പുലർച്ചെ തന്നെയുള്ള നാട്ടിലേക്കുള്ള ബസിൽ മാളവിക സീറ്റ് പിടിച്ചു. ബസ് പതിയെ സ്റ്റാൻഡിനു പുറത്തേക്ക് കടന്നു. പതിയെ അവൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.
ചന്തക്കവല, ചന്തക്കവല. കിളിയുടെ ശബ്ദം കെട്ടവൾ ഞെട്ടി എണീറ്റു. പോവല്ലേ ആളിറങ്ങണം അവൾ ബാഗും എടുത്ത് ധൃതിയിൽ മുന്നോട്ടു വന്നു. ബസ് ചവിട്ടിയതും അവളുടെ നെറ്റി മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു. നെറ്റി തിരുമ്മിക്കൊണ്ട് അവൾ കവലയിൽ ഇറങ്ങി. ബസ് വിട്ടതും അവൾ ബാഗും എടുത്ത് പതിയെ നടന്നു. അപ്പോൾ അവളെ കടന്നു ഒരു ബുള്ളറ്റ് മുന്നോട്ടുപോയി തനിക്ക് കുറച്ചു മുന്നിലായി നടന്നിരുന്ന ആളുടെ നടുവിന് അതിൽ വന്നയാൾ ആഞ്ഞു ചവിട്ടി. ബുള്ളെറ്റ് ബാലൻസ് ചെയ്ത്, അയാൾ വീണുകിടക്കുന്ന വ്യക്തിയുടെ കുറച്ചു മുന്നിലായി നിർത്തി അതിൽ ഇരുന്നുകൊണ്ട് തന്നെ ഡബിൾ സ്റ്റാൻഡ് ഇട്ടു. നിലത്തു വീണ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുരുഷോത്തമൻ പതിയെ എണീക്കാൻ ശ്രമിച്ചു എങ്കിലും വേച്ചു വേച്ചു നിലത്തേക്ക് തന്നെ വീണു. കയ്യിൽ ഒരു സൈക്കിൾ ചെയിൻ ചുറ്റി അയാളുടെ അടുത്തേക്ക് നടന്നടുത്ത ആളെക്കണ്ട ചുറ്റുമുള്ളവരുടെ ചുണ്ടുകളിൽ നിന്നും ആ പേര് പുറത്തേക്കു വന്നു
ഇരുമ്പൻ വിനോദ്…
മാളവികക്ക് തന്റെ മുന്നിൽ നടക്കുന്ന കാഴ്ച കണ്ടു തല ചുറ്റുന്നത് പോലെ തോന്നി. അപ്പോൾ വിനോദ് അയാളുടെ കാലുകൾ പിടിച്ചു തിരിച്ചൊടിച്ചു.അവൾ ഇത് കാണാൻ ആവാതെ കണ്ണു തിരിച്ചു കളഞ്ഞു.
മോനെ പുരുഷോത്തമാ, അപ്പോൾ ചെയ്യേണ്ടതും പറയേണ്ടതും നിനക്ക് ഓർമയുണ്ടല്ലോ. നെല്ലിട മാറിയാൽ ഈ കാലിനു പകരം തല എടുക്കും, ഒരു ഭീഷണി മുഴക്കി വിനോദ് തന്റെ ബുള്ളറ്റിൽ കയറി മടങ്ങി.
ഒന്നും മനസിലാകാതെ മാളവിക അയാളെ എഴുന്നേൽപ്പിച്ചു.കാല് കുത്താൻ നന്നേ പാടുപെട്ടു. അവൾ ഒരു ഓട്ടോയിൽ അയാളെ ആശുപത്രിയിൽ ആക്കിയിട്ടു വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് കടന്നതും അവിടെ ബുള്ളറ്റിൽ ഇരുന്നുകൊണ്ട് ആരെയോ വിളിക്കുന്ന വിനോദിനെ കണ്ട് അവൾ ഞെട്ടി. അയാൾ പതിയെ സ്റ്റാൻഡിൽ വച്ചു ഉമ്മറത്തേക്ക് കയറി. കാളിങ് ബെൽ കേട്ട് വാതിൽ തുറക്കപ്പെട്ടു. അവൾ ഒരു ഞെട്ടലോടെ ചുവടുകൾ വച്ചു….
തുടരും….
Next part ennu varum
ഇതിനൊരു തുടർച്ചയുണ്ടാവാൻ സാധ്യത കുറവാണ്
ആൽബിച്ചാ, കമന്റിടാൻ വളരെയധികം വൈകി. എന്നാലും ഇടുവാ. ഈ കഥയുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.
തീർച്ചയായും. ഉടനെ വരും. താങ്ക്സ്
താങ്ക്സ് രാമേട്ടാ
മനോഹരമായ തുടക്കം….
Thanks
nice ippo athre parayunnullu
താങ്ക്സ്
സൂപ്പർബ് ലവ് സ്റ്റോറി ആൽബിച്ചാ.വരും പാർട്ടിൽ പേജ് കൂട്ടി eruthane ആൽബി ബ്രോ.????
നന്ദി. തീർച്ചയായും പേജ് കൂട്ടി എഴുതാം
ഇച്ചായോ,
ഗംഭീരം, ഒരു പരിശുദ്ധ പ്രണയം പ്രതീക്ഷിക്കുന്നു. പിന്നെ മനോഹരൻ മംഗളോദയം പറയുന്നത് പോലെ കുറെ ട്വിസ്റ്റ് അങ്ങ് കുത്തികയറ്റിയെക്ക്….. ചെകുത്താനെ കൊന്നു മാലാഖയെ വഴിപിഴപ്പിക്കരുത് ഒരു അപേക്ഷ ആണ്… അടുത്ത ഭാഗം ഉടനെ തന്നെ ഇങ്ങ് എത്തും എന്ന് വിശ്വസിക്കുന്നു….
സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ
നുണയാ, നന്ദി. പറഞ്ഞത് ഓർക്കാം. അടുത്ത പാർട്ട് പതിയെ വരും. ബാക്കി തുടങ്ങി വച്ചതും നോക്കണോല്ലോ.
അടിപൊളി
താങ്ക്സ് ബ്രോ