?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2656

“സോറി ചെറിയമ്മേ…… റൂമിൽ അമ്മു കുളിക്കാൻ കേറിയതാ…എന്റെ റൂമിൽ കിടന്നോ”
എന്നെ ഒരു നിമിഷം നോക്കി നിന്നിട്ട് പുള്ളിക്കാരി നേരെ എന്റെ റൂമിലെക്ക് പോയി.
ആദ്യമായാണ് ഞാൻ ദേവൂനെ ചെറിയമ്മേന് വിളിച്ചത്. പണ്ട് അമ്മ കുറെ ശ്രമിച്ചതാ എന്റെ ദേവു വിളി മാറ്റി ചെറിയമ്മേന് വിളിപ്പിക്കാൻ, എവിടെ നടക്കാൻ, പക്ഷെ ഇന്നിതാ ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും വീണിരിക്കുന്നു.

ഞാൻ വീണ്ടും പോയി ടിവിയുടെ മുന്നിൽ പോയിരുന്നു, പക്ഷെ മനസ്സിൽ മുഴുവൻ ദേവു ആയിരുന്നു, എന്താണ് ദേവൂന് പറ്റിയത്. ഹാ ഈ ചൂടൊന്നു മാറിയിട്ട് മെല്ലെ ചോദിക്കാം.

അപ്പോഴാണ് യുവറാണി പള്ളിനീരാട്ട് കഴിഞ്ഞ് ഇറങ്ങി വന്നത്.

“ മനുഷ്യക്കോലം വച്ചലോ”
എന്റെ ആ കമ്മന്റിന് മറുപടി തരാതെ മുടി ബാത്ടവൾ വച്ച് തുടച്ച് കൊണ്ട് എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് എന്റെ കുഞ്ഞനിയത്തി ചെയ്തത്.

അമ്മു കൂടെ ഉള്ളപ്പോൾ ഞാൻ എല്ലാം മറന്ന് അവളുടെ അതെ പ്രായമുള്ള ഒരു കൊച്ച് കുട്ടിയായി മാറുന്നത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളാണ് എന്റെ വേദനസംഹാരി. കഴിഞ്ഞ മൂന്ന് വർഷമായി മറ്റാരോടും അധികം സംസാരിക്കാതെ ഇരിക്കുന്ന ഞാൻ അമ്മുവിന്റെ മുന്നിൽ മാത്രം എല്ലാം മറന്ന് കളിക്കാനും ചിരിക്കാനും തുടങ്ങിയിരുന്നു. അനുകുട്ടൻടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും കരകയറിയതിന് ശേഷം അവളും എന്നോട് ആദ്യം ഉള്ളതിനേക്കാൾ കൂടുതൽ അടുത്ത പോലെ എനിക്കും തോന്നിട്ടുണ്ട്.

“അമ്മ എവിടെ ചേട്ടായി??”
എന്റെ കൂടെ സോഫയിൽ കയറി ഇരുന്ന് കൊണ്ട് അമ്മു ചോദിച്ചപ്പോൾ ആണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നത്.

“ദേവു തലവേദന ആയിട്ട് കിടക്കാ….അങ്ങോട്ട് ചെല്ലണ്ട”

“അമ്മക്കും തുടങ്ങിയോ ചേട്ടന്റെ അസുഖം…….ഈ തലവേദന പകരുന്ന രോഗം ആണോ ഈശ്വരാ……”
ആരോടോ ആയിട്ട് പറഞ്ഞിട്ട് അവളൊരു ദീർഘശ്വാസം വിട്ടു

“ആഹ്….ഇനി അതും കൂടി എന്റെ തലയിൽ ഇട്ടോ……”

“ഹഹഹ…………….”

“മതി രാക്ഷസചിരി ചിരിച്ചത്, വാവ പോയി ഏട്ടന് ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി താ…..”

“ആയോ….വാവയോ……എന്താ സോപ്പ്……ഇതിലൊന്നും അമ്മു വീഴുല്ല മോനെ”

“പ്ലീസ് അമ്മുസേ……ഒരു ചായ ഇട്ട്‌ താടി”

“ഇഹ്…….ഇൻക്ക് വയ്യ…..ഡോറ തുടങ്ങാനായി”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *