“സോറി ദേവു…….കരയല്ലേ”
എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവുന്ടെ പുറത്ത് തഴുകി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
“ഇനി അങ്ങനെ ഒക്കെ പറയോ”
കുറച്ച് നേരം കഴിഞ്ഞ് കരച്ചിൽ നിർത്തി എന്നെ നോക്കികൊണ്ട് ദേവു ചോദിച്ചു
അതിന് മറുപടി പറയാൻ നേരം എന്റെ പോക്കറ്റിൽ കിടന്നു ഫോൺ അടിയാൻ തുടങ്ങി. റോഷൻ ആയിരുന്നു, താഴെ എത്തിയിട്ടുള്ള വിളി ആണ്, അവനോട് ഇപ്പൊ വരാ 5മിനിറ്റ് എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
“എന്റെ ദേവൂട്ടി ഇങ്ങനെ ഒരു പാവായി പോയല്ലോ, സോറി…..ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല….പോരെ…… പിന്നെ ബൈക്ക്, ആ ആഗ്രഹം ഞാൻ അങ്ങ് വേണ്ടെന്ന് വച്ചു, ഇപ്പൊ സന്തോഷം ആയോ സുന്ദരിക്ക്”
ദേവൂന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കാ കക്ഷി.
“ഒന്ന് ചിരിക്ക് ദേവു, ആ ചിരി കണ്ടിട്ട് വേണം എനിക്ക് പോവാൻ, റോഷൻ കാത്ത് നിക്കാ”
അതിന് മറുപടി ആയി ഒരു മങ്ങിയ ചിരി ലഭിച്ചു.
“നാ ഞാൻ പോയി വരാ ട്ടൊ….സുന്ദരി”
“ഡാ…നിനക്ക് ബൈക്ക് തന്നെ വേണം നിർബന്ധം ആണോ, കാർ പോരെ”
ദേവുന്ടെ പെട്ടന്നുള്ള ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു
“എന്താ ദേവു….”
ഞാൻ ആ പറഞ്ഞത് കേൾക്കാത്ത പോലെ ചോദിച്ചു
“നമുക്ക് ഒരു കാർ വാങ്ങിയാലോ”
“ഹിഹിഹി……അതെന്താ കാറിന് റിസ്ക് ഇലെ”
“ആ അറിയില്ല……പക്ഷെ നീ ബൈക്ക് ആയിട്ട് പോവുന്നത് എനിക്ക് എന്തോ പേടി ആണ്”
“അതൊക്കെ നമുക്ക് രാത്രി സംസാരിക്കാം, ഞാൻ പോവാ…അവൻ അവിടെ വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് കുറച്ച് നേരം ആയി”
“ശരി സൂക്ഷിച്ച് പോ…..”
“ശരി ബൈ ദേവു….”
ഫ്ലാറ്റിൽ നിന്നും ഇറങ്ങി റോഷന്റെ കൂടെ കോളേജിലേക്ക് വിട്ടു. പിന്നെ വൈകുന്നേരം വരെ അങ്ങനെ കഴിച്ച് കൂട്ടി. ശരിക്കും റോഷൻ കൂടി ഇല്ലായിരുന്നെങ്കിൽ ഈ കോളേജ് പഠിത്തം ഞാൻ നിർത്തി പോവുമായിരുന്നു.
വൈകുന്നേരം കുറച്ച് ലേറ്റ് ആയിട്ടാണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. ഞാൻ എത്തുന്നതിന് മുൻപ് ദേവു എത്തിയിട്ടുണ്ട്.
ഞാൻ ചെല്ലുമ്പോൾ അമ്മയും മോളും സോഫയിൽ ഇരുന്ന് എന്തോ വല്യ ചർച്ചയിലാണ്.
എന്നെ കണ്ടതും അമ്മു ഓടി എന്റെ അടുത്തേക്ക് വന്നു, എന്നെ കണ്ട സന്തോഷം ഒന്നുമല്ല, എന്റെ കൈയിലുള്ള ബിരിയാണി കവർ കണ്ട സന്തോഷത്തിൽ ആണ് എന്റെ സഹോദരി ഓടി വന്നത്.
“ചേട്ടായി സൂപ്പറാ….എനിക്ക് തോന്നി ഇത് വാങ്ങാൻ പോയത് കൊണ്ട ചേട്ടായി ലേറ്റ് ആവുന്നത് എന്ന്”
Ith download chayan patuvo
രണ്ടാം വട്ടം വായന ?
Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
https://kambistories.com/cheriyammayude-superhero-part-2-author-hyder-marakkar/
Vanitilla
2nd part ayachittund
എപ്പോ വരും, ഞാൻ ഉണ്ടോ
ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?
K താങ്ക്സ്
എനിക്ക് നല്ല മുടിയുണ്ട് ലുക്ക് ലൈക് ശരണ്യ മോഹൻ
???
Vanitilla
ennu varum..
?❤️
Adipoliyayittund
poli
നന്ദി മാർവെൽ?
Pyunin itt pani koduttalle enyway superb story next part pettann venam
ഇന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും
നന്ദി കവി?
നന്നായിട്ടുണ്ട് ബ്രോ?
നല്ല തുടക്കം ?
താങ്ക്യൂ ആദി???