?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2656

ഞാൻ ഫോൺ എടുത്ത് ബാൽക്കണി പോയി നിന്ന് ഒരു പത്ത് മിനിറ്റ് പുള്ളിയോട് സംസാരിച്ചു,

ബന്ധുക്കൾ എന്ന് പറഞ്ഞ് കാണാൻ വരാനുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കുട്ടൻ മാമൻ. പുള്ളി ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്, ഫാമിലി ആയി അവിടെ സ്ഥിരതാമസം ആണ്, ഡിഗ്രി അവിടെ ചെയ്യാൻ പുള്ളി എന്നോട് പറഞ്ഞിരുന്നു എങ്കിലും ദേവൂനെയും അമ്മൂട്ടിയെയും വിട്ട് ഒരിടത്തേക്കും ഇല്ല എന്ന് പറഞ്ഞ് ഞാൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. എന്റെ അച്ഛച്ചൻ അമ്മാച്ചൻ അമ്മമ്മ തുടങ്ങിയവരെ ഒന്നും ഞാൻ കണ്ടിട്ട് കൂടി ഇല്ല, അച്ഛമ്മ ആണെങ്കിൽ എനിക്ക് നാല് വയസുള്ളപ്പോൾ മരിച്ചും പോയി. പിന്നെ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കുന്ന ഒരാൾ ദേവൂന്റെ ചേച്ചി വിമല ആന്റി ആണ്, അവരാണ് ഞങ്ങടെ സ്ഥിരമായി വരാറുള്ള ഏക ഗസ്റ്റ്.

കുട്ടൻ മാമയും ആയി സംസാരിച്ച് കഴിഞ്ഞ് ഞാൻ വരുമ്പോൾ അമ്മു സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ട്, ഏതോ ഹിന്ദി സീരിയൽ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് ഇരുന്ന് കാണാ കക്ഷി.

“മോളുന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ”
ഞാൻ അവളുടെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു

“ഒന്ന് പോ ചേട്ടായി……….. പറയുന്ന ആള് ബുക്ക്‌ തുറന്ന് നോക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല”

“അതിന് ഞാൻ പഠിക്കുന്നത് നിന്നെ പോലെ സി.ബി.സ്.ഇ സ്കൂളിൽ അല്ല, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണ്………”

“അതെന്താ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കൊമ്പ് ഉണ്ടോ”

“ആ….. ഉണ്ടെന്ന് കൂട്ടിക്കോ………. പരീക്ഷ നടന്നാൽ അലെ പഠിക്കേണ്ട ആവശ്യം ഉള്ളു”

“ഹിഹി……… ഹാ………..”

“അമ്മൂട്ടീ ചാനൽ മാറ്റെഡി…..”

“അയ്യടാ….. ഞാൻ ഇത് കാണാ”

“എങ്കിൽ ശരി ഞാൻ ദേവൂനെ വിളിക്കാ”

“ആയോ വേണ്ട…… ചേട്ടായി ഇഷ്ടള്ളത് വെച്ചോ……. നാ റിമോട്ട്”
അതും പറഞ്ഞ് റിമോട്ട് അവൾ എന്റെ നേരെ എറിഞ്ഞു. ഈ സീരിയൽ കാണുന്നത് ദേവു കണ്ടാൽ പെണ്ണിന് നല്ലോണം കിട്ടും, അതാ വേഗം ഒതുങ്ങിയത്. ഞാൻ മേലെ ചാനൽ മാറ്റി, ഏഷ്യാനെറ്റ്‌ മൂവീസിൽ ലാലേട്ടന്റെ മിന്നാരം ആയിരുന്നു, ഞങ്ങൾ രണ്ടാളും അതും കണ്ടിരുന്നു.

“ചേട്ടായി……… .നാളെ എനിക്ക് ബിരിയാണി വാങ്ങി തരോ”
സിനിമ കാണുന്നതിന് ഇടയില് അമ്മുവിന്റെ ചോദ്യം

“അതെന്താ പെട്ടന്നൊരു ബിരിയാണി പൂധി”

“ആ………അങ്ങനെ തോന്നി…… വാങ്ങി തരുമോ”

“യപ്പ്……. ഡൺ……. സെറ്റ് ആകാ”
അതൊരു പതിവാണ്… മാസത്തിൽ ഒരിക്കലെങ്കിലും റഹ്മത്ത് ഹോട്ടലിൽ നിന്നും ബീഫ് ബിരിയാണി. ഞങ്ങൾ കോഴിക്കോട്ക്കാരുടെ ഒരു വികാരം.

അങ്ങനെ ടിവി കണ്ട് ഇരിക്കുമ്പോൾ ദേവൂന്റെ വിളി വന്നു, ഭക്ഷണം കഴിക്കാൻ, ഇന്നെന്താണാവോ അമ്മു ഇത് വരെ ഭക്ഷണം ചോദിച്ച് വെറുപ്പിച്ചിട്ടില്ല. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും കുറച്ച് നേരം ടിവി കണ്ടിരുന്നു, ഇപ്പോൾ ദേവുവും കൂടി ഞങ്ങടെ കൂടെ. അവസാനം ഉറക്കം

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *