ചാരുലത ടീച്ചർ 6 [Jomon] 971

 

ഞാനൊന്നും മിണ്ടാതെയിരുന്നു ചായ കുടിക്കുന്നത് കണ്ടാണ് അജയനെന്നെ ശ്രദ്ധിക്കുന്നത്…. അവന്റെയാ നോട്ടം ഞാൻ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല….

 

ഒടുക്കം സംശയം തോന്നിയയവൻ ചുറ്റിനും പരതാൻ തുടങ്ങി…. ഒടുക്കം തേടിയത് കാലിൽ ചുറ്റിയത് പോലവനെന്നെയൊന്നു നോക്കി.. പിന്നെ മറുപുറമിരിക്കുന്ന ചാരുവിനെയും…. അവന്റെയാ നോട്ടം കണ്ടയെനിക്ക് അവനെനോക്കി ചിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു….. ആ ചിരി കണ്ടതോടു കൂടെ എന്തോ പറയാനവൻ വാ തുറന്നതും പ്ലെയ്റ്റിൽ ഉണ്ടായിരുന്ന പഴംപൊരിയെടുത്തു ഞാനവന്റെ വായിൽ തിരുകിയതും ഒരുമിച്ചായിരുന്നു……… പെട്ടെന്നാണ് അടക്കി പിടിച്ചൊരു ചിരിയോടെ ചാരു എണീറ്റ് എന്നെയും കടന്നു പോയത്….

 

അവളെന്നെ കടന്നു പോയതും എനിക്ക് പിറകെയായി അവളുടെ ശരീരത്തിൽ നിന്നുമെത്തിയ ഗന്ധം സിരകളിൽ കയറിയതും ഞാൻ കണ്ണുകളടച്ചിരുന്നു……

 

“എന്തെടാ ഇഷ്ടപ്പെട്ടോ….?

 

പെട്ടെന്നാണ് അജയന്റെ ചോദ്യമെന്നേ കണ്ണ് തുറപ്പിച്ചത്….

 

“എന്ത്…?

 

അവൻ ചോദിച്ചത് മനസിലാവാതെ ഞാനവനെ നോക്കി

 

“അല്ല പഴംപൊരിയെ…. പഴംപൊരി…!!!!

 

ഒരാക്കിചിരിയോടെ അവൻ പഴംപൊരി കടിച്ചുകൊണ്ടെന്നേ നോക്കി… പിന്നെ ഞാനൊന്നും പറയാൻ നില്കാതെ ബാക്കിയുള്ള ചായയും കൂടി കുടിച്ചിട്ട് എണീറ്റു

 

ബില്ലടക്കാൻ ചെന്നപ്പോളാണ് തോമസേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നകന്നു പോണ ചാരുവിനെ കണ്ടത്… ഇവൾക്ക് പൈസയൊന്നും കൊടുക്കണ്ടേ…

 

ഞാൻ വെറുതെയൊരു ചിരിയോടെ അയാളുടെ മുന്നിലേക്ക് നടന്നു…. എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയ കണക്കെഴുതി കൂട്ടുന്ന തിരക്കിലാണ് തോമസേട്ടൻ…

 

“അല്ല തോമസേട്ടാ ഇവിടെ പറ്റ് ബുക്കുണ്ടോ…?

 

ഉള്ളിൽ തോന്നിയൊരു കുരുട്ടു ബുദ്ധിയോടെ ഞാൻ ചോദിച്ചു

 

“പറ്റോ… മോനെന്താ അങ്ങനെ ചോദിച്ചേ…?

 

അയാളൊരു ചിരിയോടെ എന്നെ നോക്കി…

 

“അല്ല ആ പോയ ആള് പൈസയൊന്നും തന്ന് കണ്ടില്ല…!

 

വരാന്തായിലൂടെ നടന്നു പോകുന്ന ചാരുവിനെന്നോക്കി ഞാൻ ചോദിച്ചു

 

“ആഹ് അത് ചാരുലത ടീച്ചറ… അതിവിടെ വരുന്നത് പതിവാ.. രാവിലെയും ഉച്ചക്കും ഭക്ഷണം ഇവിടുന്നാ കഴിക്കുക… പൈസയെല്ലാം കൂടി ആഴ്ച്ചാവസാനം തന്ന് തീർക്കും…”

 

“ആണല്ലേ എനിക്കും തോന്നി…. ഏതായാലും ഞാനങ്ങളുടെ ബില്ല് കൂടി പുള്ളിക്കാരിയുടെ പറ്റിൽ ചേർത്തോ…. കസിനാ ടീച്ചറുടെ…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

101 Comments

Add a Comment
  1. kannu kanaathavan

    bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.

  2. Update….!

    എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി… ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ… മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ….. ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ….

    എന്ന് ജോമോൻ

    1. എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻

    2. 😍🥰 സ്നേഹം മാത്രം

    3. 🥺🥺🥺🥺🥺🥺🥺

    4. സമാധാനം

  3. നന്ദുസ്

    സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ… ❤️❤️❤️

  4. ലാലിനെ പോലെ ജോമോനും ..
    കഷ്ടം തന്നെ

  5. ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ

  6. Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu

    Enn saantham

    Chekuthan🔱

  7. Any updates bro

  8. നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ…. നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ….

  9. Ante sevanangalkku peruthu nanni
    Mone 🤐

  10. Enthaayi bro maasam 1 akanayi 🙄😬😬

    1. അവനും നിർത്തി

Leave a Reply

Your email address will not be published. Required fields are marked *