി വന്നിരുന്നു…അച്ഛനുള്ളത് എടുത്തു കൊടുത്തിട്ടമ്മയും കഴിക്കാനിരുന്നു

 

പത്തു മിനുറ്റ് കൊണ്ട് തന്നെ കഴിച്ചു കഴിഞ്ഞ ഞാൻ റൂമിൽ ചാർജിനിട്ട ഫോൺ എടുക്കാനായി സ്റ്റെപ്പോടി കേറി…

 

ഫോണും ചാർജറുമെടുത്തു ഇറങ്ങിയപ്പോളേക്കും അമ്മയും അച്ഛനും റെഡിയായി ഇറങ്ങി

 

“പോകുവല്ലേ…നീയാ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടോ…വഴി പരിജയം ഇല്ലാത്തത് അല്ലെ..”

 

ഷർട്ടിന്റെ കൈ മടക്കികൊണ്ട് എനിക്കുള്ള നിർദ്ദേശവും തന്നച്ചൻ പുറത്തേക്കിറങ്ങി…ഒപ്പം തന്നെ എന്നെയും പിടിച്ചു വെളിയിലാക്കി അമ്മ വീടിന്റെ വാതിലും പൂട്ടി

 

പിന്നൊട്ടും വൈകാതെ തന്നെ ഞങ്ങളവിടെ നിന്നും തിരിച്ചു…ടൌണേരിയ കഴിഞ്ഞതും ഇടക്ക് വച്ചൊരു ബ്ലോക്കും കിട്ടി…

 

“നാശം ഇതിനീപ്പോ എപ്പോ കഴിയാനാ..”

 

സ്റ്റിയറിങ്ങിലടിച്ചു ഞാനത് പറഞ്ഞു തീരലും എനിക്ക് അപ്പുറം നിന്ന വണ്ടികൾക്ക് സൈഡിലൂടെ ഒരു നീല ഫസ്സീനോ കടന്ന് പോകുന്നത് കണ്ടു…

 

“ചാരു…”

 

ഒരു ചിരിയോടെ ഓർമ്മയിലേക്ക് വന്നയാ പേര് ഞാൻ വെറുതെ പറഞ്ഞു….ഇപ്പൊ എവിടെ നീല ഫസ്സീനോ കണ്ടാലും ആദ്യമോർമ്മ വരുന്നത് അവളെയാണ്…ഇപ്പൊ  എന്ത് ചെയ്യുവായിരിക്കും അവള്. ..കോളേജിൽ പോയി കാണുമോ….ഓരോന്ന് ഓർത്തു ഞാനാ ഫസ്സീനോയെ തപ്പി…ഏതോ ഒരു പെണ്ണാണ് അതോടിക്കാൻ ഇരിക്കുന്നത്…വലിയ പൊക്കമൊന്നും ഇല്ലാത്തൊരുത്തി…തൊട്ട് പിറകിൽ തന്നെ വേറൊരാളും ഇരിപ്പുണ്ട് പക്ഷെ ആളെയൊന്നു മര്യാദക്ക് കാണാൻ കിട്ടുന്നില്ല…അതുപോലെ ആണ് പിറകിൽ തൂക്കി ഇട്ടേക്കുന്ന ട്രാവൽ ബാഗിന്റെ വലുപ്പം…..

 

എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കാ പിറകിലിരിക്കുന്ന പെണ്ണിൽ നിന്നും മുഖം തിരിക്കാൻ പറ്റുന്നില്ല…വല്ലാത്തൊരു ആകർഷണം…ഒരുപാട് ചിന്തിച്ചു ചിന്തിച്ചു എന്റെ ഉള്ളിൽ തന്നെയൊരു സംശയമായി…ചാരുവാണോ ആ പിറകിൽ ഇരിക്കുന്നത്…..

 

ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ മുൻപിലേക്ക് നോക്കി…ഒരൽപ്പം സ്ഥലം ബാക്കിയുണ്ട്…പിന്നൊന്നും നോക്കീല എന്റെ കഴിവിനനുസരിച്ചു ഞാനാ തിരക്കിന് ഇടയിലൂടെയാ കാർ മുൻപോട്ട് എടുത്തു….ഇത്രയും സൈസ് ഉള്ളൊരു വണ്ടിയും കൊണ്ടാ ബ്ലോക്കിൽ കിടന്നു സർക്കസു കളിക്കുന്ന എന്നെ ചുറ്റിനും ഉള്ളവരൊക്കെ നോക്കുന്നുണ്ട്….ഒടുക്കം വണ്ടി ഇരപ്പിച്ചും ചാടിച്ചും ഞാനാ ഇടയിലൂടെ കയറ്റി നീല ഫസ്സീനൊയുടെ പിറകിലെത്തി…..കൊറച്ചു കൂടെ കേറ്റിയാലോ….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

42 Comments

Add a Comment
  1. വരുമോടെ ഒന്ന് ???? വെല്ലം പാറ plz

    1. ഇന്നോ നാളെയോ ആയിട്ട് എത്തിയിരിക്കും….?

  2. Bro vakki evidee eppa late ayalloi

  3. ഒരു ഫീൽ ഗുഡ് കഥ നന്നായി ഇഷ്ടപ്പെട്ടു plzz continue

  4. Baki ennu varum katta Waiting ???

  5. താമസിപ്പിക്കരുത് pls ❤️❤️❤️❤️❤️

  6. കലക്കി മോനെ.. കൊറച്ച് ഇടവേളക്ക് ശേഷം ഒരു കിടിലൻ ടീച്ചർ ലവ് സ്റ്റോറി വായിച്ചു..❤️

    ഡയലോഗസ്, സിറ്റ്വേഷൻസ്, ഇറോട്ടിക് സീൻസ് ഒക്കെ പക്കാ ഐട്ടംസ്..???‍?

    പ്രൊപ്പോസൽ സീൻ ഒക്കെ..വേറെ ലെവൽ ഐറ്റം ആയിരുന്നു..?

    ആകെ ഒരു ഡൌട്ട് ഉള്ളത് ചില സീൻസ് തമ്മിൽ ഉള്ള കണക്ഷൻസ് ആണ്.. ഈ പാർട്ടിൽ തന്നെ ആദിയും ചാരുവും കെട്ടി പിടിച്ച് കിടക്കുന്ന എന്ന് വരുന്ന പോർഷനിൽ നിന്നും.. അവൻ ആ ഫ്ലാറ്റിലേക്ക് വരുന്ന പോർഷനിലേക്ക് പോകുന്നതും, അതിന്റെ കണ്ടിന്നുവേഷൻ ഒന്നും ക്ലിയർ ആയില്ല.. അവൻ പാരന്റ്സിന്റെ കൂടെ കാറിൽ പോകുന്ന സീനിൽ നിന്നും ഈ സീനിലേക്ക് വരുന്നത് ഓക്കേ..ബട്ട് ആ സീനിൽ നിന്നും ആ ഇറോട്ടിക് പോർഷനിലേക്ക് പോയത് ഒരു ക്ലാരിറ്റി ഉണ്ടായില്ല എനിക്ക്.. അതൊന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു..

    അതുപോലെ രണ്ട് പേർസ്പെക്ടീവും പറയുന്നത് ഇഷ്ടപ്പെട്ടു..❤️

    അടുത്ത ഭാഗം വേഗം പോരട്ടെ, വെയ്റ്റിംഗ്..?❤️

Leave a Reply

Your email address will not be published. Required fields are marked *