?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] 2484

ചെറിയമ്മയുടെ സൂപ്പർഹീറോ 7

Cheriyammayude SuperHero Part 7 | Author : Hyder Marakkar

Previous Part

ഹായ് ഞാൻ ഹൈദർ മരക്കാർ, ഇത് എന്റെ ആദ്യ കഥയുടെ അവസാന ഭാഗമാണ്, ഇതുവരെ പിന്തുണ നൽകിയ എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു, കഥയിലേക്ക് കടക്കാം…. 

 

ഈ ഒരു നിമിഷം വളരെ സ്പെഷ്യൽ ആണ്, എന്റെ ദേവൂനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഈ നിമിഷം…..

അങ്ങനെ ഞങ്ങൾ രണ്ടുപേരും മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…..

രാവിലെ ഞാൻ എഴുന്നേൽക്കുമ്പോഴും ദേവു എന്റെ കൈ വലയത്തിൽ ഒതുങ്ങി എന്റെ നെഞ്ചിൽ തല പൂഴ്ത്തി കിടപ്പാണ്, ആ കിടത്തം കണ്ടപ്പോൾ ഇടയ്ക്ക് ദേവൂനോട് പിണങ്ങി അമ്മു വന്ന് എന്റെ എടുത്ത് കിടക്കുന്നതാണ് ഓർമ്മ വന്നത്, ശരിക്കും അതെ പോലെയാണ് ദേവു കിടക്കുന്നത്……

 

ദിവസവും നേരത്തെ എഴുന്നേറ്റ് ഇവിടത്തെ പണിയെല്ലാം ചെയ്തു തീർത്ത ശേഷം ജോലിക്ക് പോക്കും, പിന്നെ വൈകുന്നേരം വരെ അവിടെ തല പുകയുന്ന പണി, വൈകീട്ട് തിരിച്ച് വന്നാലും രാത്രി വരെ എന്തെങ്കിലും പണികൾ ചെയ്തുകൊണ്ട് ഇരിക്കും, കുറെ കാലമായി ഇത് തന്നെ ആണ് ദേവൂന്റെ ദിനചര്യ….
ആ കിടത്തം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല, ഉറങ്ങിക്കോട്ടെ പാവം…
ആ മിനുസ്സമായ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് ഞാൻ ദേവൂനെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു കിടന്നു

“ഹാ….. ഇളക്കലെ…… അടങ്ങി കിടക്ക് ചെക്കാ”
ദേവൂന്റെ സ്വരം, എന്റെ നെഞ്ചിൽ തല പൂഴ്ത്തി തന്നെ ആണ് കിടക്കുന്നത്, അപ്പൊ ഇത് ഉറങ്ങുകയല്ലേ??

“കള്ളി……. ഞാൻ വിചാരിച്ചു പാവം നല്ല ഉറക്കം ആണെന്ന്…. അഭിനയം ആയിരുന്നു ലേ…..”

“അഭിനയം ഒന്നും അല്ല …… ഇങ്ങനെ തന്നെ കിടന്ന് ഉറങ്ങാൻ തോന്നാ….. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല….”
എന്റെ നെഞ്ചിൽ നിന്നും തലയെടുത്ത് ചിണുങ്ങി കൊണ്ട് ദേവു പറഞ്ഞു.

“ഞാൻ ഉറക്കി തരട്ടെ വാവേ…..”
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും

“അയ്യടാ…… അങ്ങനെ ഇപ്പൊ മോൻ ഉറക്കാൻ വരണ്ട”
എന്ന് പറഞ്ഞ് എന്നെ തള്ളിയിട്ട് ദേവു കട്ടിലിൽ നിന്നും എഴുന്നേറ്റു……

“പ്ലീസ് ദേവൂസേ………”
ദേവൂനെ നോക്കി ഇരു കൈകളും ഉയർത്തി മാടി വിളിച്ചെങ്കിലും എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ദേവു പോയി കളഞ്ഞു, ഈശ്വരാ ഇതിനെ ഒന്ന് റൊമാന്റിക് മൂഡിലേക്ക് കൊണ്ടുവരാൻ ഞാൻ കുറച്ച് കഷ്ടപ്പെടും എന്ന് തോന്നുന്നു.

310 Comments

Add a Comment
  1. Super bro onnum parayanilla Puthiya oru love story ningalilnennum njan prethikshichotte

    With love
    Pachalam

    1. ഭാസി അണ്ണാ?????
      എന്താ ഞാൻ ബ്രോയോട് പറയാ…. നന്ദി
      പുതിയ കഥ അധികം വൈകില്ല, അതിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ പ്രണയവും ഉണ്ടെന്ന് പറയാം

  2. പ്രൊഫസർ

    മരക്കാർ ബ്രോ, കുറച്ചു ലേറ്റ് ആയിപ്പോയെന്നു അറിയാം നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു കേറാൻ നേരത്ത കഥ വന്നത് കണ്ടത് പിന്നെ വായിക്കാനുള്ള സമയം കിട്ടിയില്ല,
    എന്താ പറയുക ഒരു ഫീൽ ഗുഡ് മൂവി… ഞാൻ ആദ്യം പറഞ്ഞത് പോലെ തന്നെ സ്നേഹം മാത്രം അതിൽ നിന്നുണ്ടാകുന്ന love maaking (ഇതിനു മലയാളം വാക് എനിക്കറിയില്ല മലയാളത്തിൽ എന്തെഴുതിയാലും അത് വൾഗർ ആകും ) അതിന്റെ ഒരു ഭംഗി അത് ഒരു അവിഹിതത്തിനും കിട്ടില്ല, sex ഒരു അനുഭൂതിയാകുന്നത് മനസ്സുകൾ തമ്മിൽ ഇഷ്ടപ്പെടുന്ന 2പേര് തമ്മിൽ ശരീരം പങ്കുവെക്കുമ്പോൾ ആണ് ആ ഒരു സ്നേഹം ദേവുവും അഭിയും തമ്മിൽ ഉണ്ട് അത് വായിക്കുന്ന ഒരോ വായനക്കാർക്കും മനസ്സിൽ കാണാൻ കഴിയുന്നും ഉണ്ട്. മനോഹരമായ എഴുത്തു ഒരു സ്ഥലത്തു പോലും lag ആക്കാതെ തുടക്കം മുതൽ ഒടുക്കം വരെ കൊണ്ടുപോകാനും താങ്കൾക്കു കഴിഞ്ഞിട്ടുണ്ട്,
    മന്നാഡിയാർക്കു മരക്കാർ വില്ലനാണെങ്കിലും ഞങ്ങൾക്ക് ഹീറോയാണ്, കാത്തിരിക്കുന്നു ആ തൂലികയിൽ നിന്നും അടുത്ത കഥകൾക്കായി
    ♥️പ്രൊഫെസർ

    1. കഥ വായിച്ച് ഇഷ്ടമായിട്ട് നിങ്ങൾ തരുന്ന അഭിപ്രായങ്ങൾ, അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം…..
      അതെ “ലവ് മേക്കിങ്” അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം, അതാണ് അതിന്റെ ഒരിത്
      തുടക്കം മുതൽ അവസാനം വരെ ലാഗ് അടിക്കാതെ വായിക്കാൻ സാധിച്ചു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്, കാരണം അത് വലിയ ഒരു പണി തന്നെയാണ്

      നന്ദി പ്രൊഫസർ????? തുടക്കം മുതൽ ഈ പിന്തുണ നൽകിയതിന്, ഉടനെ അടുത്ത കഥയുമായി വരാം

      1. പ്രൊഫസർ

        തീർച്ചയായും വരണം ഞാൻ കാത്തിരിക്കും

        1. Sure?

          1. പ്രൊഫസർ

            പിന്നെ എന്നെയൊക്കെ ഓർത്തിരിക്കുന്നു എന്ന് പറയുന്നയത്‌ തന്നെ സന്തോഷം
            ♥️♥️♥️♥️

          2. തുടക്കം മുതൽ അവസാനം വരെ എഴുതാൻ ഊർജം പകരുന്ന അഭിപ്രായങ്ങൾ അറിയിച്ച നിങ്ങളെ ഒക്കെ ഓർക്കാതിരിക്കാൻ പറ്റുമോ☺️

  3. Marakkare thanku ethreyum nalla oru story sammanichathinu ….?????…..sho eni kathirippu avasanichallo
    ennu orkkumbozha….eniyum ethu polulla wonderfull stories ayi varanam…..roshan bro nigal anu chunk…..

    1. താങ്ക്യൂ ടാനിയ???
      തുടക്കം മുതൽ വായിച്ചു അഭിപ്രായം അറിയിച്ചതിന്
      റോഷൻ മുത്തല്ലേ?

  4. Sorry
    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. അധികം വൈകില്ല ബ്രോ

  5. കഥ ഒരു രക്ഷയുമില്ല.
    കഥ ഇതു വരെ അതിമനോഹരമായിരുന്നു.
    അവസാനം എന്താകും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ വളരെമികച്ച രീതിയിൽതന്നെ
    കഥ അവസാനിപ്പിച്ചു.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.??

    1. നന്ദി ജേസൺ മാമോ???
      അവസാന ഭാഗം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  6. Suharatta aayittu oru Kali prattekshicha njan Bing…?????????

    1. മുത്തു?
      ദേവു തലയ്ക്ക് പിടിച്ചത് കൊണ്ട് ഇത്തയെ ശ്രദിക്കാൻ കഴിഞ്ഞില്ല

  7. അപ്പൂട്ടൻ

    വളരെ നന്ദി അങ്ങേയ്ക്ക് ഞങ്ങൾക്ക് ഇങ്ങനെ നല്ല മനോഹരമായ ഒരു കഥ സമ്മാനിച്ചതിന്

    1. നന്ദി അപ്പൂട്ടാ??? കഥ വായിച്ചു അഭിപ്രായം അറിയിച്ചതിന്

    1. Rokey???

  8. ജിംബ്രൂട്ടൻ

    നല്ല രീതിയിൽ തന്നെ അവസാനിപിച്ചു വളരെ അധികം നന്നായിട്ടുണ്ട്.
    അടുത്ത കഥ തുടങ്ങിയോ കട്ട വെയ്റ്റിംഗ്…

    1. നന്ദി ജിംബ്രൂട്ടൻ???
      അടുത്ത കഥ എഴുതി തുടങ്ങിയിട്ടില്ല, മനസ്സിൽ ഏകദേശ രൂപം വന്നിട്ടുണ്ട്, ഉടനെ തുടങ്ങും

  9. Machane.. Oru raksha illa.. Chela kadhakal swaram nannayi irikumbo nirthunathanu nallath.. Last area ichiri super aaarnu. Kalayanam kazhinj ulla oru rangavaum. Chithra yum roshnum thammil ullathum.. Pakshe oro kadhyum kadha kruth nte swanthm aaanallo.. Machante words ne magic und.. Inim yum a a magic kaanikkum ne karuthunnu. ??

    1. നന്ദി പി.കെ??? ഇനിയും എഴുതാൻ ഊർജം പകരുന്ന വാക്കുകൾക്ക്

  10. pettann theernn poyath pole oru thonnal.
    enthayalum abhiyum,devum okke santhoshathode jeevikatte.
    waiting for pulival kallyanam.

    enthayalum pettann ponotte..
    pinne adutha story kore pages ulla orupaad parts aayatt ezhuthan pattatte?

    ingal sooper aatto?

    appo all the best.

    and thanks for this story.
    really felt great ❤️

    1. നന്ദി പാവംനൂബ്???
      ഒരുപാട് വലിച്ചു നീട്ടാത്തത് ആണ് നല്ലതെന്ന് തോന്നി, അതാ പെട്ടെന്ന് അവസാനിപ്പിച്ചത്
      “പുലിവാൽ കല്യാണം” പെട്ടെന്ന് തന്നെ റെഡിയാക്കാം?

  11. ഇക്ക ….

    വളരെ മനോഹരം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല…..
    എന്തു പറയണം എന്ന് എനിക്ക് അറിയില്ല പക്ഷെ ഇത് എല്ല ആഴ്ച്ച ഉം ഇക്ക യുടെ സ്റ്റോറി വായിക്കണം എന്നു ഭയങ്കര ആഗ്രഹം ഉണ്ട് അതു കൊണ്ടു ഏതു പെട്ടന്ന് തീർന്നു പോയതിൽ ഒരു വിഷമം പോലെ……

    ഇക്ക പ്ലീസ്….പ്ലീസ് …പ്ലീസ്….
    ഇനിയും എഴുതണം അടുത്ത ഒരു സ്റ്റോറി ഉം ആയി ഇക്ക വരണം

    ഇതോടു കൂടി ഇക്ക എഴുത്തു നിർത്തരുത്….. പ്ലീസ് ഇക്ക

    ഇക്കയുടെ സ്റ്റോറി കു നല്ല ജീവൻ ഉണ്ട് ഇക്ക….

    നല്ല ഫീൽ ഉം കിട്ടുന്നുണ്ട്……

    1. ഇക്ക ഈ site ഇൽ ഏറ്റവും favourite എഴുത്തുകാർ അന്ന് നന്ദൻ സ്മിത രാജ ഹർഷൻ ബ്രോ …… അങ്ങനെ കുറെ പേർ….

      ഇപ്പോൾ ഈ സ്റ്റോറി യുടെ first part മുതൽ താങ്കളും….

      പിന്നെ സുഹ്‌റ യെ കുറിച്ചു പരമാർശികമാരുന്നു….

      അവസാനം എത്തിയപ്പോൾ പെട്ടന്ന് തീർത്ത് പോലെ തോന്നി ഇക്ക

      സാരയില്ല
      അടുത്ത ഒരു സ്റ്റോറി ഉം ആയി വന്നാൽ മതി അത് എന്തു തന്നെ ആയാലും ഞാൻ ഇരു കൈയും നീട്ടി സ്വീകരിക്കും…..

      പിന്നെ ഞാനും ഒരു ചെറിയ പണിപ്പുരയിൽ ആണ് ഒരു സ്റ്റോറി യുടെ…….
      ????? first attempt ആയതു കൊണ്ട് എങ്ങനെ വരും എന്ന് ഒരു പ്രതീക്ഷയും ഇല്ല….

      ഇക്ക നന്ദൻ സർ അവരിൽ നിന്നു ആണ് ഒരു സ്റ്റോറി യിലേക്ക് കടക്കാൻ ഞാൻ തീരുമാനം എടുത്തത്…..

      1. OMG? waiting for that

        കഥ നല്ലപോലെ ശ്രദിച്ചു വായിക്കുന്ന ഒരാളാണ് പാറു, അതുകൊണ്ട് തന്നെ താൻ എഴുതുന്ന ആദ്യ കഥ എന്തായിരിക്കുമെന്ന് അറിയാൻ നല്ല ആകാംഷയുണ്ട്, ഏത് ടാഗിൽ വരുന്ന കഥയാണ്??

        പിന്നെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിൽ എന്നെയും കൂട്ടിയത്??? ഒന്നും പറയാൻ കഴിയുന്നില്ല

        സുഹ്റയ്ക്ക് ശരിക്കും ഞാൻ അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല, നാലാം ഭാഗത്തിന് ശേഷം ഇത്ത വെറുതെ വന്ന് പോയിട്ടേ ഉള്ളു

        അവസാനം മനഃപൂർവം അങ്ങനെ തീർത്തതാണ്, എന്തോ നീട്ടാൻ തോന്നിയില്ല

        നന്ദി പാറു?????

        1. ഇക്ക അടുത്ത സ്റ്റോറി വല്ലതും മനസിൽ ഉണ്ടോ….
          അടുത്ത ഒരു സ്റ്റോറിക് വേണ്ടി തയ്യാർ എടുത്തൊള്ളൂ….
          ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു…

          പിന്നെ ന്റെ സ്റ്റോറി ഒരു കമ്പി അല്ല
          ഒരു ജീവിത കുറിപ്പ് ആണ്
          അതു ന്റെ തന്നെ എന്നു വെന്നേൽ പറയാം…..

          ഞാൻ അനുഭവിച്ചതും ന്റെ ജീവിതവും ആസ്പദം ആക്കി വെറുതെ കുതികുരിക്കുന്ന ഒരു സ്റ്റോറി
          പക്ഷെ കുറച്ചു lagging ആണ്
          ഇതേ പോലെ ഒരു സീരീസ് അന്ന് ഉദ്ദേശിക്കുന്നെ കുട്ടികാലം മുതൽ ഉള്ളത്…
          ആദ്യ part ഇറക്കും ബാക്കി അഭിപ്രായം അറിഞ്ഞിട്ടു…

          ഇക്ക ഞാൻ ഒരു കാര്യം പറയട്ടെ….

          ആ കഥ തന്നെ ആസ്പദമാക്കി
          സുഹ്‌റ യെ കേന്ദ്ര കഥാപാത്രം ആക്കി ഒരു സ്റ്റോറി ആക്കി കൂടെ

          അല്ലേൽ റോഷൻ വെച്ച ഒരു സ്റ്റോറി….
          നമ്മുടെ
          സാഗർ സർ ഇന്റെ രതി ശലഭങ്ങൾ ടെ പല്ല part പോലെ…….

          1. തല്ക്കാലം ഒരു കുഞ്ഞു കഥ മനസിലുണ്ട്, അതായിരിക്കും അടുത്തത്… അധികം വൈകില്ല

            ഹോ….ആ ജീവിത കഥ വായിക്കാൻ കാത്തിരിക്കുകയാണ് ട്ടോ, മനോഹരമായ ഒരു തുടക്കം ആവട്ടെ?

  12. Nalla story..enikk bhayangara ishtayi… ithra pettenn theerkandayirunnu… korach part koodi ulpedutharnu….orupad ishtapetta kadhakal avasanikumbhol orupad veshmamaaa…sarilla… ennalum aduth oru storyumayi udan varanam ketto… njngade support indavum…adhyam ee story kandapo oru kambhi novel anenna vichariche.. pakshe ningal ath vere oru levelilekk ethichu… thankz.. adutha nalloru storykayi kathirikunnu❤️

    1. ഇനിയും വലിച്ചു നീട്ടിയാൽ ചിലപ്പോൾ ബോറായി തുടങ്ങുമെന്ന് തോന്നി ബ്രോ
      തീർച്ചയായും അടുത്ത കഥയുമായി വരാം
      വെറും കമ്പി മാത്രം എഴുതാൻ എനിക്ക് താല്പര്യമില്ലായിരുന്നു
      നന്ദി ആൽബട്രോസ്???

  13. ഹൈദര്‍ ബ്രോ എന്തിനാണ് ഈ ചതി ചെയതത്. ഒരു രണ്ട്‌ മൂന്ന് പാര്‍ട്ട് കൂടി എഴുതിയിട്ട് തീര്‍ത്താല്‍ പോരായിരുന്നോ?? പെട്ടെന്ന് തീര്‍ത്തത് കൊണ്ട്‌ ദേഷ്യവും നിരാശയും ഉണ്ടെങ്കിലും നല്ല രീതിയില്‍ ഒരു ശുഭപര്യവസാനം നല്‍കിയതില്‍ വളരെ സന്തോഷവും ഉണ്ട്. ഉടനെ തന്നെ അടുത്ത കഥയുമായി പ്രതീക്ഷിക്കുന്നു…

    1. എന്തോ ഇനിയും നീട്ടണ്ട എന്ന് തോന്നി പോയി, ഉടനെ അടുത്ത കഥയുമായി വരാം

      നന്ദി നോട്ടോറിസ്???

    1. അനു???

  14. രാജു ഭായ്

    പൊളിച്ചു മുത്തേ അടുത്ത കഥയുമായി വേഗം വരണേ

    1. Sure രാജു ഭായ്???

  15. Sho devum aytunkure expect chytu …

  16. ഗുഹൻസിയർ

    ബ്രോ…..ഞാൻ വയ്ക്കുന്നതിന് മുൻപേ love ഇട്ടു………ബ്രോക്കു ഓർമ ഉണ്ടോ കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു…എന്റെ കയ്യിൽ ഒരു നല്ല climax ഉണ്ടെന്ന് …….പക്ഷെ അതൊന്നും ഒന്നും അല്ല…….ഇതാണ് യാഥാർത്ഥം…..പൊളിക്കു….ഫുൾ സപ്പോർട്ട് കാണും………

    1. ബ്രോയുടെ കമന്റ്‌ ഞാൻ കാത്തിരിക്കുക ആയിരുന്നു, കഴിഞ്ഞ ഭാഗത്തിൽ ബ്രോ ക്ലൈമാക്സിൽ ഒരു അഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ, അപ്പൊ എനിക്കും അത് കേട്ടാൽ കൊള്ളാമെന്നു തോന്നിയിരുന്നു
      പക്ഷെ പിന്നെ ആലോചിച്ചപ്പോൾ ഈ ഒരു ക്ലൈമാക്സ്‌ കഥയുടെ ഒരു പകുതി ആയപ്പോൾ മനസ്സിൽ തെളിഞ്ഞതാണ്, പിന്നെ വെറുതെ കൺഫ്യൂഷൻ ആക്കണ്ട എന്ന് കരുതി

      എന്തായാലും ഒത്തിരി നന്ദി ബ്രോ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനു???

  17. ഏലിയൻ ബോയ്

    കഥ ഒക്കെ അടിപൊളി ആയി….പക്ഷെ മീനത്തിലെ താലികെട്ട് എന്ന റെഫറൻസ് വേണ്ടായിരുന്നു…. നമ്മുടെ സൈററ്റിന്റെ ഹീറോ കട്ടക്കലിപ്പനെ ഓർമ വന്നു….???
    എന്തായാലും നല്ലൊരു വ്യത്യസ്തപ്രണയ കഥയുമായി വീണ്ടും പ്രതീക്ഷിക്കുന്നു…

    1. ആ റഫറൻസ് കൊടുക്കുമ്പോൾ എന്റെ മനസ്സിലേക്കും വന്നത് കലിപ്പൻ തന്നെ ആയിരുന്നു
      നന്ദി ഏലിയൻ ബോയ്???

  18. ക്ലൈമാക്സ് ആയിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഞാൻ കഴിഞ്ഞ തവണ കമെന്റ് ചെയ്തിരുന്നു. ബ്രോ ആ വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല അതിൽ വിജയിക്കുകയും ചെയ്തു. പിന്നെ സംഭാഷണം എല്ലാ തവണത്തേയും പോലെ കിടുക്കി. ഈ കഥ ഇനി ഉണ്ടാവില്ലല്ലോ എന്ന വിഷമം പുതിയ കഥ മനസ്സിലുണ്ടെന്ന് അറിഞ്ഞപ്പോൾ മാറി. ദേവു എന്ന കഥാപാത്രത്തിന് ഇത്തരം പ്രണയമേ ചേരൂ. അടുത്ത കഥയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വൈകാരികമായ പ്രണയരംഗങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽത്തന്നെ ഇത്ര എഴുതാമെങ്കിൽ ബ്രോക്കത് നിഷ്പ്രയാസം കഴിയും. ഇത്രയും നല്ല ഒരു കഥ തന്നതിന് ഒരുപാട് സ്നേഹത്തോടെ ???

    1. ക്ലൈമാക്സ്‌ കഠിനമായിരിക്കും എന്ന് ബ്രോ കൃത്യമായി മനസിലാക്കിയിരുന്നു, പക്ഷെ അവസാനത്തോട് അടുക്കാറായപ്പോഴാണ് ഞാനത് മനസിലാക്കിയത്…. അത്ര റിയലിസ്റ്റിക് അല്ലാത്ത ഈ കഥ കഴിയുന്നതും നാച്ചുറൽ ആയി അവതരിപ്പിക്കണം എന്നുണ്ടായിരുന്നു, ഇപ്പോ ഈ കമെന്റുകൾ വായിക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു

      നന്ദി soldier?????

  19. ജന്മ നിയോഗം, ഇത്

    മൊത്തത്തിൽ ഇന്ന് മുഴുവൻ സങ്കടം ആണല്ലോ??

    1. ജന്മനിയോഗം തിരക്കുകൾ കാരണം വായിക്കാൻ കഴിഞ്ഞിരുന്നില്ല, ഇനി വേണം വായിക്കാൻ, നന്ദൻ ബ്രോ എന്തായലും നിരാശ പെടുത്തില്ല എന്നറിയാം, അനുപല്ലവി എന്ന ഒറ്റ കഥ മതി പുള്ളിയുടെ റേഞ്ച് മനസ്സിലാവാൻ…. എന്തായാലും എനിക്ക് മുഴുവനായി വായിക്കാലോ?

      തടിയൻ ബ്രോ?

  20. super ending ???
    Favorite stories-il onnu theernallo enna veshmundu ennalum kozhapulla ??
    7 partum sherikkum enjoy cheythu thanks for those good moments??

    Appo Adutha story page I’ll kanam
    Superhero marakkar

    1. തുടക്കം മുതൽ വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി അച്ചൂട്ടാ???
      നിങ്ങൾ എൻജോയ് ചെയുന്നു എന്ന് കേൾക്കുന്നത് തന്നെയാണ് സന്തോഷം
      അടുത്ത കഥയുമായി വരുമ്പോഴും താങ്കളുടെ കമന്റ്‌ പ്രതീക്ഷിക്കും

  21. എന്റെ ഇക്ക എന്താ പറയേണ്ടതെന്ന് അറിയില്ല അത്രയ്ക്കും അടിപൊളിയായിട്ടോ
    എനിക്ക് പറയുവാൻ വാക്കുകൾ കിട്ടുന്നില്ല

    അടുത്ത കഥയുമായി വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ????????????????????

    1. ഡ്രാഗൺസ്???
      തുടക്കം മുതൽ ഈ അവസാന ഭാഗം വരെ വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി
      ഉടൻ വരാം

  22. പാഞ്ചോ

    ഹൈദരെ അളിയാ പൊന്നേ..രാവിലെ കഥ കണ്ടപ്പോൾ സ്വസ്ഥമായി വായിക്കാൻ രാത്രിലത്തേക്ക് വെച്ചതാ..വായിച്ചു..Great ending..സൂപ്പർ..അങ്ങനെ അവർ ഒന്നായി??..എനിക്ക് സങ്കടമായി..ഇനി വായിക്കാൻ ചെറിയമ്മ ഇല്ലല്ലോ എന്നോർത്തു?..എനിക്കങ്ങനാ ഇഷ്ടപ്പെട്ട കഥകൾ തീരുമ്പോൾ സങ്കടം ആണ്…It is one of my favorite stories in this site..തനിക്കറിയാമോ എന്നറിയില്ല ഞാൻ കമന്റ് ഇടാത്ത ഒരു പാർട് പോലും ഇല്ല? അത്രക്കും ഇഷമാണ് ഈ കഥ..പിന്നെ അടുത്ത സ്റ്റോറി പ്രോമിസ് ചെയ്തതാണേ..എപ്പഴ വരുന്നേ, പിന്നെ 6,7 പാർട്ടിൽ ഒത്തുക്കണനെൽ ഇടി മേടിക്കും?..പെട്ടന്ന് അടുത്ത കഥയുമായി വരനെ..മറക്കില്ല ഈ കഥയെയും കഥാകാരനെയും? Love you bro..Hugs!!?

    1. പാഞ്ചോ????????
      ഓരോ ഭാഗവും പബ്ലിഷ് ചെയ്ത് കഴിയുമ്പോഴും ചിലരുടെ അഭിപ്രായം അറിയാൻ ഞാൻ കാത്തിരിക്കാറുണ്ട്, അതിൽ ഒരാളാണ് താങ്കൾ, തുടക്കം മുതൽ ഈ പിന്തുണ നൽകിയതിന്????
      പിന്നെ പ്രോമിസ് ചെയ്ത പോലെ അടുത്ത കഥയുമായി ഉടൻ തന്നെ വരും, ഒരു ത്രെഡ് ഫിക്സ് ചെയ്ത് കഴിഞ്ഞു
      എന്തായാലും അതിന്റെ പേര് ഇവിടെ തന്നെ പറഞ്ഞേക്കാം…. “പുലിവാൽ കല്യാണം”
      അതിന് പുലിവാൽ കല്യാണം എന്ന മലയാളം സിനിമയുമായി യാതൊരു ബന്ധവും ഇല്ല കേട്ടോ?

      നന്ദി?

      1. പാഞ്ചോ

        ആ സോണിയ വന്നട്ടെ വന്നട്ടെ?…ഇതുപോലെ തുടർന്നും സപ്പോർട്ട് കാണും മരക്കാരെ❤❤

        1. ❤️❤️❤️

  23. nirthalle marakkare first time Ann comment iddune athumm swantham marakkark

    1. ഒരു വായനക്കാരന്റെ ആദ്യ കമന്റ്‌ കിട്ടുക എന്ന് പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നുന്നു
      നന്ദി അഹമ്മദ്‌???
      മറ്റൊരു കഥയുമായി വരാം ബ്രോ

  24. സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    പറയാൻ വാക്കുകളില്ല

    1. നന്ദി???

  25. Kollam nalla kidilan katha ithinte vakki ezhuthan pattumo

    1. വട്ടൻ???
      ഉടനെ ഉണ്ടാവില്ല ബ്രോ, കുറച്ച് കഴിഞ്ഞ് ആലോചിക്കാം

      1. നാടോടി

        എപ്പോഴായാലും എഴുതണം

        1. ശ്രമിക്കാം ബ്രോ

  26. Supper broi
    Waiting for next

    1. Hooligans???
      അടുത്ത കഥ അധികം വൈകില്ല

  27. Super story bro good end nex super story vagam va

    1. മുൻഷി???
      Next one is loading….

  28. തകർപ്പൻ സ്റ്റോറി, വളരെയധികം ഇഷ്ടായി, അവർ ഒന്നിച്ചല്ലോ ???. പിന്നെ ദേവുവും അഭിയുടെയും പ്രണയ നിമിഷങ്ങൾ കുറച്ചൂടെ വര്ണിക്കായിരുന്നു. പെട്ടന്ന് നിർത്തിയപോലെ. സ്നേഹത്തോടെ…….

    1. Ny???
      പ്രണയ നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ കഴിയുമെന്ന കോൺഫിഡൻസ് എനിക്ക് ഇല്ലായിരുന്നു, അതുകൊണ്ട് കൂടിയാണ് ഈ കഥ ഇങ്ങനെ അവസാനിപ്പിച്ചത്

Leave a Reply to Mr. Bramachari Cancel reply

Your email address will not be published. Required fields are marked *