പക്ഷെ ഇവിടെ വാടകയും ഭക്ഷണവും ബാക്കി കുടുംബചിലവുകളും നോക്കാൻ രാവും പകലുമെന്നില്ലാതെ അധികസമയം ജോലിചെയ്യേണ്ടിയിരുന്നു എനിക്ക്.
അങ്ങനെ പോകുമ്പോൾ ആണ് ഉപരിപഠനം കഴിഞ്ഞ് ഞങ്ങളുടെ മുതലാളിയുടെ മകൾ ബിസിനസ് പഠിക്കാൻ ഷോറൂമിൽ മാനേജറായി ജോലിക്ക് ചേർന്നത്. ധനികനായ ആനന്ദ് ശർമ്മയുടെ മകൾ സോയ ശർമ.ഗോതമ്പിന്റെ നിറവും ചുവന്ന ചുണ്ടുകളുമുള്ള ഈ വംഗസുന്ദരി കണ്ണുകൾക്ക് ആകര്ഷണീയമായ ഒരു കാഴ്ച തന്നെ ആയിരുന്നു.ആനന്ദ് ശർമ തന്നെയാണ് ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത്.
രാപകൽ അധ്വാനിക്കുന്ന എന്നെ അയാൾക്ക് വലിയ കാര്യമായിരുന്നു. കണ്ടമാത്രയിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കി. പിന്നെ ഓരോ ദിവസവും കഴിയുംതോറും ഞങ്ങളുടെ കണ്ണുകൾ ഉടക്കികൊണ്ടിരുന്നു.അവൾ മറ്റുള്ള ജോലിക്കാരെക്കാൾ കൂടുതൽ എന്നോട് അടുത്തിടപഴകി .
കൂട്ടത്തിൽ അഭ്യസ്ഥവിദ്യനും സുന്ദരനുമായ എന്നോട് അവൾക്ക് ചെറിയ ഫീലിംഗ്സ് വന്നതിൽ തെറ്റ് പറയാൻ പറ്റില്ല.ജോലിക്കിടയിലും ഫോണിലും അവൾ എന്നോട് ഫ്‌ളൈർട് ചെയ്തു. ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. പക്ഷെ ഒരു മനുഷ്യൻ ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും വലിയ തെറ്റ്ചെയ്ത എനിക്ക് ധാർമ്മികത വെച്ചു കൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നി.
ഒരിക്കൽ അവൾ എന്നെ സിനിമയ്ക്ക് വിളിച്ചു. അവൾ ജോലി കഴിഞ്ഞ് എന്നെ അവളുടെ ആഡംബരകാറിൽ വന്നു പിക്ക് ചെയ്തു.ഒരുമിനിസ്കേർട്ടും കൈയില്ലാത്ത ടോപ്പും ആയിരുന്നു അവളുടെ വേഷം.
ഒരു റൊമാന്റിക് മൂവിയ്ക്ക് ആയിരുന്നു ഞങ്ങൾ കയറിയത്. ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും വരുമ്പോൾ അവൾ എന്റെ കൈയോട് കൈകോർത്തു പിടിച്ചു. കാര്യങ്ങൾക്ക് അവൾ തന്നെ മുൻകൈ എടുക്കുന്നുണ്ടെന്ന് മനസ്സിലായ ഞാൻ എതിർപ്പൊന്നുമില്ലാതെ നിന്നുകൊടുത്തു. സിനിമ കഴിഞ്ഞ് രാത്രി ആയിരുന്നു.

ചേച്ചി അവനോട് ക്ഷമിക്കട്ടെ…
Malaran koode ulla pennine orkkathe vere oru penninte koode kudi avale chathichu aval thirichu ingane cheythal ni enthu cheyyum