ഞങ്ങടെ പ്രണയത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ കൂട്ടുകാരന്മാരോട് ഷെയർ ചെയ്തിട്ടുള്ളത് കൊണ്ട് അവർ കുറെ നാളായി പറയുന്നു അവളെയൊന്ന് കാണിച്ചു തരാനായി…
അവളുമായി ഇടക്കൊക്കെ മൊബൈലിൽ സംസാരിച്ചിട്ടുണ്ടെങ്കിലും അവരാരും ഇതുവരെ അവളെ നേരിട്ട് കണ്ടിട്ടില്ല..
അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് ഈ സന്ദർഭം ഒത്തു വരുന്നത്… അങ്ങനാണെങ്കിൽ അമ്മയെക്കൊണ്ട് വിളിപ്പിച്ച് അവളെ ഇങ് വിളിച്ചു വരുത്തിയേക്കാം എന്ന് ഞാനും കരുതി..
ഞാൻ വിളിച്ചു വരുത്തിയാൽ ചേച്ചിക്ക് ചിലപ്പോൾ പ്രാന്തിളകും എന്നുള്ളത് കൊണ്ടാണ് അമ്മയെക്കൊണ്ട് വിളിപ്പിച്ചത്…
എന്റെ ഫ്രണ്ട്‌സ് ആണെങ്കിൽ ഞാൻ പറഞ്ഞപ്പോൾ തൊട്ട് അവളെ കാണാൻ പോകുന്നതിനുള്ള എക്‌സൈറ്റ്മെന്റിലാ… വേറൊന്നും കൊണ്ടല്ല എന്നേക്കാൾ രണ്ടര വയസ്സിനു മൂത്തതല്ലേ… അതിന്റെ ഒരു എക്‌സൈറ്റ്മെന്റ് അത്രന്നെ…
അങ്ങനെ സാറ്റർഡേ ഉച്ചയോടെ ഞാനെന്റെ ഫ്രണ്ട്സിനെ എല്ലാം പരിപാടിക്ക് ക്ഷണിച്ച ശേഷം ലച്ചുവിനെ വിളിച്ചിട്ടുവരണ്ട കാര്യത്തെ കുറിച്ച് അവന്മാർക്കിടയിൽ അവതരിപ്പിച്ചു….
അവളെ വിളിക്കാൻ രാവിലെതന്നെ പോണം എന്നുകൂടി പറഞ്ഞപ്പോൾ ലിജോ ഉടനെ എന്നോട്…
അളിയാ എന്നാൽ ഒരു പണി ചെയ്യാം നമുക്ക് കാറിൽ പോവാം…
കാറിലോ അതിന് കാർ എവിടുന്നാടാ..?
എടാ അളിയാ എന്റെ ഒരു റിലേഷന്റെ കാറാ.. അതെടുക്കാണെങ്കിൽ എനിക്ക് ഓടിച്ച പോലെയും ആകും അതാ…
എന്താ അവന്റെ ഐഡിയ .. ഞങ്ങളെ വെച്ചുതന്നെ വേണംലെ നിനക്ക് പഠിക്കാൻ…. കള്ള പന്നി എന്നും പറഞ്ഞ് അഖിൽ അവന്റെ മുഖത്തേക്ക് നോക്കി ലേശം ഗൗരവം നടിച്ചു പറഞ്ഞു..
ഒന്നുപോടാ അവിടുന്ന് എനിക്ക് കാർ ഓടിക്കാനൊക്കെ അറിയാം ഇങ്ങനൊക്കെയാ വണ്ടി കിട്ടു അതാ…
എന്നാലേ മോൻ തല്ക്കാലം കാർ എടുക്കണ്ട… നമ്മൾ ടൂർ പോവൊന്നും അല്ലല്ലോ… അവളുടെ വീട്ടിലേക്കു അവളെ വിളിക്കാൻ വേണ്ടിയല്ലേ…
അതിന് കാറും എടുത്ത് മൂന്നാല് ആൺപിള്ളേരും ആയി പോയാൽ എന്റെ മാമൻ എന്നെ അവിടുന്ന് തല്ലി ഓടിക്കും… എനിക്ക് നിന്റെ ബൈക്ക് തന്നാൽ മതി ഞാൻ ഒറ്റക്ക് പൊയ്ക്കോളാം.. പോരാത്തതിന് എനിക്ക് അവളെയും കൂട്ടി വരുന്ന വഴിക്ക് അമ്പലത്തിൽ പോവാനുള്ളതാ..
കൂട്ടത്തിൽ ബൈക്ക് ഉള്ളത് ലിജോക്കായത് കൊണ്ട് ഞാൻ അവനോടായി പറഞ്ഞു…
ആ അങ്ങനെ വരട്ടെ വെറുതെ അല്ല മോൻ കാർ വേണ്ടെന്ന് പറഞ്ഞത്… ലിജോ ഒരു ആക്കിയ ചിരി ചിരിച്ചുകൊണ്ട് എന്നെ നോക്കി…
ഡാ നീ ഏത് അമ്പലത്തിലേക്കാ പോണേ…. ലിജോയുടെ ചിരിയെ കൂട്ടാക്കാതെ അഖിൽ എന്നോടായി പറഞ്ഞു..
പ്ലാൻ ചെയ്തിട്ടില്ലടാ… ഇനി അവൾ ഏതേലും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂ…അല്ലെങ്കിൽ വരുന്ന വഴിക്ക് ഏതേലും അമ്പലത്തിൽ പോണം..
മ്മം എന്തായാലും നോക്കി പോയി വാ…
ടാ പിന്നെ ശ്യാമിനെ കൂടി വിളിക്കണ്ടേ… നീ അവന്റെ നമ്പറിലേക്കൊന്ന് വിളിച്ചേ എന്റെ മൊബൈലിൽ ബാലൻസ് ഇല്ല.. ഞാൻ അഖിലിനോടായി പറഞ്ഞു…
അത് ശെരിയാ ഇനി അവനെ വിളിച്ചില്ലെങ്കിൽ അത് മതി പിണങ്ങാൻ… അവൻ ഉടനെ നമ്പർ ഡൈൽ ചെയ്തു തന്നു… ഒരു നാലഞ്ചു റിങ്ങിന് ശേഷം അവൻ ഫോണെടുത്തുകൊണ്ട് ഹെലോ എന്ന് പറഞ്ഞു..
Kolaam….. Super.
????