??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

അല്ലെങ്കിൽ തന്നെ നിനക്ക് വല്ലതും അറിയണോ 2 മാസം ആവാറായി കണ്ടിട്ട്…

അതിന് എന്നും ഒഴിവ് സമയങ്ങളിൽ ഫോൺ വിളിക്കുന്നില്ലേ… പിന്നെന്താ..

ഒന്ന് പോടീ പോത്തേ ഫോൺ വിളിക്കണ പോലെയാണോ കാണുന്നത്.. നീ എന്ത് ജന്മാടി ഒന്ന് കാണാൻ പോലും തോന്നുന്നില്ലേ നിനക്ക്…

നീ എന്തിനാ കാണുന്നത് എന്നൊക്കെ എനിക്കറിയാം…

പോടീ പട്ടി അവിടുന്ന് ഏത് നേരവും അതന്നെ ചിന്ത…

അതന്നെ എനിക്കും പറയാനുള്ളത്… ഏത് നേരവും നിനക്ക് ഇതുതന്നെ ആണല്ലോ വിചാരം…

എന്റെ പൊന്നു ലച്ചൂ ഞാൻ കാര്യായിട്ട് പറഞ്ഞതാ… ചില സമായൊക്കെ ഞാൻ നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യാറുണ്ട്…

അത് പിന്നെ എനിക്കറിഞ്ഞൂടെ….എന്നെ മിസ്സ്‌ ചെയ്യാൻ നീയല്ലാതെ പിന്നെ വേറെ ആരാ ഉള്ളേ… ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും നീയത് കാര്യായിട്ട് എടുത്തോ….

ഒന്ന് പോടീ പൊട്ടിക്കാളി… നീ ഫോൺ വെച്ചേ നേരത്തെ വരാനുള്ളതല്ലേ… പിന്നെ കാലത്തെന്നെ വിളിച്ചെണീപ്പിക്കോ അല്ലെങ്കിൽ അലാറം വെക്കാനാ…

മം ഞാൻ വിളിക്കാം…

അല്ല നിന്നെ എണീപ്പിക്കാനായി അവസാനം ഞാൻ അങ്ങോട്ട്‌ വിളിക്കേണ്ടി വരോ…

ഒന്ന് പോടാ അവിടുന്ന്… ഞാൻ വിളിച്ചോളാം… നീ കിടന്നോ ഗുഡ് നൈറ്റ്‌….

മം ഗുഡ് നൈറ്റ്‌ .. ബൈ

അങ്ങനെ ഒരുകണക്കിന് അന്നത്തെ സൊള്ളലും കഴിഞ്ഞ് ഉറങ്ങാൻ കിടന്നത് 10 മണിക്കായിരുന്നു….

പിറ്റേന്ന് രാവിലെ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ലച്ചുവിന്റെ കാളും വന്നു….

ഉറക്കച്ചടവോടെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ 2 missed calls… പാവം എന്നെ എണീപ്പിക്കാനായി കുറച്ചു നേരായി വിളിക്കാൻ തുടങ്ങിട്ട്.. മൂന്നാമത്തെ കാൾ വന്ന് കട്ടാകുന്നതിന് മുന്നേ ഞാൻ ഫോൺ അറ്റൻഡും ചെയ്തു…

ഹലോ…

മം എണീറ്റോ… എന്നാ പോയി പല്ല് തേച്ചു കുളിച്ചേ… സമയം അഞ്ചര കഴിഞ്ഞു…

മം നീ വെച്ചോ ഞാൻ ഇതാ എണീറ്റു..

ഞാൻ ഫോൺ വെച്ച ശേഷം ഇനിയും ഉറങ്ങാൻ കിടക്കോ…

ഇല്ലടി മൈ ഡിയറെ… കാലത്തന്നെ തെറി കേൾക്കാതെ വെച്ചിട്ട് പോടീ….

മം ശെരി ശെരി… അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു…

ഞാൻ പിന്നെ ആ ക്ഷീണം മാറാനായി ഒരു 5മിനിറ്റ് കൂടെ കിടന്നിട്ട് എണീറ്റ് പോയി പല്ലുതേച്ചു കുളിച്ചു റെഡിയായി ലിജോയെ വിളിച്ചു…

അവന് പിന്നെ എന്നും 6 മണിക്ക് എണീക്കുന്ന പതിവുള്ളത് കൊണ്ട് ഞാൻ വിളിച്ച വഴിക്ക് അവൻ പോണെടുത്തു…

ടാ അളിയാ വണ്ടിയും കൊണ്ട് ഇങ്ങോട്ടൊന്നു വാടാ…

ഞങ്ങളുടെ വീട് തമ്മിൽ ഒരു ഒന്നര കിലോമീറ്റർ ഡിസ്റ്റൻസെ ഉള്ളൂ… അതുകൊണ്ട് തന്നെ വിളിച്ചു കഴിഞ്ഞു 15 മിനിറ്റിനകം അവൻ വണ്ടിയുമായി എത്തി….

അങ്ങനെ പോകുന്ന വഴിക്ക് അവനെ അവന്റെ വീട്ടിൽ ഡ്രോപ്പും ചെയ്ത് ഞാൻ നേരെ അവളെ പിക്ക് ചെയ്യാനായി അമ്മവീട്ടിലോട്ട് വച്ചു പിടിച്ചു…

കറക്ട് പറഞ്ഞാൽ 40 മിനിറ്റെ എനിക്കവിടെ എത്താൻ വേണ്ടി വന്നുള്ളൂ… ബസ്സിലാണെങ്കിൽ 1മണിക്കൂർ തികച്ചും വേണം…

അങ്ങനെ ഒരുകണക്കിന് അവിടെ എത്തി ബൈക്ക് നിർത്തിയതും ഉള്ളിൽ നിന്ന് അവൾ ഓടി വന്നുകൊണ്ട് എന്നോട്…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *