??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും ഞങ്ങൾ രാവിലെ ചേച്ചിയും അമ്മയും കൂടി പോയ അമ്പലത്തിലേക്ക് എത്തി…

അവരെങ്ങാനും അവിടെ ഉണ്ടോന്നറിയാനായി ഞാൻ ആദ്യം അമ്മയുടെ ഫോണിലേക്ക് സംശയം വരാത്ത രീതിയിൽ ഒന്ന് വിളിച്ചു നോക്കി.. ഇന്നേരം കൊണ്ട് അവർ വീട്ടിൽ പോയിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാൻ ആ അമ്പലത്തിലേക്ക് തന്നെ അവളെയും കൂട്ടി വന്നത്.. എന്നാലും ചെറിയ ഡൌട്ട് ഉണ്ടായിരുന്നാലാണ് ഞാൻ അമ്മയെ വിളിച്ചത്..

ഭാഗ്യത്തിന് അവർ വീട്ടിലേക്ക് പോയി എന്നറിഞ്ഞതോടെ ഞാൻ വണ്ടി കുറച്ചു അപ്പുറത്തായി പാർക്ക്‌ ചെയ്ത് അവളുടെ കയ്യും പിടിച്ചു നേരെ അമ്പലത്തിന്റെ ഉള്ളിലോട്ട് നടന്നു……

അങ്ങനെ ഞങ്ങളുടെ ആ ചെറിയ സന്തോഷ നിമിഷങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചിയോട് ഞാൻ 9:30 ആകുമ്പോഴേക്കും എത്താം എന്ന് വാക്ക് കൊടുത്ത കാര്യം എന്റെ ഓർമയിൽ വന്നത്..

പെട്ടന്ന് തന്നെ ഞങ്ങൾ അമ്പല ദര്ശനമെല്ലാം കഴിഞ്ഞ് ടൗണിൽ പോയി ചേച്ചിക്കുള്ള ഗിഫ്റ്റെല്ലാം വാങ്ങി നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു..

അമ്പലത്തിൽ നിന്ന് ഇറങ്ങാൻ വൈകിയത് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു… ഭാഗ്യത്തിന് ഗിഫ്റ്റ് സെലക്ട്‌ ചെയ്യാൻ അധികം സമയം വേണ്ടി വന്നില്ല.. അതും കൂടി വൈകിയതാണെങ്കിൽ ചേച്ചി എന്നെ ഇരുത്തി പൊറുപ്പിക്കില്ലായിരുന്നു….

അങ്ങനെ ഒരുകണക്കിന് ഞങ്ങൾ വീട്ടിൽ എത്തി നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ കാത്തു വീടിന്റെ ഫ്രണ്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നു..

ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ വാതിലിന്റെ ബാക്കിലായി ചേച്ചി എന്നെ കലിപ്പിച്ചുള്ള നോട്ടവുമായി നിൽക്കുന്നത് ഞാൻ കണ്ടു…

ഞാനും ചേച്ചിയും തമ്മിൽ പല തവണ തല്ലുകൂടി പിണങ്ങിയിട്ടുണ്ടെങ്കിലും ചേച്ചിയുടെ മുഖം ഇത്രക്ക് ചുവക്കുന്നത് ഞാൻ കണ്ടിട്ടില്ല..

പക്ഷെ ഞാൻ ലച്ചുവുമായി കുറച്ചു നേരം ടൈം സ്പെന്റ്‌ ചെയ്താൽ എന്താണെന്നറിയില്ല അപ്പോൾ ചേച്ചിക്ക് ഇളകും…

ഇവൾ ഈ രീതിയിൽ പോയാൽ ഞങ്ങടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഞങ്ങളോട് ഇവൾ മിണ്ടത്തും കൂടി ഇല്ലല്ലോ… ഈ സമയത്ത് ഞാൻ അത് മനസ്സിൽ ചിന്തിക്കാതിരുന്നില്ല…

എന്താ ലച്ചൂട്ട്യേ മുറ്റത്തന്നെ നിൽക്കുന്നെ ഇങ്ങ് കേറിവാ… ഇതിനിടക്ക് അമ്മ അതും പറഞ്ഞ് പെട്ടന്ന് ലച്ചുവിന്റെ അടുത്തോട്ടു വന്നു…

അവൾക്ക് ഒരു നിലവിളക്കും താലപ്പൊലിയും കൂടി കൊടുക്കമ്മേ എന്നാലേ അവൾ ഉള്ളിലോട്ടു കേറൂ… അതും പറഞ്ഞ് രൂക്ഷമായ മുഖഭാവത്തോടുകൂടി ചേച്ചി എന്നെ കലിപ്പിച്ചൊന്ന് നോക്കി…

സംഭവം പെട്ടന്ന് കേട്ടപ്പോൾ ഞാനൊന്ന് പരിഭ്രാന്തി പെട്ടെങ്കിലും പിന്നീട് ചേച്ചിയുടെ ആ ഡയലോഗ് ഓർത്തപ്പോൾ എനിക്ക് എവിടെക്കെയോ ഒരു സന്തോഷം വിടർന്നുവന്നു…

അത് എന്റെ മുഖത്തു കണ്ടിട്ടാണോ എന്തോ ചേച്ചി പെട്ടന്ന് എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് ഉള്ളിലോട്ടു നടന്നു…

ആ സമയം ഇതൊക്കെ കണ്ടുകൊണ്ട് അന്ധാളിച്ചു നിൽക്കുന്ന എന്റെ ഫ്രണ്ട്സിനെ ഞാൻ ദയനീയാവസ്ഥയിൽ നോക്കി പോയി…

എന്റെ ചേച്ചി ഇത്രയും ദേഷ്യക്കാരി ആണെന്ന് അപ്പോഴാണ് അവരൊക്കെ അറിയുന്നത്.. പക്ഷെ ആ സമയം കൊണ്ട് അവരെല്ലാരും ലച്ചുവിനെ പരിചയപ്പെട്ടിരുന്നു..

എന്റെ ചേച്ചി നീ എന്നെ ഈ എങ്ങോട്ടാ കൊണ്ടുപോവുന്നെ… ഇതിനിടയിൽ എന്നെ വലിച്ചുകൊണ്ട് പോവുന്ന ചേച്ചിയെ ഞാൻ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു…

ഓഹ് അപ്പൊ എങ്ങോട്ടാണെന്ന് അറിഞ്ഞാലേ നീ വരൂ അല്ലേ…

എന്റെ പൊന്നു ചേച്ചി നീ ഇപ്പൊ എന്തിനാ ഇങ്ങനൊക്കെ പറയുന്നേ..

പിന്നെ ഞാൻ എങ്ങനാ പറയാ…
ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവൾ ഉള്ളപ്പോൾ മാത്രമുള്ള നിന്റെ ഈ കൊഞ്ചി കുഴയൽ… എനിക്കത് തീരെ ഇഷ്ടല്ലാട്ടോ…
അല്ലാ നിങ്ങൾ എന്താ വരാൻ ഇത്ര നേരം വൈകിയേ…?

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *