ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി] 105

അവർ സംസാരിച്ചിരിക്കവേ സുധാകരൻ മാഷ് അവിടെ എത്തി. ശേഖരൻ, അതായിരുന്നു സുധാകരൻ മാഷിന്റെ മുന്നറിയിപ്പ്. ഇതൊക്കെ കേട്ട ശാന്തേച്ചി വല്ലാതെ പരിഭ്രമിക്കുമ്പോൾ കുഞ്ഞിരാമൻ ആശ്വാസം പകരാൻ ശ്രമിച്ചു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ പിരിഞ്ഞു.
കൊച്ചി, അറബിക്കടലിന്റെ റാണി. മട്ടാഞ്ചേരിയിലെ സിനഗോഗും, മറൈൻ ഡ്രൈവ് ലെ വിശാലമായ കപ്പലുകളുടെ കാഴ്ചയും കാ ഇക്കയുടെ ബിരിയാണിയും, കാർണിവലും നിറം നൽകുന്ന കൊച്ചി. പല ഭാഷയും ദേശക്കാരും നിറഞ്ഞു നിൽക്കുന്ന കൊച്ചി. അവിടെയുള്ള ആൽബർട്ട് പുണ്യാളന്റെ നാമത്തിൽ ഉള്ള കോളേജ്. അങ്ങോട്ടേക്ക് നടന്നടുക്കുകയാണ് അവൾ, മാളവിക. ധൃതിയിൽ നടക്കുമ്പോൾ അവൾ ആരെയോ തട്ടി. നോക്കുമ്പോൾ ഒരു സഞ്ചിയിൽ കപ്പലണ്ടി പൊതികളും ആയൊരു പയ്യൻ. ആ കൂട്ടിയിടിയിൽ അവന്റെ സഞ്ചി തെറിച്ചു വീണു. പെട്ടെന്നുതന്നെ മാളവിക അവന്റെ സഞ്ചി എടുത്ത് കൊടുത്തു സോറി പറഞ്ഞു. അവർ പരസ്പരം തിരിഞ്ഞു നടന്നു. അല്പദൂരം എത്തി രണ്ടാളും തിരിഞ്ഞു നോക്കി. അവൾ അവനരികിലേക്ക് തിരിഞ്ഞു നടന്നു.
ഒരു പോക്കിരി ചെറുക്കൻ എന്ന് തോന്നി എങ്കിലും ആ കപ്പലണ്ടി പൊതികൾ അവളിൽ ഒരു നൊമ്പരം ഉളവാക്കി. അവനു ഒരു ചായയും വാങ്ങിക്കൊടുത്തു അവന്റ പ്രശ്നം ചോദിച്ചറിഞ്ഞ അവൾ, ആ സഞ്ചിയും ആയി ആൾക്കൂട്ടത്തിനു നാടുവിലേക്കിറങ്ങി. ഈ നന്മ നിറഞ്ഞ പെൺകൊടി ആണു എന്റെ മാലാഖ…..
പിറ്റേന്ന് കീഴാറ്റൂപുറം നിവാസികൾ ഉണരുന്നത് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടാണ്,…

സുധാകരൻ മാഷ്, കൊല്ലപ്പെട്ടു. ആ വാർത്ത ആ നാടിനെയും കൂടാതെ മാളവികയെയും ആയിരുന്നു. ആ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞ മാളുവിനെ ഒന്നു പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഒടുവിൽ തളർന്നുവീണ അവളെ ആരൊക്കെയോ ചേർന്ന് അകത്തേക്ക് കിടത്തി. അച്ഛന്റെ ചിത കെട്ടടങ്ങുമ്പോഴും ആ മാലാഖ തളർന്നുറങ്ങുകയായിരുന്നു.
അച്ഛാ….. ഒരു ഉച്ചത്തിലുള്ള നിലവിളിയോടെ മാളവിക ഞെട്ടിയെണീറ്റു. ആ അലർച്ചയിൽ ഉറക്കം നഷ്ടപ്പെട്ടു പരിഭ്രാന്തയായ ഗായത്രി അവളുടെ അരികിലെത്തി. ആ മുറിയിൽ പ്രകാശം നിറഞ്ഞു. ആ എൽ ഇ ഡി ബൾബുകൾ അങ്ങനെ ചിരിച്ചു നിൽക്കുമ്പോൾ മാളു ആ കട്ടിലിൽ ഇരുന്നു കിതക്കുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്തു ഗായത്രി അവൾക്കു നൽകി. അത് മുഴുവൻ കുടിച്ചുതീർത്ത മാളു അവളുടെ തോളിലേക്ക് ചാഞ്ഞു. ആ മൂർദ്ധാവിൽ തലോടുമ്പോൾ ഗായത്രിയുടെ മനസ്സിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞുനിന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

15 Comments

Add a Comment
  1. Next part ennu varum

    1. ഇതിനൊരു തുടർച്ചയുണ്ടാവാൻ സാധ്യത കുറവാണ്

  2. Dark Knight മൈക്കിളാശാൻ

    ആൽബിച്ചാ, കമന്റിടാൻ വളരെയധികം വൈകി. എന്നാലും ഇടുവാ. ഈ കഥയുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും. ഉടനെ വരും. താങ്ക്സ്

  3. താങ്ക്സ് രാമേട്ടാ

  4. മനോഹരമായ തുടക്കം….

    1. Thanks

  5. nice ippo athre parayunnullu

    1. താങ്ക്സ്

  6. സൂപ്പർബ് ലവ് സ്റ്റോറി ആൽബിച്ചാ.വരും പാർട്ടിൽ പേജ് കൂട്ടി eruthane ആൽബി ബ്രോ.????

    1. നന്ദി. തീർച്ചയായും പേജ് കൂട്ടി എഴുതാം

  7. MR.കിംഗ്‌ ലയർ

    ഇച്ചായോ,

    ഗംഭീരം, ഒരു പരിശുദ്ധ പ്രണയം പ്രതീക്ഷിക്കുന്നു. പിന്നെ മനോഹരൻ മംഗളോദയം പറയുന്നത് പോലെ കുറെ ട്വിസ്റ്റ്‌ അങ്ങ് കുത്തികയറ്റിയെക്ക്….. ചെകുത്താനെ കൊന്നു മാലാഖയെ വഴിപിഴപ്പിക്കരുത് ഒരു അപേക്ഷ ആണ്… അടുത്ത ഭാഗം ഉടനെ തന്നെ ഇങ്ങ് എത്തും എന്ന് വിശ്വസിക്കുന്നു….

    സ്നേഹപൂർവ്വം
    സ്വന്തം
    MR. കിംഗ്‌ ലയർ

    1. നുണയാ, നന്ദി. പറഞ്ഞത് ഓർക്കാം. അടുത്ത പാർട്ട്‌ പതിയെ വരും. ബാക്കി തുടങ്ങി വച്ചതും നോക്കണോല്ലോ.

  8. അടിപൊളി

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *