തോന്നൽ ആണെങ്കിൽ തോന്നൽ എന്തായാലും ആവട്ടെ….
ഞാൻ മൂക്കിൽ സ്വർണ്ണനിറം മൂക്കുത്തി വരച്ച് അതിന് നടുവിൽ വൈഡൂര്യ കല്ലായി തേനിന്റെ നിറം ചാലിച്ച് തൊട്ടതും ഒരു മൂളലോടെ മുറിയാകെ ഒരുതരം വെള്ളപുക നിറഞ്ഞു…..
പുക അടങ്ങിയപ്പോൾ അതാ ഞാൻ വരച്ച ക്യാൻവാസ് ശൂന്യം അതിൽ ഒന്നുമില്ല!
ഞാൻ വരച്ച ആ രൂപം അതാ എന്റെ മുന്നിൽ ജീവനോടെയും!
ഞടുങ്ങി തരിച്ച് നിന്ന എന്നോട് അവൾ കാര്യം പറഞ്ഞു…
അവൾ ഒരു യക്ഷിയാണ്! അവളുടെ ചിത്രമാണ് ഞാൻ ആ വരച്ചത്!
യക്ഷലോകത്ത് അങ്ങനെ ഒരു നിയമമുണ്ട് അവിടത്തെ ഒരു യക്ഷിയുടെ രൂപം അതേപടി ഭൂമിയിൽ ആരെങ്കിലും വരയ്ക്കുകയോ ശില്പം ഉണ്ടാക്കുകയോ ചെയ്താൽ ആ ആൾ ഭൂമിയിൽ വന്ന് ആ ചിത്രത്തിൽ കയറി ഇരുപത്തി ഒന്ന് ദിനരാത്രങ്ങൾ കഴിയണം!
ഇരുപത്തിരണ്ടാം ദിവസമേ പിന്നെ അവർക്ക് യക്ഷലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ!
പാവം! പഠിപ്പിസ്റ്റായ അവൾ യക്ഷലോകത്ത് മെഡിസിനുള്ള എൻട്രൻസ് കോച്ചിങ്ങിൽ ആയിരുന്നു അതിനിടയിലാ ഞാൻ ഈ പണി കൊടുത്തത്!
അതാണ് ലാപ്പും ഒക്കെ ആയി പഠിക്കാനായി തയ്യാറായി വന്നത്!
ഇവർക്ക് നമ്മെ പോലെ ആഹാരനീഹാരാദികൾ ഒന്നുമില്ല പേരുകൾ ചൈനക്കാരുടേത് പോലെ നാവിൽ വഴങ്ങാത്തതും!
ആദ്യ ദിവസം തന്നെ ഈ ഡാഷ് മോൾ ഇവളുടെ കുറുമ്പ് എടുത്ത് തുടങ്ങി!
ഭൂമിയിലെ തൃകാല ജ്ഞാനമുള്ള യക്ഷിയായ ഇവൾ എന്റെ പൂർവ്വകാലം ദിവ്യദൃഷ്ടിയിൽ കണ്ടിട്ട് ആണ് അവളുടെ പേര് “ശ്രുതി” എന്ന് പറയുന്നത്!
പാവം ഞാനും ഈ യക്ഷിപ്പെണ്ണിന്റെ യഥാർത്ഥ പേര് ശ്രുതിയെന്നാണ് എന്ന് കരുതി വിളിച്ച് ശീലിച്ചത്!
പിന്നീടല്ലേ ഈ ജന്തു ഒരാക്കിയ ചിരിയുമായി പറയുന്നത് പത്താംക്ലാസിൽ എന്റെ ഒപ്പം പഠിച്ച എന്നെ തേച്ചിട്ട് പോയ ഇപ്പ കെട്ടും കഴിഞ്ഞ് രണ്ടു പിള്ളാരുമായി നടക്കുന്ന ശ്രുതിയുടെ പേരിൽ എന്നെ ഒന്ന് ആക്കിയതാണ് ഈ പേര് എന്ന്!
അന്നുമുതൽ ഈ കുട്ടിക്കുറുമ്പി യക്ഷിക്കുഞ്ഞ് എന്റെ ഒപ്പമുണ്ട്! ഇവൾ പോയാൽ എന്റെ അവസ്ഥ എന്താവും എന്തോ…
പക്ഷേ ഇതിൽ വലിയൊരു കുഴപ്പമുണ്ട്! അമ്മയും കൂട്ടു പണിക്കാരും നാട്ടുകാരും ഒക്കെ എന്നെ വല്ലാതങ്ങു ശ്രദ്ധിക്കാൻ തുടങ്ങി…
ശ്രുതിയെ അവർക്കാർക്കും കാണാൻ കഴിയില്ലാലോ!
ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!
ശ്രുതിയുമായുള്ള വഴക്കിന് നാട്ടുകാരു പിടിച്ച് വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി!
നാട്ടാരു പിടിച്ചു സെല്ലിൽ അടച്ചില്ല എങ്കിൽ അടുത്ത അനുഭവവുമായി വീണ്ടും കാണാം വണക്കം!.?
കഥ നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, കൂടാതെ പേജ് കൂട്ടി എഴുതുക
സുനിൽ ബ്രോ പൊളിച്ചു ബ്രോ
അണ്ണാ പൊളിച്ചു… ചിത്രം വരച്ചാൽ യക്ഷി വരുമെങ്കി ഞാനിപ്പോ ക്യാൻവാസ് ഒരെണ്ണം മേടിക്കാൻ പോകുവാ.. കൊറോണക്കാലത് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളാവുമല്ലോ.
.
(അതിസുന്ദരിയായ യക്ഷിയെ ഞാൻ വരച്ചു വെയ്ക്കുമ്പോ അതിന്റെ ഭംഗികൊണ്ട് ആനമറുത ചാടിവരാതിരുന്നാൽ ഭാഗ്യം)
ആനമറുത ആയാലും സാരമില്ല!
ബസ്സ്സ്റ്റാന്റ് അമ്മിണി ആവരുതേ….
ഉണ്ടായിരിക്കാം ഇല്ലായിരിക്കാം നീൽ
ബ്രോ…..;
പക്ഷെ മതങ്ങൾ പറയണേേ പോലെ പുള്ളി ഇവിടെത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന് തോന്നുന്നില്ല.
കാരണം കരുണാമയൻ എന്ന വാക്കിന്റെ അർത്ഥം ‘സെെക്കോ’ സ്വേച്ഛാധിപതി എന്നല്ലല്ലോ!
പിന്നെ ……,
പരാജയപ്പെട്ടവരും നിസഹായരുമായ നമ്മളുൾപ്പെട്ട പാവപ്പെട്ടവർക്കും ജീവിത സായാഹ്‌നത്തിെലത്തിയവർക്കുമൊക്കെ
ഒരു പ്രതീക്ഷ നൽകുന്നതു കൊണ്ടും..;
……വിശ്വാസഭയം കൊണ്ട് നിഷ്കളങ്കർ
അച്ചടക്കത്തോടെ ജീവിക്കുന്നതു കൊണ്ടും;
പണക്കാർ..,പുണ്യത്തിനു വേണ്ടിയും…
പാപം കഴുകിക്കളയാനും പരലോകത്തിലും സ്വർഗീയ സുഗങ്ങൾ വാങ്ങാനും,സംഭാവന
കൊടുക്കുന്നതു കൊണ്ടുമൊക്കെ………;
……..അവരങ്ങനെ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു…………….!!!!
*വിശ്വാസമില്ലെങ്കിലും പലരും ജീവിക്കാൻ വേണ്ടി വിശ്വസിക്കുന്നു.!!!!!!!!!!!!!
[എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ!…
എന്ന് ഞാനടക്കമുള്ള പലരും?]
എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്നയാ തേങ്ങലല്ല…..
ബുദ്ധി ഉറയ്ക്കും മുന്നേ ഉള്ളിൽ പതിഞ്ഞ ആ ഭയം ആണ് ആ തേങ്ങൽ ആണ് … ഇതെല്ലാം കോമഡി എന്ന പൂർണ്ണ ബോദ്ധ്യം വന്നാലും വീണ്ടും ഒരു രണ്ട് മൂന്നു വർഷങ്ങൾ കൂടി വേണ്ടിവരും പൂർണ്ണമായും പുറത്ത് വരാൻ!
ഉണ്ടാവാം ഇല്ലാതിരിക്കാം ഉണ്ട് എങ്കിലും അത് ഈ മതങ്ങൾ പറയുന്ന ആ ഭ്രാന്തൻ സങ്കൽപ്പങ്ങളിൽ ഒന്നും ആവില്ല! സേഫ് സോണിൽ ഉള്ള ആജ്ഞേയവാദം!!
അത് തന്നാണ് സേഫും…! ഇല്ലാത്ത കാണാത്ത പോത്തിനെ ഇല്ല എന്ന് കാട്ടിത്തരൂ എന്ന ഊളൻ വെല്ലുവിളി ഉണ്ടാവില്ല എന്നതാണ് അതിന്റെ ഗുണം!
വളരെ വളരെ ശരി.
അറിയാത്തവർ അജ്ഞേയവാദി തന്നെയാണ്. കാരണം അറിവിൽ ശിശുവായ എനിക്ക് അറിയില്ല എന്നത് തന്നെ.
പിന്നെ, ഉണ്ടോ ഇല്ലേ എന്നറിയുന്നതിനേക്കാൾ നിത്യജീവിതത്തിെലെ മനുഷ്യത്വം
നിറയുന്ന കാര്യങ്ങളിലാണ് പ്രസക്തി എന്ന് തോന്നുന്നു.
സമാധാനത്തിൽ വളർന്നാലല്ലേ മുന്നോട്ട് നോക്കാൻ പറ്റു…..
അതുകൊണ്ട്
മനുഷ്യസ്നേഹത്തെക്കുറിച്ച് ആര് പറഞ്ഞാലും അംഗീകരിക്കും.
തീർച്ചയായും!
രാവണന് പത്ത് തലയുണ്ടോ രാവണന്റെ ജീവൻ പുക്കിളിൽ ആണോ എന്നത് തർക്കിച്ചു സ്ഥാപിക്കാൻ മിനക്കെടുന്ന നേരത്ത് രാവണന് തലയേ ഇല്ലെങ്കിലൂം നോ പ്രോബ്ലം രാമായണത്തിൽ അനുകരണീയമായത് എന്തുണ്ട് അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം എന്ന നിലപാട് തന്നെ ആണ് ശരി!
@മാസ്റ്റർ സ്മിത കൊയ്ലോ!
മാസ്റ്ററേ ശാസ്ത്രത്തിൽ തിരുത്തലുകൾ കൊണ്ടുവരുന്നത് ശാസ്ത്രത്തിൽ അവഗാഹമുള്ള ഉപാസകരാണ്.
അല്ലാതെ പള്ളീലച്ചൻ മാരല്ല.
അതിരിക്കട്ടെ സി.വി.രാമൻ ദൈവ വിശ്വാസി ആണ്.
ഐൻസ്റ്റീനും ദൈവവിശ്വാസി ആണ്.
ഇതിൽ ആരുടെ ദൈവം ആയിരിക്കും ശാസ്ത്രീയ ദൈവം? ദൈവത്തെ തേടുന്ന ശാസ്ത്ര ശാഖ ഏതാണ്?
അത് തേടുന്ന ദൈവം കർത്താവായിരിക്കുമോ?
ബ്രഹ്മാവോ അതോ അല്ലാഹുവോ?
ദൈവം എന്നത് തന്നെ മുൻ വിധിയുടെ പര്യായമാണ്.
ശാസ്ത്രം തേടുന്നത് ദൈവത്തെ അല്ലേ അല്ല.
അത് തേടുന്നത് സത്യത്തെ ആണ്.
മതങ്ങൾ വിളമ്പിത്തന്നതല്ലാത്ത ഒരു സത്യം (വിശ്വസിക്കപ്പെടുന്നതിന് പകരം ) കണ്ടെത്തിയാൽ അത് ഒരിക്കലും ദൈവം ആയിരിക്കില്ല. കാരണം ദൈവമെന്ന പദത്തിലടങ്ങിയ വിശേഷ ഗുണങ്ങളൊന്നും നിലനിൽക്കുന്നതേയല്ല.
അതു കൊണ്ട്, ദൈവത്തെ അന്വേഷിക്കേണ്ട ഗതികേട് ശാസ്ത്രത്തിനില്ല. ഉണ്ടോ?
ഉപ്പ് എന്ന പദത്തിനെ സൂചിപ്പിക്കുന്ന അസ്ഥിത്വത്തിന് ഉപ്പുരസം ഇല്ലെങ്കിൽ അതൊരിക്കലും ഉപ്പായിരിക്കില്ല. അതാണ് നിങ്ങൾ പറഞ്ഞ ആ കണ്ടെത്തലിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചാലും കിട്ടാനുള്ള മറുപടി!
പ്രപഞ്ചത്തിന്റെ മനസ്സിനെ ബഹുമാനിച്ചിരുന്നു ഐൻസ്‌റ്റിനും കൂട്ടുകാരും.
അതിനെ പള്ളി മതവുമായി ബന്ധപ്പെടുത്തിയത് സയൻസിന്റെ താൽപ്പര്യമായിരുന്നില്ല!
മറിച്ച് കടലെടുക്കാൻ തുടങ്ങിയ മതത്തിന്റെ കുശാഗ്രബുദ്ധിയാണ് “നോക്ക് നിങ്ങടെ ഐൻസ്റ്റീനും പള്ളിക്കാരനാ!” എന്ന് പോപ്പ് മുതൽ കപ്യാര് വരെയുള്ളവരെയുള്ള ചീങ്കണ്ണി ഹയറാർക്കിയെക്കൊണ്ട് പറയിച്ചത്.
ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിച്ചത്.
പരമാണുവാണ് അന്തിമസത്യമെന്ന് വിളിച്ചുപറഞ്ഞ ചാർവ്വാകൻമാരെ അമ്പലത്തിൽ തളച്ചിടാൻ വൈശേഷികന്മാരും അദ്വൈതികളും മാത്രമല്ല ന്യായമാരും മീമാസകരും ശ്രമിച്ചു.
ബുദ്ധിസം ചാർവാകന്റെ ശാസ്ത്ര വീക്ഷണങ്ങളെ പിൻപറ്റി ശക്തിപ്പെടുത്താൻ വന്നപ്പോൾ ശങ്കരാചാര്യർ വന്ന് സൂപ്പർ അട്ടിമറി നടത്തി ഭാരതീയ ശാസ്ത്രത്തെ വീണ്ടും കൊണ്ടുപോയി മതത്തിൽ കെട്ടി…
ലോകത്തെ വിസ്മയിപ്പിച്ച ഭാരതീയ ഗണിതവും ആസ്ട്രോഫിസിക്‌സും വൈദ്യവും രസതന്ത്രവും അങ്ങനെ മണ്ണടിഞ്ഞ് സയൻസെന്നാൽ പുഷ്പ്പക വിമാനവും വൈദ്യമെന്നാൽ ഗണപതിയുടെ കൊമ്പുമുറിച്ച സർജറിയെന്നും ലോകം പരിഹസിക്കുന്ന നിലയിലെത്തിച്ചത് ചാർവാകന്മാരെ സ്മാർത്തവിചാരണ നടത്തിയ ആ വിച്ച് ഹണ്ട് ആണെന്ന് നിഷ്പ്രയാസം മനസ്സിലാക്കാം.
വർത്തമാന ഭാരതം നേരിടുന്ന സകല പിറപ്പുകേടുകൾക്കും കാരണം സയൻസിനെ പടിയടച്ച് പിണ്ഡം വെച്ച് തൽസ്ഥാനത്ത് ഇന്ന് കാണുന്ന സകല ഹിസ്റ്റീരിയകളെയും ഹാലൂസിനേഷനുകളെയും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ്.
ഭയപ്പെടുത്തുന്ന കാര്യമെന്താണ് എന്ന് വെച്ചാൽ ഈ ഹിസ്റ്റീരിയകളെയും ഹാലൂസിനേഷനുകളെയും നമ്മൾ വല്ലാതെ ഇഷ്ടപ്പെടുകയും അതാണ് ഭാരതീയന്റെ സംസ്ക്കാരവും എന്ന് പറയുകയും അതിൽ “അഭിമാനം” കൊള്ളുകയും ചെയ്യുന്നു എന്നതിലാണ്….
ഐൻസ്‌റ്റിനെ പോലുള്ളവരെ
പള്ളിയും മതവുമായി കൂട്ടി കെട്ടുന്നത് കടലെടുക്കാൻ തുടങ്ങിയ മതത്തിന്റെ കുശാഗ്രബുദ്ധി തന്നെയാണ്!
അന്ത്യകൂദാശയ്ക്കു മുൻപ്
ആ വെന്റിലേറ്റർ ഉപയോഗിച്ചുള്ള അവസാന ശ്രമം!
ആ സ്വന്തം ദൈവത്തെ രക്ഷിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഒക്കെ ബിപ്ലബ് ദേവിന്റെ ഇന്റർനെറ്റ് വ്യാഖ്യാനത്തിന് കൊടുക്കുന്ന പരിഗണനയേ ലോകം കൊടുക്കുന്നുള്ളു!
സുനില്‍,
എന്നോട് ക്ഷമിക്കണം. താങ്കള്‍ വെറുമൊരു വിഡ്ഢിയല്ല, ഒന്നൊന്നര വിഡ്ഢിയാണ്. സ്നേഹം കൊണ്ടുള്ള തുറന്നു പറച്ചില്‍ ആണിത്.
ഐന്‍സ്റ്റീന്റെ മതം കൊണ്ട് രക്ഷപെടെണ്ട ഗതികേട് ക്രിസ്ത്യന്‍ മതത്തിനുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ഒരിടത്തും ഒരു ക്രിസ്ത്യാനിയും അങ്ങനെ പറഞ്ഞു ഞാന്‍ കേട്ടിട്ടുമില്ല. പക്ഷെ ശാസ്ത്രം പുരോഗതി പ്രാപിച്ചത് അവിടെയാണ്. അങ്ങനെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഊളന്മാരായ യുക്തന്മാര്‍ തങ്ങളുടെ ലേബലില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പരിഹാസ്യമായ കാഴ്ചയും ഞാന്‍ കാണുന്നുണ്ട്.
എനിവേ, താങ്കളുടെ വിഡ്ഢിത്തം എന്താണെന്ന് പറഞ്ഞില്ല.
എന്താണ് ശാസ്ത്രീയ ദൈവം? എന്താണ് ശാസ്ത്രം എന്ന് ലേശം ക്ഷമയോടെ അങ്ങുന്നു കേള്‍ക്കുക.
ശാസ്ത്രം എന്നാല്‍ ദൈവത്തിനു പകരം നില്‍ക്കുന്ന ഒരു ജീവിയല്ല. ദയവായി ക്ഷമയോടെ കേള്‍ക്കണം. ഇല്ലെങ്കില്‍ മുട്ടയുടെ മുകളില്‍ ഒഴിച്ച വെള്ളം പോലെയാകും എന്റെ വാക്കുകള്‍. ഇത് കേട്ടിട്ട് പഴയപോലെ പാടാതെ ഇതിനു മാത്രം മറുപടി നല്‍കുക; ഇതിനു മാത്രം.
ശാസ്ത്രം എന്നത് ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സാങ്കേതികത അനാവരണം ചെയ്യുന്ന മനുഷ്യന്റെ കഴിവാണ്. മനസ്സിലായല്ലോ? അതായത് ഈ പ്രപഞ്ചത്തില്‍ ഒരു സാങ്കേതികവിദ്യ ചെലുത്തിയിട്ടുണ്ട്. ആ സാങ്കേതിക വിദ്യ എന്താണെന്ന് മനസ്സിലാക്കാന്‍ മനുഷ്യന് മാത്രമേ ബുദ്ധിയുള്ളൂ. അത് അവനെക്കൊണ്ട് മാത്രമേ സാധിക്കൂ. അങ്ങനെ അതില്‍ നിന്നുമാണ് മനുഷ്യന്‍ സ്വന്തമായ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നത്. അല്ലാതെ മനുഷ്യന്‍ സ്വയം ഇന്നേവരെ ഒരു പുതിയ വിദ്യയും കണ്ടെത്തിയിട്ടില്ല. എല്ലാത്തിനും ഇവിടെ ഈ പ്രപഞ്ചത്തില്‍ ഒറിജിനലുകള്‍ നിലനില്‍പ്പുണ്ട്.
ഈ സാങ്കേതികത ഒരു യാദൃശ്ചികത ആണെന്നാണ് യുക്തമതം വിശ്വസിക്കുന്നത്. അതായത് മനുഷ്യനെന്ന അതി സങ്കീര്‍ണ്ണമായ യന്ത്രം ഉള്‍പ്പെടെ പ്രപഞ്ചത്തില്‍ ഉള്ള സകലതും ചുമ്മാ അങ്ങുണ്ടായി. അതിനൊരു ഉപജ്ഞാതാവ് വേണ്ട! എന്നാല്‍ ശരവണ ഭവനിലെ ദോശയ്ക്ക് ഒരു നിര്‍മ്മാതാവ് കൂടിയേ തീരൂ! ദോശയ്ക്ക് ഉള്ള യുക്തി, മനുഷ്യനെന്ന യന്ത്രത്തിന് വേണ്ട! യുക്തമതം വിശ്വസിക്കുന്നത് ഇങ്ങനെയാണ്. എന്തുകൊണ്ട് ഇവന്മാരെ ഞാന്‍ ഊളന്മാര്‍ എന്ന് വിളിക്കുന്നു എന്ന് മനസ്സിലായല്ലോ?
അപ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്, എന്തിനും ഒരു നിര്‍മ്മാതാവ് ആവശ്യമാണ് എന്ന സിമ്പിള്‍ ലോജിക്ക് ആണ്. പക്ഷെ കാണാന്‍ സാധിക്കുന്നില്ല എന്ന കാരണം കൊണ്ട് യുക്തന്മാര്‍ക്ക് അത് ദഹിക്കില്ല. കാണണം. എന്നാലെ ഒക്കൂ.
അതിനാദ്യമായി നിര്‍മ്മാതാവും ഉത്പന്നവും തമ്മിലുള്ള അന്തരം അറിയണം. ലോകത്ത് ഒരു ഉത്പന്നത്തിനും അതിന്റെ നിര്‍മ്മാതാവിനെ അക്സസ് ചെയ്യാനൊക്കില്ല. കാരണം അതങ്ങനെയാണ്. നിര്‍മ്മാതാവിനെ അതിന്റെ തലത്തില്‍ ചെന്ന് അക്സസ്സ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഉത്പന്നം ഏതെങ്കിലും യുക്തനു കാണിക്കാന്‍ സാധിക്കുമോ? അതേപോലെ, തനിയെ ഒരാളുടെയും സഹായമില്ലാതെ നിലവില്‍ വന്ന ഏതെങ്കിലും ടെക്നോളജിയും?
പ്രപഞ്ചം ഒരു യാദൃശ്ചികത അല്ല. അടഞ്ഞ മണ്ട കൊണ്ട് ചിന്തിച്ചാല്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാകില്ല. സയന്‍സ് വേണ്ടപോലെ പഠിച്ചാല്‍ മനസ്സിലാകും. സയന്‍സ് ലോകത്തിന്റെ വെളിച്ചമാണ്. എന്നാല്‍ ഇതേ സയന്‍സ് തന്നെ ലോകത്തിനു നാശവുമാണ്, അത് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍. എന്നാലും പ്രപഞ്ച സൃഷ്ടാവ് നിരൂപിച്ചാല്‍, എല്ലാം പുല്ലുപോലെ അതിന്റെ യഥാര്‍ത്ഥ നിലയിലേക്ക് എത്തുകയും ചെയ്യും.
ഈ ചെറിയ ജീവിതം ചിന്തിക്കാനുള്ളതാണ്, വിവേകത്തോടെ. അതിനുള്ള സന്മനസ്സ് ഓരോരുത്തരും സ്വയം കാണിക്കണം. ഇല്ലെങ്കില്‍ കതകിന്റെ അവസ്ഥ തന്നെ. ഒരേ ചുഴിയില്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും.
\\\\ഐന്‍സ്റ്റീന്റെ മതം കൊണ്ട് രക്ഷപെടെണ്ട ഗതികേട് ക്രിസ്ത്യന്‍ മതത്തിനുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ഒരിടത്തും ഒരു ക്രിസ്ത്യാനിയും അങ്ങനെ പറഞ്ഞു ഞാന്‍ കേട്ടിട്ടുമില്ല.\\\\
\\\\ ഈ ഐന്‍സ്റ്റീനും ലമൈറ്ററും ദൈവ വിശ്വാസികള്‍ ആയിരുന്നു. ലമൈറ്റര്‍ ഒരു പുരോഹിതന്‍ കൂടിയായിരുന്നു. ഇങ്ങനെ ശാസ്ത്രലോകം ദൈവത്തിന്റെ അസ്ഥിത്വം തേടി സയന്സിലൂടെ സഞ്ചരിക്കുമ്പോള്‍\\\\
ഇത് രണ്ടും താങ്കളുടെ വാദങ്ങൾ മാത്രമാണ് ഐൻസ്റ്റീനെ പോയിട്ട് അവറാച്ചൻ ചേട്ടനെ പോലും കൂട്ടു പിടിക്കേണ്ട ഗതികേട് ഇതേവരെ എനിക്ക് വന്നില്ലാലോ? പിന്നെന്തിനാ ഞാൻ അദ്ദേഹത്തെ ഇതിൽ പിടിച്ച് ഇടുന്നത്?
\\\\ അപ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്, എന്തിനും ഒരു നിര്‍മ്മാതാവ് ആവശ്യമാണ് എന്ന സിമ്പിള്‍ ലോജിക്ക് ആണ്. പക്ഷെ കാണാന്‍ സാധിക്കുന്നില്ല എന്ന കാരണം കൊണ്ട് യുക്തന്മാര്‍ക്ക് അത് ദഹിക്കില്ല. കാണണം. എന്നാലെ ഒക്കൂ.\\\\
വർഷങ്ങൾക്കു മുൻപേ ഷെഡ്ഡിൽ കയറ്റി കണ്ടംവഴി പായിച്ച വാദങ്ങൾ തന്നെ ആണല്ലോ മാസ്റ്ററേ അങ്ങീ കൊണ്ടുവരുന്നത്?
ഇന്നീ സൃഷ്ടി\സൃഷ്ടാവ് വാദം സൃഷ്ടാവ് ഇല്ലാതെ ഒരു മൊട്ടുസൂചി പോലും ഉണ്ടാവില്ല ഈ വാദങ്ങൾ ഒക്കെ ഇന്ന് വെറും മദ്രസപൊട്ടന്മാർ പോലും
ഉപേക്ഷിച്ചതാണ്! ഈ മനുഷ്യനെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ സൃഷ്ടാവ് ആരാണ് ആ അദ്ദേഹത്തെ സൃഷ്ടിച്ചത് ആരാണ്?
സയൻസ് പഠിച്ച മാസ്റ്ററാണല്ലോ
ദൈവത്തിന്റെ മോൻ വന്ന് വെള്ളത്തിന്റെ മേലെ നടന്നതും
വെള്ളം വീഞ്ഞാക്കിയതും
ആദാമിന്റെയും ഹവ്വായുടെയും മക്കൾ ഉണ്ടായതും ആയ കഥ വിശ്വസിക്കുമെന്നതാണ് കോമഡി. അല്ലെങ്കിൽ മതം പറഞ്ഞ മണ്ടത്തരങ്ങൾ ഇല്ലാത്ത ദൈവ സങ്കൽപം
മുന്നോട്ട് വയ്ക്കാൻ താങ്കൾക്ക് കഴിയുമോ?
“”താങ്കള്‍ വെറുമൊരു വിഡ്ഢിയല്ല, ഒന്നൊന്നര വിഡ്ഢിയാണ്. സ്നേഹം കൊണ്ടുള്ള തുറന്നു പറച്ചില്‍ ആണിത്.ഐന്‍സ്റ്റീന്റെ മതം കൊണ്ട് രക്ഷപെടെണ്ട ഗതികേട് ക്രിസ്ത്യന്‍ മതത്തിനുണ്ട് എന്നെനിക്ക് തോന്നുന്നില്ല.”””””
ഹഹഹ .!!! പറയാൻ വാദങ്ങൾ ഒന്നും ഇല്ലാതെ വരുമ്പോൾ എതിര്പക്ഷത്തുള്ള ആളിനെ ധ്വംസിക്കും . അവനെ ദേ ഇത് വിഡ്ഢി എന്നൊക്കെ വിളിച്ചു കളിയാക്കും . !!! അത് പറയാൻ ഇനി ഒന്നും കയ്യിൽ ഇല്ല എന്നതിന്റെ ലക്ഷണമാണ് !!!
“”ഈ ചെറിയ ജീവിതം ചിന്തിക്കാനുള്ളതാണ്, വിവേകത്തോടെ. ”
വിവേകത്തൊടെ വികാരവും അന്ധവിശ്വാസങ്ങളും മാറ്റി വച്ചു ചിന്തിക്കൂ…
ഞാൻ സയൻസിൽ വിശ്വാസം ഉള്ള ഒരു
ദൈവ വിശ്വാസി ആണ് എങ്കിൽ പോലും നിങ്ങൾ രണ്ടുപേരിൽ ആര് പറയുന്നതാണ് ശരി എന്നോ തെറ്റെന്നോ മനസിലാക്കാൻ സാധിക്കുന്നില്ല…
മാസ്റ്റർ പറയുന്നത് ശരിയായി തോന്നുന്നു..കാരണം ഞാനും കരുതുന്നത് ഒരു ക്രിയേറ്റർ ഉണ്ടാവണം എന്നു തന്നെയാണ്..
സുനിൽ ബ്രോ പറയുമ്പോൾ എസ്‌പെഷ്യലി ആ മൃതദേഹവുമായി കാത്തിരുന്ന കഥയൊക്കെ വായിക്കുമ്പോൾ അതും ശരിയായി തോന്നുന്നു…
വിശ്വാസത്തെ കുറിച്ചായാലും സയൻസിനെ കുറിച്ചായാലും നിങ്ങൾ 4 പേരും സ്മിതേച്ചി ആൻഡ് കൊയ്ലോബ്രോ too.. വസ്തുനിഷ്ഠമായി സംസാരിക്കുന്നപോലെ തോന്നുന്നു..എന്നിരുന്നാലും ദൈവം എന്ന സങ്കല്പം ഒരു സങ്കൽപ്പം മാത്രം ആണെന്ന് സമ്മതിക്കാൻ എന്തോ പറ്റുന്നുമില്ല..
സുനിൽ അണ്ണൻ ഇസ്രൊ റോക്കറ്റ് വിക്ഷേപണ സമയത്ത് വരെ പൂജ ചെയ്യും എന്ന് പറഞ്ഞത്..
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാനായി അന്നത്തെ ഇസ്രൊ ചെയർമാൻ രാധാകൃഷ്ണൻ സർ കോളേജിൽ വരികയുണ്ടായി…അന്ന് അദ്ദേഹത്തോടൊത്തുള്ള ഒരു ചോദ്യോത്തര സെഷനിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു… അതിനദ്ദേഹം മറുപടിയായി പറഞ്ഞത് എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നു എന്നു മാത്രം ആണ്… ഓരോരുതർക്ക് ഓരോ വിശ്വാസം.. നമ്മുക്ക് നമ്മുടെ വിശ്വാസം.. നാം കരുതുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കാൻ എപ്പോളും തയ്യാറാവുക അത്രയേ ഞാൻ കരുതുന്നുള്ളൂ.. എല്ലാം പുതിയ അറിവുകൾ
അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുക..! ഇപ്പോൾ ഇവിടെ നിങ്ങൾ ചർച്ച ചെയ്ത ഓരോ കാര്യവും എനിക്ക് പുതിയ അറിവുകളാണ്..ഇത്തരം ചർച്ചകൾ കഴിയുമെങ്കിൽ ഇനിയും തുടരുക
അണ്ണാ, വീണ്ടും ഇവിടെ സജീവമായതിൽ പെരുത്ത് സന്തോഷം. ഈ സൈറ്റ് തുടങ്ങിയ മുതൽക്കുള്ള വായനക്കാരനെന്ന നിലയിൽ അണ്ണന്റെ എല്ലാ കഥകളും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് കമെന്റ് ഇടുന്ന പരിപാടി ഞാൻ തുടങ്ങിയത്. പ്രേതസീരീസിൽപ്പെട്ട കഥകളും വെറൈറ്റി ആയിട്ടുണ്ട്. അണ്ണൻ എവിടെയോ സൂചിപ്പിച്ചുകണ്ടു ഇവിടെ ചില പ്രേത്യേക ടാഗിൽപ്പെട്ട കഥകൾക്കാണ് കൂടുതൽ ലൈകും കമെന്റ്സും കിട്ടുന്നതെന്ന്. ഏറ്റവുമധികം ;ലൈക്കും വ്യൂസും കിട്ടുന്നത് നിഷിദ്ധസംഗമം ടാഗിനാണ്. ആളുകളുടെ മനോവൈകല്യം കൂടിവരുന്നതാകാം അതിനു കാരണം. നിഷിദ്ധമാക്കപ്പെട്ട എന്തിനോടും മനുഷ്യനുള്ള ജിജ്ഞാസയും ഒരു കാരണമാകാം. മാതൃഭോഗവും സഹോദരീഭോഗവും ഒഴിവാക്കികൊണ്ട് നിഷിദ്ധ ടാഗിൽത്തന്നെ വളരെ നല്ല കഥകൾ എഴുതുന്ന എഴുത്തുകാരും ഇപ്പോഴിവിടെയുണ്ട്. കമെന്റ്സ് ഏറ്റവുമധികം കിട്ടുന്നത് പ്രണയം കാറ്റഗറിയിൽ വരുന്ന കഥകൾക്കാണ്. അവക്ക് പക്ഷെ വ്യൂസ് കുറവാണ്. ഞാനൊക്കെ കമെന്റ്സ് ഇട്ടുതുടങ്ങിയതു തന്നെ പ്രണയം ടാഗിൽ എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനായാണ്. ഇവിടെ പ്രണയകഥകൾക്കു തുടക്കമിട്ടത് അണ്ണനാണെന്ന് പുതിയ വായനക്കാർക്ക് പലർക്കും അറിയില്ലായിരിക്കാം. അണ്ണന്റെ പ്രണയകഥകളോട് തട്ടിച്ചു നോക്കാവുന്ന പ്രണയകഥകൾ ഇപ്പോഴുമിവിടെ അപൂർവ്വം തന്നെയാണ്. ആ കഥകളൊക്കെ അണ്ണൻ തന്നെ സൈറ്റിൽ നിന്നും പിൻവലിച്ചല്ലോ. ഞാൻ വീണ്ടും വീണ്ടും വായിക്കാനായി അതിന്റെയൊക്കെ pdf ഡൌൺലോഡ് ചെയ്ത് സൂക്ഷിച്ചത് കൊണ്ട് കുഴപ്പമില്ല. ഇനിയും പല വെറൈറ്റി കഥകളുമായി ഇവിടെയൊക്കെ കാണുമെന്ന് വിശ്വസിക്കുന്നു.
എടാ മിടുക്കാ….!!!
അന്നങ്ങനെ തോന്നാതിരുന്നതിൽ ഞാൻ ഖേദിക്കുന്നു…!!!
Pdf theraamo pls
Dear Sunil, ഒരു വെറൈറ്റിയുള്ള കഥ. നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Thank you Haridas!!
ഓരോ പാർട്ടും ഓരോ സ്വതന്ത്ര കഥകൾ തന്നെ ആണ്! അടുത്ത പാർട്ടും ഉടൻ വരും!
ചേട്ടാ..നന്നായിട്ടുണ്ട്..എന്നു പറഞ്ഞാൽ പോര സൂപ്പർ..പിന്നെ കുറച്ചുമുമ്പേയാണ് വീണ്ടും പ്രേതം വായിച്ചത് ഒരു കാര്യം ഉറപ്പിച്ചു ഈ സൈറ്റിലെ ജോർജ് റൊമേറോ അങ്ങു തന്നെ..പിന്നെ ചേട്ടന്റെ ബയോ വായിച്ചപ്പോൾ ഒരു respect തോന്നി കേട്ടോ?..എനിക്കും അങ്ങനെ ഒക്കെ തന്നെ ആണ്..അപ്പൊ സുലാൻ
നന്ദി പാഞ്ചോ!
ningalde adyam vayikunna kadha aaanu to minnichu,veruthe onnu veyictha poli aaanu.
vayikkan nalla sugam thonni
Thank you!
അണ്ണന്റെ കഥ Bad gateway ആണല്ലോ…
പെട്ടെന്ന് തീർന്ന് പോയി. ഒരു ക* മൂഡൊക്കെ ബന്നതാർന്നു.
എഴുത്ത് പാർട്ടികളുടെ എണ്ണം കൂടുംതോറും മെച്ചപ്പെടുന്നു
*പാർട്ടുകളുടെ
പ്രേതങ്ങൾ അവരുടെ തനത് രൂപം പ്രാപിച്ച് വരുന്നതാ!
വരുന്നതെല്ലാം സുന്ദരികളായത് കൊണ്ട് കാണാനും വായിക്കാനും ഇഷ്ടമുണ്ടാകും. അടുത്ത സുന്ദരി വരട്ടെ…..
അടുത്തത് ഒരു അമ്മൂമ്മപ്രേതമാണ്!
Comments shows moderation.
വാക്കുകളുടെ എണ്ണം കൂടിയാൽ മോഡറേഷനിൽ പോകും. പങ്കാളി പറഞ്ഞുള്ള അറിവാ.. ഹഹ
(ഇത് ഇനി എങ്ങനെ എടുക്കുവോ എന്തോ..
:എങ്ങനെയെങ്കിലും എടുക്കട്ടെടെ.. “വിട്ട് കളയണം!!! “)
@ഇരുട്ട്!
അനുവിന്റെ ഒറ്റലൈൻ കമന്റുകൾ 6 എണ്ണമാ മോഡറേഷൻ കാട്ടിയത്!
@സ്മിത
പലർക്കും മോഡറേഷൻ കാട്ടുന്നുണ്ട് സിസ്റ്റം
എറർ വല്ലതും ആവും! പങ്കജാക്ഷൻ കൊയ്ലോ അനൂ അങ്ങനെ പലർക്കും ഈ പ്രശ്നമുണ്ട്!
എന്റെ കമന്റും മോഡറേഷനിൽ ആ സ്മിതേച്ചി
ഹാവു….
എന്തായാലും ഡ്രാക്കുളയും നീലിയും പോലെ
ഭീകരൻമാരൊന്നും വന്നില്ല………..
ഡെസ്പെസീറ്റോയുടെ ന്യൂജെൻ താളത്തിൽ “താമസെമെന്തേ വരുവാൻ”എന്ന് ബാബുക്കയുടെ പാട്ടും പാടി പ്രേമിച്ച് നടക്കുന്ന സനലും ശ്രുതിയും………?
ഇതിപ്പം ………,
വാദി പ്രതിയാകുന്ന ഹിച്ച് കോക്കിന്റെ
‘സൈക്കോ’യാണോ…!!!!!!!?.
… അതോ,
സണ്ണിയുടെ മുന്നിൽ ശ്രീദേവിയായി നടിക്കുന്ന ഗംഗാനാഗവല്ലിയാണോ?
[പടം വരയുണ്ട് … ചുമരിൽ പെയിന്റടിയുമുണ്ട്]
എന്തായാലും ദുർഗാഷ്ടമിക്ക് ചുരുളഴിയും
വിശ്വസിക്കുന്നു….
അതിഭീകര മാന്ത്രിക യക്ഷിക്കഥ വായിച്ചിട്ടും ഭയന്നില്ലെന്നോ? ഭീകരാ?
ഇതിപ്പ വിശ്വാസികൾ പുരോഗമനം അറിയിക്കാതെ സഹസ്രാബ്ദങ്ങൾ പിന്നിൽ നിർത്തിയിരിക്കുന്ന യക്ഷി പോലുള്ള അമാനുഷിക ശക്തികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള വിപ്ലവാത്മകമായ ശ്രമമാണ് ആ ശ്രമത്തെ പേടിയില്ല എന്നൊക്കെ പറഞ്ഞു പരിഹസിച്ചാൽ എനിക്ക് കള്ളിയാംകാട് നീലി ആന്റിയുടെ അടുത്ത് കംപ്ലയിന്റുമായി പോവേണ്ടി വരും ട്ടോ!
ചുണ്ണാമ്പ് യക്ഷികൾ കാലഹരണപ്പെട്ട നിലയ്ക്ക് ഡിജിറ്റൽ പ്രേതങ്ങൾ അവതരിക്കേണ്ടത് കാലത്തിന്റെ ആവിശ്യകതയാണ്!
പക്ഷേ ഉടുപ്പും നടപ്പും എന്തായാലും
അവര് നമ്മളുടെ ചോര ഊറ്റുന്നുണ്ടോ എന്നതാണ് പേടിയുടെ രഹസ്യം എന്ന് തോന്നുന്നു.!?
അല്ലാത്തവർ ഗന്ധർവനും മാലാഖയും
മായാവിയും ഡിങ്കനുമൊക്കെ അല്ലേ
കഥകളിൽ!
പ്രേതങ്ങളുടേയും ഭൂതങ്ങളുടേയും ഗണത്തിൽ സർവ്വശക്തനായ ഡിങ്കനേയും പെടുത്തുന്നുവോ?
കഷ്ടം! ലോകത്തെ ഫാസ്റ്റ് ഗ്രോവിംഗ് റിലീജ്യനുകളിൽ പ്രഥമസ്ഥാനത്താണ് ഇന്ന് ഡിങ്കമതം!
സർവ്വശക്തനായ ഡിങ്കൻ ഒന്നേ ദൈവമായുള്ളു യഥാർത്ഥ കരുണാമയൻ!
പുകഴ്ത്തിയാലും ഇല്ലെങ്കിലും പങ്കിലക്കാട്ടിൽ ഏവർക്കൂം ഒരേ പന്തിയിലാണ് കപ്പ വിളമ്പുക!
ഷഡ്ഡിയിട്ട ഈ പ്രപഞ്ചത്തിലെ ഏക ദൈവം!
ചില മായാവിഭക്തർ ഇതിനെ എതിർക്കുന്നുണ്ട്! പരിസ്തിതി സ്നേഹിയായ കുട്ടൂസൻ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിക്കില്ലാത്തത് കൊണ്ട് മാത്രം രണ്ട് ഊപ്പപിള്ളാർ കുപ്പി പൊട്ടിച്ച് രക്ഷ പെടുത്തുന്ന ഗതികേടുകാരൻ ദൈവമാവുന്നത് എങ്ങനെ?
ദൈവം ഒന്നേരുള്ളു അതാണ് ആ ചോകചൊകാ ചോന്ന ഷഡ്ഡിയും ഇട്ട് നിൽക്കുന്ന ഡിങ്കഭെഗവാൻ!!!
ഹി ഹി ഹി..?
നമ്മുടെ ഡിങ്കനെയും മായാവിയെയും
കോപ്പിയടിച്ചാണ് അമേരിക്കയിൽ സൂപ്പർമാനും ബാറ്റ്മാനുമൊക്കെ അവതരിച്ചതെന്ന ശക്തമായ
ആരോപണം നാരദൻ ദേവലോക പാർലമന്റിൽ ഉന്നയിച്ചിട്ടുണ്ട്!
അവർക്ക് കാശ് ഉള്ളതു കൊണ്ട്
നീളൻ കോട്ട് ഒക്കെ വാങ്ങി!
മൊതലാളിത്ത രാജ്യം അല്ലേ!
പക്ഷെ മണ്ടനായ പാവം ലുട്ടാപ്പിയുടെ
ഒരു ജോഡി ഉടുപ്പ് അടിച്ച് മാറ്റി,
കല്യാൺ സിൽക്സിലെ
എട്ടുകാലിയെക്കൊണ്ട് എംബ്രോയ്ഡറി
ചെയ്യിച്ച് പറന്നു നടക്കുകയാണ്
SPIDERMAN!!…
ലുട്ടാപ്പി കുന്തത്തി കേറി പറന്ന് വരുമ്പോൾ…
കാണാതിരിക്കാൻ ഒരു മുഖം മൂടി കൂടി തയ്പ്പിച്ചു.!
അപ്പോൾ കപീഷോ…???
കപീഷിന് അൽപ്പം ദിവ്യത്വം ഉണ്ട് എങ്കിലും
നിഗ്രഹാനുഗ്രഹ ശക്തികൾ ഒന്നുമില്ല!
സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ആ വ്യത്യാസം മനസ്സിലാക്കൂ… കപീഷ് സൃഷ്ടിയാണ് അതുകൊണ്ട് തന്നെ ആരാധനയ്ക്ക് അർഹനല്ല!
ഓറഞ്ചിന്റെ ആ ചിത്രമാണ് വായന കഴിഞ്ഞാലും ഹോണ്ട് ചെയ്യുക, എനിക്ക് മാത്രമല്ല എല്ലാവർക്കും.
പ്രേതകഥയെഴുതുമ്പോൾ ഫാൻറ്റസിയ്ക്ക് അതിരുകൾ നിശ്ചയിക്കേണ്ടതില്ല.
യുക്തിയെ ബഹുമാനിക്കേണ്ടതുമില്ല.
യുക്തിചിന്ത അങ്ങ് വല്ലാതായി ഈക്വൽ റ്റു അസഹ്യമാകുമ്പോഴാണ് പുരാണങ്ങളും യക്ഷിക്കഥകളും മിഴിവാർന്ന് വരുന്നത്…
ചില പോയിൻറ്റുകൾ:-
1 . “….ഒരു ക്രീം ത്രീഫോർത്തും കറുത്ത കുടുക്ക കൈയ്യുള്ള ടോപ്പും ഇട്ട് തോളൊപ്പം ഉള്ള ലെയർ അടിച്ച സ്ട്രെയിറ്റ് ചെയ്ത മുടി….”
പ്രേതങ്ങൾക്കും കാലം വിധിച്ച മാറ്റങ്ങളിൽ നിന്ന് പിടിതരാതെ മാറാൻ പ്രയാസമെന്നറിയിക്കുന്ന അപ്പിയറൻസ് നൽകിയിരിക്കുന്നു. വെളുത്ത നിറമുള്ള യൂണിഫോം. നിലത്ത് മുട്ടുന്ന അഴിച്ചിട്ട മുടി…ഒക്കെ ഡീക്കൺസ്ട്രക്ഷന് വിധേയം.
2 . “….ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു!
അല്ലെങ്കിൽ കളി മാറിയേനേ…”
ആദ്യത്തെ പ്രേത സൂചന.
3 . “…..കട്ടിലിന്റെ ഒരു വശത്ത് ശ്രുതിയുടെ നേരേ തിരിഞ്ഞ് Z പോലെ ചുരുണ്ട് ആസകലം പുതപ്പിനുള്ളിൽ നൂണ്ട് തല മാത്രം വെളിയിലാക്കി കണ്ണുകൾ അടച്ച് കിടന്ന ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് വീണ്ടും അതേപടി കണ്ണുകൾ അടച്ചു!….”
രണ്ടാമത്തെ പ്രേത സൂചന.
4 .“അതേ… ഓറഞ്ച്! നിങ്ങക്കാപ്പിളല്ലേ? അതേപോലെ ഞങ്ങക്കോറഞ്ചാ!”
ഓറഞ്ച് ഉഗ്രൻ സെമിയോട്ടിക്സ് ആണ് പ്രേതതിന്റെ. ആപ്പിൾ കടിച്ച് ആത്ഹത്യ ചെയ്ത കമ്പ്യൂട്ടർ ജീനിയസ്സിനെ ഓർക്കാനുള്ള പകുതി കടിച്ച ആപ്പിളും ഒരു പ്രേതദർശനം തരുന്നുണ്ട്.
ഈ ആപ്പിളും ഓറഞ്ചും പ്രേതാന്തരീക്ഷം കൊഴുപ്പിക്കാൻ നടത്തുന്ന ശ്രമം സൂപ്പറായി ഫലം കണ്ടിരിക്കുന്നു. അക്ഷരങ്ങൾ മാത്രം പഠിച്ചാൽ “കഥ” താനെ വന്നുകൊള്ളും എന്നൊക്കെ കരുതുന്നവർ ശിഷ്യപ്പെട്ട്, അടങ്ങിയിരുന്ന് പേടിക്കേണ്ട ചില ടെക്നിക്ക്സ് ആണിതൊക്കെ!!
5. “പോവാതെ പറ്റില്ലാലോ… ഞാമ്പോയാ ഇങ്ങളെന്നെ ഓർക്കുവോ…?”
പ്രേതസൂചന വീണ്ടും!
6 . “….അതെനിക്കറിയാലോ… ശരീരമില്ലാത്തോണ്ടല്ലേ അല്ലേ നിങ്ങളിപ്പവെന്നെ പീഡിപ്പിച്ചു കൊല്ലില്ലാർന്നോ…?”
പ്രേതസൂചന ക്ളൈമാക്സ്!!
7 . വൈഡ്യൂര്യ മൂക്കുത്തിയാണ് ഫൈനൽ ഷോക്ക്. വടക്കേ മലബാറിൽ മാവിലാന്മാർക്കിടയിൽ മൂക്കുത്തി ദ്വാരത്തിൽ തുളസിക്കമ്പ് വെച്ച് പ്രേതോച്ഛാടനം നടത്തുന്ന ചടങ്ങ് ഓർത്തപ്പോൾ ഒന്ന് വിരണ്ടു പോയി കേട്ടോ! അതേകുറിച്ച് അറിവുണ്ടായിരുന്നോ?
8 .മറ്റൊന്നാണ് രോഗം ചിക്കൻപോക്സ് തന്നെയാക്കിയത്. പലയിടത്തും ഇതൊരു രോഗമായി പരിഗണിക്കപ്പെടുന്നില്ല. തമിഴ്‌നാട്ടിൽ അത് മാരിയമ്മയും നോർത്ത് ഇന്ത്യയിൽ മാതാജിയുമാണല്ലോ ചിക്കൻപോക്സ്. രണ്ടും സുപ്രീം ആത്മാക്കൾ!!
9 .ഈജിപ്ഷ്യൻ,അസീറിയൻ മിത്തുകളിൽ പ്രേതസഞ്ചാരം ഇരുപത്തിയൊന്ന് ദിവസങ്ങളുണ്ടാവുമെന്ന് വായിച്ചിട്ടുണ്ട്. പല സംഖ്യകളും പ്രേതലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നുണെകിലും ഇരുപത്തിയൊന്ന് ഒരു ഒന്നൊന്നര നമ്പർ ആണ്!!
10. ഫൈനൽ റെവലേഷനും ഉഗ്രൻ. ബാല്യകാല സഖിയെക്കുറിച്ച് പറഞ്ഞത്…
പത്ത് പോയിന്റ്റിൽ നിർത്തുന്നു.
നിർത്താറായില്ലയെങ്കിലും.
ഒരു കഥ വായിച്ചു കഴിഞ്ഞ് ചിന്തകൾ യക്ഷിയുടെ മുടിപോലെ ഇങ്ങനെ നീണ്ടുപോകുന്നുവെങ്കിൽ അതുമൊരു ഒന്നൊന്നര കഥയാണ്!!
ഇത് അതിനുമപ്പുറം!!
ഹാറ്റ്സ് ഓഫ്!!
ഇന്റർഫിയർ ചെയ്യുന്നതിൽ ക്ഷമിക്കുക…..
////“….ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു!
അല്ലെങ്കിൽ കളി മാറിയേനേ…”
ആദ്യത്തെ പ്രേത സൂചന.//// –
ഇതായിരുന്നോ ആദ്യ പ്രേത സൂചന….!!!
////വാ… വന്നൊഴിക്കടാ കൊരങ്ങച്ചാ…”
അവൾ കിലുകിലെ ചിരിച്ച് നുണക്കുഴി കാട്ടി എന്നെ വെല്ലുവിളിച്ചു!
“നാശം!”
ഞാൻ പെയിന്റ് പാത്രം താഴെ വച്ച് സ്വയം തലയ്ക്കടിച്ച് പറഞ്ഞ് കൊണ്ട് ബ്രഷ് എടുത്ത് അടിച്ച് കൊണ്ടിരുന്ന പെയിന്റിന്റെ ബാക്കി അടിച്ച് തുടങ്ങി….//// – ഇവിടെ നിന്നേ ആരംഭിക്കുന്നില്ലേ…..????
(കഥാകൃത്ത് വെച്ചു നീട്ടുന്ന സൂചന)
ഹഹഹ .. അതേ… ശരിയാണ്.
നിരീക്ഷണം നന്നായി..
@അർജ്ജുൻ ദേവ്
ശരിയാണ്.
വാ… വന്നൊഴിക്കടാ കൊരങ്ങച്ചാ
ഞാൻ പെയിന്റ് പാത്രം താഴെ വച്ച് സ്വയം തലയ്ക്കടിച്ച് പറഞ്ഞ് കൊണ്ട് ബ്രഷ് എടുത്ത്….
ഇവിടം മുതലേ ആ ഒരു ചോദ്യചിഹ്നം വരുത്തുവാൻ ശ്രമിച്ചിട്ടുണ്ട്!
@സുനിൽ
നാലാം പോയിന്റ് മൂന്നാം പാരഗ്രാഫിൽ “പേടിക്കേണ്ട ചില ടെക്‌നിക്‌സ്… ” തെറ്റായി ടൈപ്പ് ചെയ്തു.
“… പഠിക്കേണ്ട ടെക്‌നിക്‌സ്… ”
എന്നാണ് ഉദ്ദേശിച്ചത്.
@സ്മിത
ഓറഞ്ചിന്റെ ആ ചിത്രമാണ് വായന കഴിഞ്ഞാലും ഹോണ്ട് ചെയ്യുക, എനിക്ക് മാത്രമല്ല എല്ലാവർക്കും! അതായിരുന്നു അത് മാത്രം ആയിരുന്നു ലക്ഷ്യവും!
പ്രേതകഥയെഴുതുമ്പോൾ ഫാൻറ്റസിയ്ക്ക് അതിരുകൾ നിശ്ചയിക്കേണ്ടതില്ല.
യുക്തിയെ ബഹുമാനിക്കേണ്ടതുമില്ല!
പക്ഷേ വെള്ളസാരി\ചുണ്ണാമ്പു യക്ഷികളോട് ഗൌരവസമീപനവും ഓറഞ്ചു ലാപ്പുമായി ത്രീഫോർത്തും ഇട്ട് വരുന്ന യക്ഷികളോടു പരിഹാസവും ആണ് ഇവയെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കുന്നവർ തന്നെ എടുക്കുന്ന സമീപനം! ആതായത് അവർ ആ പഴയ വൈദ്യുതി ഇല്ലാത്ത യുഗത്തിൽ തന്നെ അമാനുഷികശക്തികൾ വന്ധ്യംകരണം ചെയ്തവരാണ് അവർക്ക് പുരോഗമനമില്ല എന്ന് കരുതുന്ന കപടവിശ്വാസികൾ മാത്രമാണ് അവരാണ് യഥാർത്ഥ യുക്തിവാദികൾ!
പ്രാചീന അറിവുകൾ സർവ്വതും കാലഹരണപ്പെട്ടു ഇന്നിന്റെ തമാശകൾ ആയി അന്നത്തെ അറിവുകൾ വിശ്വാസകാര്യങ്ങളിൽ മാത്രമേ മനുഷ്യൻ നിലവിൽ സഹസ്രാബ്ദങ്ങൾ പിന്നിലുള്ളു!
അതിൽ മാത്രമേ ഒരിഞ്ച് പോയിട്ട് ഒരു എംഎം മുന്നോട്ട് നീങ്ങില്ല എന്ന ശാഠ്യവും!
പ്രേതങ്ങൾക്കും കാലം വിധിച്ച മാറ്റങ്ങളിൽ നിന്ന് പിടിതരാതെ മാറാൻ പ്രയാസമെന്നറിയിക്കുന്ന അപ്പിയറൻസ് നൽകിയിരിക്കുന്നു!
വെളുത്ത നിറമുള്ള യൂണിഫോം. നിലത്ത് മുട്ടുന്ന അഴിച്ചിട്ട മുടി…ഒക്കെ ഡീക്കൺസ്ട്രക്ഷന് വിധേയം.
ആ ഡീക്കൺസ്ട്രക്ഷൻ അംഗീകരിക്കാത്തപ്പോൾ അത് ഒക്കെ വെറും കോമഡി ആണ് എന്ന് അംഗീകരിച്ചു തരികയാണ്!
. “….ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു!
അല്ലെങ്കിൽ കളി മാറിയേനേ…”
ഇതിനോടു ചേർത്ത് തന്നെ
“പക്ഷേ ഇതിൽ വലിയൊരു കുഴപ്പമുണ്ട്! അമ്മയും കൂട്ടു പണിക്കാരും നാട്ടുകാരും ഒക്കെ എന്നെ വല്ലാതങ്ങു ശ്രദ്ധിക്കാൻ തുടങ്ങി…
ശ്രുതിയെ അവർക്കാർക്കും കാണാൻ കഴിയില്ലാലോ!
ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!
ശ്രുതിയുമായുള്ള വഴക്കിന് നാട്ടുകാരു പിടിച്ച് വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി!”
ഇത് കൂടി കൂട്ടി വായിക്കുമ്പോൾ യക്ഷി\പ്രേതബാധ എന്താവും എന്നത് വ്യക്തമാവും!
ഈ ആപ്പിളും ഓറഞ്ചും പ്രേതാന്തരീക്ഷം കൊഴുപ്പിക്കാൻ നടത്തുന്ന ശ്രമം സൂപ്പറായി ഫലം കണ്ടിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം തോന്നുന്നു അതാണല്ലോ ഈ കഥയുടെ ലക്ഷ്യവും!
“പോവാതെ പറ്റില്ലാലോ… ഞാമ്പോയാ ഇങ്ങളെന്നെ ഓർക്കുവോ…?”
വിഷയം മറ്റൊരു തലത്തിലേക്ക് വ്യതിചലിച്ച് പോവരുത് എന്ന ആ നിർബന്ധബുദ്ധി ആണ് ഇത് വികസിക്കാതിരുന്നത്!
മാവിലാന്മാർക്കിടയിൽ മൂക്കുത്തി ദ്വാരത്തിൽ തുളസിക്കമ്പ് വെച്ച് പ്രേതോച്ഛാടനം നടത്തുന്നു എന്നത് ഒരു പുതിയ അറിവാണ്!
ബാല്യകാല സഖിയെക്കുറിച്ച് പറഞ്ഞത്… കഥയെ ഗൌരവതലത്തിലേക്ക് ഉയർത്താതെ നോക്കാനായി ആണ്!
തലനാരിഴ കീറിയുള്ള വായന! എഴുത്തിൽ ഇതിന്റെ പത്തിലൊന്ന് ഗൌരവം കൊടുക്കാൻ പറ്റിയിരുന്നു എങ്കിൽ ഞാൻ ആരാവുമായിരുന്നു!
മികച്ച വായനയ്ക്ക് ഒരായിരം നന്ദി!
“….പക്ഷേ വെള്ളസാരി\ചുണ്ണാമ്പു യക്ഷികളോട് ഗൌരവസമീപനവും ഓറഞ്ചു ലാപ്പുമായി ത്രീഫോർത്തും ഇട്ട് വരുന്ന യക്ഷികളോടു പരിഹാസവും ആണ് ഇവയെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കുന്നവർ തന്നെ എടുക്കുന്ന സമീപനം! ആതായത് അവർ ആ പഴയ വൈദ്യുതി ഇല്ലാത്ത യുഗത്തിൽ തന്നെ അമാനുഷികശക്തികൾ വന്ധ്യംകരണം ചെയ്തവരാണ് അവർക്ക് പുരോഗമനമില്ല എന്ന് കരുതുന്ന കപടവിശ്വാസികൾ മാത്രമാണ് അവരാണ് യഥാർത്ഥ യുക്തിവാദികൾ!”
വിശ്വാസങ്ങളെ ഇതുപോലെ ഡീക്കൺസ്ട്രക്റ്റ് ചെയ്ത് ഞാൻ മുമ്പ് കണ്ടിട്ടില്ല!
വിശ്വാസത്തെ യുക്തിവാദം കൊണ്ടും നിരീശ്വരത്വം കൊണ്ടും നിശിതമായി അപനിർമ്മാണത്തിന് വിധേയമാക്കുന്നത് കണ്ടിട്ടുണ്ട്. വിശ്വാസത്തെ, പ്രത്യേകിച്ചും അന്ധവിശ്വാസമെന്നൊക്കെ പരക്കെ കണക്കാക്കപ്പെടുന്ന വിശ്വാസങ്ങളെ അപ നിർമ്മിക്കുക!എനിക്ക് തോന്നുന്നു വേറെ എഴുത്തിൽ മറ്റെവിടെയും എനിക്ക് കാണാൻ പറ്റിയിട്ടില്ല!
വായിക്കേണ്ടവർ വായിച്ചിരുന്നെങ്കിൽ!!
“….ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!”
വായനയുടെ മറ്റൊരു “ഹരം” ആയിരുന്നു ഈ ഭാഗം. അതുപക്ഷേ കമന്റ്റിൽ പരാമർശിക്കാനായില്ല!
////വായിക്കേണ്ടവർ വായിച്ചിരുന്നെങ്കിൽ!!
“….ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!”
വായനയുടെ മറ്റൊരു “ഹരം” ആയിരുന്നു ഈ ഭാഗം. അതുപക്ഷേ കമന്റ്റിൽ പരാമർശിക്കാനായില്ല!////
തീർച്ചയായും….!!!
ആദ്യ ഭാഗങ്ങളിൽ നൽകുന്ന അവ്യക്തമായ സൂചനകളെ വസ്തുനിഷ്ടമാക്കാനുള്ള അവസാന വരികൾ….!!!
അതീഭാഗത്തിൽ മാത്രമല്ലല്ലോ വായനയുടെ ആ ഒരു “ഹരം” കിട്ടിയത്….!!!
ചികഞ്ഞാൽ കഴിഞ്ഞ പാർട്ടുകളിലും സുവ്യക്തം….!!!
ശരിയാണ്….
ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ കഥയ്ക്ക് അർത്ഥമുണ്ടാകുന്നു!
ആ അർത്ഥത്തിൽ പേജെണ്ണം “നാലേ” ഉള്ളെങ്കിലും “വലിയ” കഥ തന്നെയാണിത്.
//“….ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!”
//“….അതെനിക്കറിയാലോ… ശരീരമില്ലാത്തോണ്ടല്ലേ അല്ലേ നിങ്ങളിപ്പവെന്നെ പീഡിപ്പിച്ചു കൊല്ലില്ലാർന്നോ…?”
ശ്രദ്ധിച്ചോന്നറിയില്ല..!
ആദ്യത്തെ വരികളിൽ പ്രേതത്തെ വേറെ ആർക്കും കാണാൻ കഴിയില്ല എന്നാണെങ്കിൽ രണ്ടാമതത്തെതിൽ സനലിനും സ്പർശിക്കാൻ ആവുന്നില്ല…അല്ലെങ്കിൽ സ്പർശനം അനുഭവിക്കാൻ ആവുന്നില്ല…
തൊട്ടുമുന്പത്തെ കഥയിൽ
ചായയോ പേപെറോ കൊടുക്കുമ്പോൾ പ്രേതത്തിന്റെ വിരലുകളിൽ സ്പർശിക്കുന്ന സനലിനെയും കാണാം..
ഇടക്ക് പ്രേതകഥ എഴുതിവിടുന്ന സനലിനെപ്പറ്റി പ്രേതം തന്നെ പറയുന്നു..സനൽ ആരാണ് എന്താണ്…!ഡൗട്ട് അടിക്കുന്നില്ലേ ആർക്കും??
സ്ഥിരം പ്രേത സങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്ത് മാത്രമാണോ സുനിൽ ബ്രോ ഉദ്ദേശിക്കുന്നത് എന്നാണ് സംശയം..
ഒരു ക്ലൂ കിട്ടുന്നില്ല ..അടുത്ത കഥയോടെ കൂടുതൽ വ്യക്തത വരുമെന്ന് കരുതുന്നു..!!
@നീൽ
ഇവിടെ സ്പർശിച്ചത് പ്രേതവും സ്പർശിക്കാൻ ആവാത്തത്.യക്ഷിയും ആണ്! ഇവരുടെ സൃഷ്ടാവ് ഞാൻ ആയതിനാൽ വ്യാഖ്യാനവും എന്റെ തന്നെ ആണ് അന്തിമം!
സ്ഥിരം പ്രേത സങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്ത് മാത്രമല്ല ഉദ്ദേശിക്കുന്നത് സ്ഥിരം സങ്കല്പങ്ങളുടെ ആകെ പൊളിച്ചെഴുത്ത് ആണ് ഉദ്ദേശിക്കുന്നത്!
സങ്കൽപ്പം എന്ന വാക്കിൽ തന്നെ ഉണ്ടല്ലോ അതിന്റെ അർത്ഥം?
വസ്തുതയോ യാഥാർത്ഥ്യമോ അല്ലേ അല്ല എന്ന ആണയിടൽ അല്ലേ ഈ സങ്കൽപ്പം വിശ്വാസം എന്ന് ഒക്കെയുള്ള വിശേഷണങ്ങൾ?
എത്രത്തോളം ശെരിയാണെന്ന് അറിയില്ലെങ്കിലും മറ്റു മൂന്നു കഥകളിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ഇതിലെ യക്ഷി…..!!!
മറ്റുള്ളവർ മൂന്നും മരിച്ചു മണ്ണടിഞ്ഞവരുടെ ആത്മാക്കളായി പ്രതിനിധാനം ചെയ്യുമ്പോൾ ഇത് തീർത്തുമൊരു യക്ഷിയാണ്…..!!! ചിത്രം വരച്ച ഒറ്റക്കാരണത്താലാണ് അവൾ സനലുമായി ബന്ധപ്പെട്ടു കിടക്കുന്നതും…..!!! മറ്റു മൂന്നുപേർക്ക് സനലുമായുള്ള ബന്ധം എനിക്കിപ്പോഴും അജ്‌ഞമാണ്…. (ഒരു പക്ഷേ നിരീക്ഷണപാടവത്തിലെ പോരായ്മയാവാം)
മാത്രമല്ല ആദ്യത്തേത് മൂന്നും ആത്മാക്കൾ /പ്രേതം ആണെങ്കിലും അതിൽ അമൃത മറ്റൊരു ദേഹത്തിൽ കൂടിചേരുകയാണ് ചെയ്യുന്നത്…..!!!
മറ്റു രണ്ടു പേരിൽ ആതിരയെ അവിടെ ബൈക്കിൽ വരുന്ന അനീഷേട്ടൻ കാണുന്നില്ല…… എന്നാൽ വിനീതയെ പലരും പലപ്പോഴായി കണ്ടിട്ടുള്ളതായി അരുൺ ചേട്ടൻ പറയപ്പെടുന്നുമുണ്ട്…..!!!
@സ്മിത, അർജ്ജുൻ ദേവ്,
“ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കൈയ്യുംകുത്തി നിൽക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ!
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ, വിദ്യുന്നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവനീരാകാശ മേഖലകളിൽ നാളെ താരകേ നിന്നെക്കൊണ്ട് നർത്തനം ചെയ്യിക്കും ഞാൻ!”
ആ “ഞാനാണ് അജയ്യനാം മനുഷ്യൻ”
ഈ സ്വപ്നം കണ്ട വയലാർ അമരനായിട്ട് അര നൂറ്റാണ്ടാവാറായി! ആ സ്വപ്നങ്ങൾ സാധൂകരിക്കാനും തുടങ്ങി!
പക്ഷേ അതിനുള്ള ആ റോക്കറ്റ് കത്തിക്കും മുന്നേ ഭൂമി കേന്ദ്രമാക്കി ചുറ്റിനും സൂര്യചന്ദ്രന്മാർ ഗ്രഹങ്ങളായുള്ള നവഗ്രഹങ്ങളുടെ നില നോക്കിയിട്ട് ദൃഷ്ടിദോഷം മാറാൻ നാരങ്ങയും പച്ചമുളകും മാല കൊരുത്ത് കെട്ടിത്തൂക്കി ഗണപതിഹോമവും കഴിച്ചിട്ടേ ആ റോക്കറ്റ് വിക്ഷേപിക്കൂ എന്ന് മാത്രം!
ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞർ അത് ചെയ്യുമ്പോൾ അതാണ് ശരി എന്ന് പറയുന്ന സമൂഹത്തെ നോക്കി
“രാജാവു നഗ്നനാണേ….”
എന്ന് വിളിച്ചു കൂവാതെ നിവൃത്തിയില്ല!
യക്ഷി\പ്രേതം\ഭൂതം\പിശാച് ഒക്കെ വെറും അന്ധവിശ്വാസം!
സ്ഥിരം കേൾക്കുന്ന ഒരു പല്ലവിയാണ് ഇത്!
വിശ്വാസങ്ങളിൽ ഏതാണ് അന്ധം അല്ലാത്തത്?
യക്ഷി\പ്രേതം\ഭൂതം\പിശാച് ഒക്കെ വെറും അന്ധവിശ്വാസം!
അന്ധകാര ശക്തികളിൽ വിശ്വസിക്കുതാണ് അന്ധവിശ്വാസം എന്ന് ഞാൻ വിശ്വസിക്കുന്നില്ല…..!!!
അന്ധമായി എന്തിനെ വിശ്വസിച്ചാലും അത് അന്ധവിശ്വാസമാണ്….!!! അത് കണക്കാക്കപ്പെട്ട നെഗറ്റീവ് പവറിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നുമില്ല….!!! പോസിറ്റീവ് പവർസിലും ഒരു പരിധിയ്ക്ക് മേൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞാൽ അതീഗണത്തിൽ പെടും….!!!
പലവിഭാഗങ്ങളിലും മെഡിസിന്/ ശാസ്ത്രത്തിന് മുകളിൽ തങ്ങളുടെ വിശ്വാസത്തെ കാത്ത് അതിന് മാത്രം പ്രാധാന്യം കൊടുക്കുന്നത് കണ്ടിട്ടുണ്ട്…..!!! പ്രാർഥിച്ച് അസുഖം മാറ്റുന്ന സമ്പ്രദായമൊക്കെ നല്ലതാണ്….!!! പക്ഷേ മനുഷ്യന്റെ ജീവന് വിലകൊടുത്തു കൊണ്ട് വേണം അതൊക്കെ ചെയ്യാൻ എന്നു മാത്രം….!!!
ഒരു മഹാമാരിയെ മുന്നിൽ കാണുമ്പോൾ ഓടിയൊളിച്ചിട്ട് കഴിയുമ്പോൾ കവലപ്രസംഗവുമായി വരുന്ന ഇത്തരക്കാരെയും പൂവിട്ട് പൂജിക്കുന്ന ടീംസിനെ വെച്ചു നോക്കുമ്പോൾ യക്ഷിം പ്രേതോക്കെ എന്തണ്ണാ….!!!!
എം ടി അങ്ങുന്നിന്റെ ഒരു കഥ എനിക്ക് ഓര്‍മ്മ വന്നു.
അണ്ണാ, അങ്ങുന്ന് ചെറിയ വരികളിലൂടെ വലിയ കാര്യങ്ങളാണ് പറയുന്നത്. ഞാന്‍ വലിയ വരികളിലൂടെ കൂതറ കാര്യങ്ങളും പറയുന്നു.
ലോകത്തൊരാള്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്ത സമസ്യകളുണ്ട്. സ്വപ്നം അതിലൊന്നാണ്. സ്വപ്നം എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെ ഓരോരോ അഭ്യൂഹങ്ങള്‍ ശാസ്ത്രത്തിന്റെ ലേബലില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വെറും നിഗമനങ്ങള്‍ മാത്രമാണ് എന്ന് നേരില്‍ ബോധ്യപ്പെട്ട, ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
താങ്കളുടെ രചനാപാടവം അസൂയാവഹമാണ്. ഈ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു… രോഗവിഭ്രമം എന്ന ടാഗ് നല്‍കാന്‍ പറ്റുന്ന കഥ. പക്ഷെ രോഗം ഒരിക്കലും വിഭ്രമം നല്‍കില്ല എന്നത് വേറെ കാര്യം.
എനിക്കും ചിക്കന്‍ പോക്സ് വന്നിട്ടുണ്ട്..അല്ലറചില്ലറ കച്ചട വേറെ ഐറ്റംസും
ഇത്തരം ബാധകൾ ഒട്ടുമിക്കതും ഇന്ന് ഡീകോഡ് ചെയ്യപ്പെട്ടിട്ടുണ്ട്!
മനസ്സ് എന്ന ഐറ്റം ഒരു ഒന്നൊന്നര ഐറ്റമാണ്! ഓന്റെ പവറിനെ ആണ് നാം ഡൈബം എന്നൊക്കെ കളിയാക്കുന്നത്!
പ്രാർത്ഥനയിലൂടെ അസുഖം മാറുന്നു എന്ന കേൾവി ഒക്കെയും അതാണ്! വിശ്വാസത്തിന്റെ ശക്തി മനസ്സിന്റെ ശക്തിയാണ്!
യഹോവ\അള്ളാഹു\പരബ്രഹ്മം എന്നെ രക്ഷിക്കും എന്ന.നിശ്ചയധാർഡ്യം രക്ഷിച്ചിരിക്കും പക്ഷേ യഥാർത്ഥ രക്ഷകൻ ആ മനസ്സിന്റെ ഇശ്ചാശക്തി മാത്രം ആണ്!
എന്നെ ഒറങ്ങാന്‍ സമ്മതിക്കരുത്.
എങ്കീപ്പിന്നെ ആ ആസുപത്രി ഒക്കെ പൂട്ടി ഞമ്മക്ക് അത് ബാറോ ക്ലബ്ബോ ആക്കിയാപ്പോരെ അണ്ണാ. എല്ലാത്തിനും ഇച്ഛാശക്തി ഒണ്ടല്ല്!
അടുത്ത യച്ചിക്കതക്ക് കാത്തിരിക്കുന്നു…
എല്ലാ ചക്കയും വീണ് എപ്പോഴും മുയലു ചാവാറില്ലണ്ണാ!
ബ്രോസ് ഇടക്ക് കയറുന്നതിൽ ക്ഷമിക്കുക..
//ലോകത്തൊരാള്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്ത സമസ്യകളുണ്ട്. സ്വപ്നം അതിലൊന്നാണ്. സ്വപ്നം എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെ ഓരോരോ അഭ്യൂഹങ്ങള്‍ ശാസ്ത്രത്തിന്റെ ലേബലില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. //
ഈ വരികൾ വളരെ കാലമായി ഞാനും ചിന്തിക്കുന്നതാണ് .. 3 മില്ലിസെക് മാത്രം ആണ് ഒരു സ്വപ്നത്തിന്റെ ദൈർഘ്യം എന്നൊക്കെ പലവരും പറഞ്ഞ് കെട്ടിട്ടുണ്ടെങ്കിലും എപ്പോളും അതിൽ ഒരു അവിശ്വനീയത ഉള്ളതുപോലെ തോന്നിയിട്ടുണ്ട്..
നിങ്ങൾക്ക് ഇതിനെപ്പറ്റി അതായത് സ്വപ്നങ്ങളെപ്പറ്റി കൂടുതൽ എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവെച്ചിരുന്നെകിൽ നല്ലൊരു അറിവായേനെ..!
ഞായ് പങ്കു വച്ചേനെ. പച്ചേ ലോ ലങ്ങേര് എടയ്ക്ക് കേറി എടങ്ങേറൊണ്ടാക്കും. സൊപ്നത്തിനങ്ങനെ സമയോം തൈര്‍ക്യോം ഒന്നുവില്ല ആംസ്ട്രോങ്ങേ
???
അതത്ര വലിയ ഗൌരവമുള്ള ഒരു പ്രശ്നം അല്ലാത്തതിനാൽ ആവും ആ വഴി അധികം ചികഞ്ഞു പൊരുൾ തിരിക്കാത്തതും!
അഗാധമായ നിദ്രയിൽ അല്ലാലോ സ്വപ്നങ്ങൾ? ഉറക്കത്തിനും ഉണർവിനും ഇടയിലെ ഒരു ഉന്മാദാവസ്ഥയിൽ നമ്മുടെ തലച്ചോറിന്റെ ചിന്തകൾ തന്നെ അല്ലേ ഫിലിംഷോ ആയി വരിക?
അതും പാവം ആകാശമാമന്മാർ പ്രൊജക്ടറുമായി നടന്ന് പണ്ട് പള്ളിപ്പെരുനാളുകളിൽ ജീസസ്സും മിശിഹാചരിത്രവും ഒക്കെ പ്രദർശിപ്പിച്ചിരുന്നത് പോലെ പ്രദർശിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ആ സ്വപ്നവ്യാഖ്യാനത്തിന് സാസ്ത്രജ്ഞരും പല രാജാക്കന്മാർക്കും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്!
ഇന്നാ പോസ്റ്റ് ഇല്ലാത്തത് നന്നായി അല്ലേ മാസ്റ്റർ ആ പണിക്ക് പോയേനേ എങ്കിൽ നമ്മുടെ നഷ്ടം എത്ര ഭീകരം ആയേനേ എന്ന് ഒന്ന് ചിന്തിച്ചേ!
അഗാധമായ നിദ്രയിലും ഉണ്ട് സ്വപ്നങ്ങള്‍. അര്‍ദ്ധമയക്കത്തില്‍ തലച്ചോറിന്റെ ചിന്തകളാണ് സ്വപ്നങ്ങളായി വരുന്നത് എന്നതും ശരിയല്ല. കാരണം മനസ്സില്‍ സങ്കല്‍പ്പിക്കുക കൂടി ചെയ്തിട്ടില്ലാത്ത, കേട്ടറിവ് പോലുമില്ലാത്ത ചില സ്വപ്നങ്ങള്‍ ഉണ്ടാകുകയും, അത് പിന്നീട് സംഭവിച്ചതായി അറിയുകയും ചെയ്തിട്ടുണ്ട്.
എന്റെ വ്യക്തിപരമായ ഒരു അനുഭവം പറഞ്ഞാല്‍, നമ്മുടെ നാട്ടില്‍ നടന്ന വളരെ പ്രമാദമായ ഒരു കൊലപാതകം. അത് നടന്ന ദിവസം, പത്രങ്ങളിലോ മറ്റോ വാര്‍ത്ത ആകുന്നതിനും മുന്‍പ് ഞാന്‍ അറിയാന്‍ ഇടയായി. മരിച്ച ആളെയോ കൊന്ന ആളെയോ സംഭവം നടന്ന സ്ഥലമോ ഒന്നും ഞാന്‍ കണ്ടിട്ടില്ല, അന്നും ഇന്നും. സംഗതി ഇങ്ങനെ നടന്നതായി ആ ഭാഗത്ത് നിന്നും വന്ന ഒരാള്‍ ചുമ്മാ പറഞ്ഞുകേട്ട അറിവ് മാത്രം.
രാത്രി ഞാന്‍ കൊലയാളിയെ സ്വപ്നം കണ്ടു. കണ്ടെന്നു പറഞ്ഞാല്‍ കൃത്യം ഇന്നയാള്‍ എന്ന് ഞാന്‍ കണ്ടു. വിശ്വസിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ കക്ഷിയുടെ ചിത്രം വന്നപ്പോള്‍ ഞെട്ടിയത് ഞാന്‍! ഞാന്‍ സ്വപ്നത്തില്‍ കണ്ട അതെ മോന്ത.
പിന്നെ മറ്റൊരു സ്വപ്നം കേട്ടാല്‍ താങ്കള്‍ക്ക് അസൂയ തോന്നും. ഇന്ത്യയിലെ ഒരു പ്രശസ്ത നടിയുമായി ഞാന്‍ വെടി വയ്ക്കുന്നു. ഈ നടിയെ എനിക്ക് ആ നിമിഷം വരെയും അറിയില്ലായിരുന്നു. പക്ഷെ സ്വപ്നത്തില്‍ കണ്ട മുഖം നന്നായി ഓര്‍മ്മ ഉണ്ടായിരുന്നതിനാല്‍, ഞാന്‍ ചുമ്മാ ഒന്ന് ഗൂഗിളി. കാരണം വെടിവയ്ക്കുന്ന സമയത്ത് ആളൊരു നടിയാണ് എന്ന് എങ്ങനെയോ അറിഞ്ഞപോലെ ഉണ്ടായിരുന്നു. ഗൂഗിളി നോക്കിയപ്പോ ദോണ്ടിരിക്കുന്നു കക്ഷി..മുപ്പട്ടിരണ്ടു പല്ലും കാട്ടി ചിരിച്ചുകൊണ്ട്.
ഇടയ്ക്ക് കിണര്‍ വൃത്തിയാക്കാന്‍ എങ്കിലും ശ്രമിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തുടര്‍ച്ചയായ ജീവിതം രോഗമുണ്ടാക്കും.
മറ്റു ചില സ്വപ്നങ്ങള്‍ ഇവിടെ പറയുന്നില്ല..കാരണം പറയാന്‍ പറ്റില്ല. താങ്കള്‍ ഒരുപക്ഷെ ഭാവനയില്‍ പോലും കാണാന്‍ ഇടയില്ലാത്ത ചില അത്ഭുതങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും, എനിക്ക് നേരില്‍ ബോധ്യമുള്ളവ, എന്റെ ശേഖരത്തില്‍ ഉണ്ട്.
Njan swapnam kandathayi ormayil polum ella..
ഞാൻ താഴെ ഇട്ട കമെന്റ് എഴുതുമ്പോൾ ഈ കമെന്റ് ഇല്ലായിരുന്നു..മോഡറേഷൻ പ്രോബ്ലെം ആണെന്ന് തോന്നുന്നു..
മാസ്റ്റർ പറഞ്ഞ പോലത്തെ നിരവധി അനുഭവങ്ങൾ ഞാനും കേട്ടിട്ടുണ്ട്..എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എങ്കിലും വളരെ പരിചയം ഉള്ളവരുമായി നേരത്തെ നടന്നിട്ടുള്ള സംഭവങ്ങൾ അവയുടെ വേറൊരു വെർഷൻ..അതുപോലെ തന്നെ ഇതുവരെ നടന്നിട്ടില്ല എങ്കിലും നടക്കില്ല എന്നുറപ്പില്ലാത്ത ചില സ്വപ്നങ്ങൾ.. ഒരിക്കലും കണ്ടിട്ട് പോലും ഇല്ലാത്തവരുടെ സ്വപ്നങ്ങൾ ഇങ്ങനെ ഉള്ളവ ഒക്കെ ഞാനും കണ്ടിട്ടുണ്ട്..
എന്തുകൊണ്ട് ഇങ്ങനെ ഉള്ളവ കാണുന്നു എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്..
മാസ്റ്ററേ,
ബോധമനസ്സ് ഉപബോധമനസ്സ് അബോധമനസ്സ് ഇങ്ങനെ ഒരുപാടു വകഭേതങ്ങൾ മനസ്സിന് ഇല്ലേ? അതിൽ എവിടെ എങ്കിലും സ്വയമറിയാതെ ഫീഡു ചെയ്ത ഒരു വാർത്തയോ ഒരു കഥയോ ആവും അത്! ആവണം!
ഈ പറഞ്ഞ മാസ്റ്ററുടെ അനുഭവസാക്ഷ്യം തന്നെയാണ് ജോത്സ്യന്മാരുടെ പ്രവചനത്തിന്റെ രസതന്ത്രവും! ഒരു ഫ്രവചനം വരുമ്പോൾ നാം സ്വയം അറിയാതെ അതിനെ നടക്കുന്ന, നടന്ന സംഭവവുമായി കൂട്ടിക്കെട്ടും! അതാണ് ഈ പറഞ്ഞതിലും സംഭവിച്ചത്!
@കുട്ടൻ ഡോക്ടർ,
കൂതറ സാധനങ്ങൾ ജവാനും അതിന് താഴോട്ടുള്ളതും അടിച്ചിട്ട് മറിഞ്ഞാൽ സ്വപ്നം പോയിട്ട് കട്ടിലു പോലും കാണില്ല ഉണരുമ്പോൾ ആവും നിലത്തായിരുന്നു എന്ന് പോലും മനസ്സിലാവുക!
@സുനിൽ
“…..ബോധമനസ്സ് ഉപബോധമനസ്സ് അബോധമനസ്സ് ഇങ്ങനെ ഒരുപാടു വകഭേതങ്ങൾ മനസ്സിന് ഇല്ലേ? അതിൽ എവിടെ എങ്കിലും സ്വയമറിയാതെ ഫീഡു ചെയ്ത ഒരു വാർത്തയോ ഒരു കഥയോ ആവും അത്! ആവണം!….”
സ്വപ്നത്തിന്റെ പുറപ്പാട് രണ്ടിൽ നിന്നും മൂന്നിൽ നിന്നുമാണ് എന്നാണ് പരിമിതമായ അർത്ഥത്തിൽ അറിയാൻ കഴിഞ്ഞത്.
സ്വപ്നത്തിന്റെ സാന്താക്ളോസ് ഉപബോധ മനസ്സ് മെയിനായും അബോധമനസ്സ് സബ്ബായും.
@സ്മിത,
ആവും! എങ്ങനെ ഉണ്ടാവുന്നു എന്ന് കൃത്യമായി ഡീകോഡ് ചെയ്ത് എടുക്കും വരെ എങ്ങനേയും വ്യാഖ്യാനിക്കാം! അമാനുഷികത കൽപ്പിക്കാം!
ഇന്നേ വരെ എല്ലാം അങ്ങനെ തന്നെയാണ് അജ്ഞാതമായ എല്ലാത്തിനേയും നാം സമീപിച്ചിട്ടുള്ളതും!
സുനില്‍ ബ്രോ, ഞാന്‍ മുന്‍പും പറഞ്ഞിരുന്നു ഒരു ചിരട്ട വലിപ്പമുള്ള തലച്ചോറില്‍ എല്ലാമുണ്ട് എന്ന ചിന്ത ശരിയല്ല എന്ന്. താങ്കള്‍ ജീവിക്കുന്ന ഈ ലോകത്തുതന്നെ ജീവിക്കുന്ന, സയന്‍സിന്റെ ഓരോ കാര്യങ്ങളിലും ഉള്ള ഗവേഷണങ്ങളും അതിന്റെ വിശദീകരണങ്ങളും ഒക്കെ ഞമ്മക്കും കൊറേ അറിയാം എന്ന് അങ്ങുന്നു ദയവായി മനസ്സിലാക്കണം.
മണ്ടയടഞ്ഞ യുക്തിവാദികളുടെ വലിയൊരു വിവരക്കേട് ആണ് ദൈവ വിശ്വാസികള്‍ക്ക് സയന്‍സ് ഒട്ടും, ഇച്ചിരെ പോലും, ശകലം പോലും അറിയില്ല എന്നത്. അമേരിക്കയില്‍ എനിക്ക് കുറെ ഫ്രണ്ട്സ് ഉണ്ട്. അവരില്‍ പലരും പറഞ്ഞിട്ടുണ്ട്, ശാസ്ത്രജ്ഞന്‍മാരെ അവര്‍ കൂടുതലും കണ്ടിരിക്കുന്നത് പള്ളികളില്‍ വച്ചാണ് എന്ന്. ഭൂരിഭാഗം ശാസ്ത്രഞ്ജരും തികഞ്ഞ ദൈവ വിശ്വാസികള്‍ ആണ്. എന്നാല്‍ നാട്ടിലെ പത്താം ക്ലാസ് തോറ്റ് അപ്പിയിട്ടു നടക്കുന്ന മണ്ടന്‍ യുക്തന്റെ ധാരണ, സയന്‍സിന്റെ അവസാന വാക്ക് അവനാണെന്നാണ്. ആ ഒരു റോളില്‍ നിന്ന് ശാസ്ത്ര അധ്യാപകന്റെ കുപ്പായം മിനിമം എന്റെ മുന്‍പില്‍ എങ്കിലും അങ്ങുന്ന് ധരിക്കരുത്.
എല്ലാ സാധ്യതകളും അറിയുന്ന ഒരാള് തന്നെയാണ് ഞാന്‍. എനിക്ക് മാത്രമല്ല, ഇതേപോലെ ശാസ്ത്രീയമായ ഉന്നത ബോധ്യങ്ങള്‍ ഉള്ള പലര്‍ക്കും വിവരിക്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങള്‍ ഇന്നും നിരന്തരം അവിടവിടെ നടക്കുന്നു. അതൊന്നും ഡീകോഡ് ചെയ്യാന്‍ സാധിക്കില്ല എന്ന് താങ്കള്‍ അറിയണം. അത്തരം കാര്യങ്ങളില്‍ ഒക്കെ സയന്‍സ് പിന്തുടരുന്ന രീതി പരാജയപ്പെടുക മാത്രമേ ഉള്ളു. സയന്‍സ് ഒരു ഘടന സങ്കല്‍പ്പിച്ച് അതിലേക്ക് കണ്ണികള്‍ കൂട്ടി ചേര്‍ക്കാനാണ് നോക്കുന്നത്. സാധാരണ ഭാഷയെ കീറി മുറിച്ച് അതിനൊരു ഘടന നല്‍കി, അതിന്റെ സ്വാഭാവിക സൌന്ദര്യം കളഞ്ഞുകുളിച്ച്, അതൊരു യന്ത്രം പോലെ വിവിധ ഭാഗങ്ങള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നാണ് എന്ന് വരുത്തി, അതിന് അവരുണ്ടാക്കിയ നിയമങ്ങള്‍ ചെലുത്തി ബോറാക്കുന്ന ഏര്‍പ്പാട്.
ഇതേപോലെ മനുഷ്യമനസ്സിനു ചില ഘടനകള്‍ ഇവര്‍ ഉണ്ടാക്കുന്നു. അതൊക്കെ വെറും ഊഹം മാത്രം. ലോകത്തിന്നേവരെ ഒരു മനശാസ്ത്രജ്ഞനും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ പലരും എത്തി നില്‍ക്കുന്നത് സെടെഷന്‍ പോലെയുള്ള കലാപരിപാടികളില്‍ ആണ്. അതുകൊണ്ട്, ഞാന്‍ അങ്ങുന്നിനോട് പറയുന്നത്, സയന്‍സ് എനിക്കറിയാം; ലവന്മാര്‍ക്ക് അറിയില്ല എന്ന് പറയുന്നതിന് മുന്പ്, സയന്‍സ് പൊതുവില്‍ അവലംബിക്കുന്ന രീതികള്‍ മനസ്സിലാക്കുക. അപ്പോള്‍ അതിന്റെ പ്രശ്നങ്ങളും താങ്കള്‍ക്ക് മനസ്സിലാകും. കോസ്മോളജി, മനശാസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍ സയന്‍സ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാമെങ്കിലും, എല്ലാം തികഞ്ഞ സയന്‍സ് ഭക്തരായ യുക്തന്മാര്‍ക്ക് മാത്രം അറിയില്ല.
ക്യാ കരേം ഭായിജീ
യുക്തിയും ബുദ്ധിയും രണ്ടും രണ്ടല്ല നാലും
നാലാണ് മാസ്റ്ററേ….
ISRO യിൽ ബഹിരാകാശപേടകം ഉയർത്തി വിടുന്ന റോക്കറ്റ് വിക്ഷേപിക്കുന്നവർ ആണ് ഗണപതിഹോമം നടത്തി കണ്ണേറു തട്ടാതെയും വിഗ്നവിനാശത്തിനായും നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി റോക്കറ്റ് വിക്ഷേപിക്കുന്നത്!
ഈ കഴിഞ്ഞ ആഴ്ചയിൽ ആണ് പാലക്കാട്ട് ഒരു ഡോക്ടർ തന്റെ അമ്മയുടെ മൃതദേഹം പ്രാർത്ഥനയിലൂടെ ജീവൻ വെപ്പിക്കാനായി മൂന്ന് ദിവസം വച്ച് പ്രാർത്ഥിച്ചത്!
ഇതിൽ നിന്ന് വിവരവും വിദ്യാഭ്യാസവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മനസ്സിലാവില്ലേ?
അമേരിക്കയിലെ ഫ്രണ്ട്സ് ശാസ്ത്രജ്ഞന്‍മാരെ അവര്‍ കൂടുതലും കണ്ടിരിക്കുന്നത് പള്ളികളില്‍ വച്ചാണ് എന്ന് പറഞ്ഞത് ശരിയാവാനേ തരമുള്ളു കാരണം അമേരിക്കയിൽ ഒക്കെ ഭൂരിഭാഗം പള്ളികളും വിശ്വസിക്കാൻ ആളില്ലാതെ ബാറുകളും ഹോട്ടലുകളും ഗോഡൌണുകളും ഒക്കെ ആയി അതിവേഗം മാറുകയാണ്! പത്താം ക്ലാസ് തോറ്റ് അപ്പിയിട്ടു നടക്കുന്ന മണ്ടന്‍ മാത്രമല്ല യുക്തൻ വിദ്യാഭ്യാസം നേടിയ ചിന്താശേഷിയുള്ള എല്ലാവരും ആകാശമാമൻ കഥകളെ വെറും കോമഡി ആയി തന്നെ കാണുന്നവരാണ് കുടുംബത്തെയും സമൂഹത്തേയും ധിക്കരിച്ച് റിബൽ ആകാൻ കഴിയാത്തതിനാൽ മാത്രം വിശ്വാസികളായി അഭിനയിക്കുന്നവർ ആണ് അവർ!
ശാസ്ത്രീയമായ ഉന്നത ബോധ്യങ്ങള്‍ ഉള്ള പലര്‍ക്കും വിവരിക്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങള്‍ ഇന്നും നിരന്തരം അവിടവിടെ നടക്കുന്നു. അതൊന്നും ഡീകോഡ് ചെയ്യാന്‍ സാധിക്കില്ല എന്നതു കൊണ്ട് അത് ആകാശമാമന്റെ അക്കൌണ്ടുകളിൽ പെടുത്തി എട്ടുകാലിമമ്മൂഞ്ഞുമാർ ആകണമോ?
////// കോസ്മോളജി, മനശാസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍ സയന്‍സ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാമെങ്കിലും, എല്ലാം തികഞ്ഞ സയന്‍സ് ഭക്തരായ യുക്തന്മാര്‍ക്ക് മാത്രം അറിയില്ല../////
എല്ലാം തികഞ്ഞ മത്തായി സാസ്ത്രജ്ഞൻ എഴുതിവച്ച പരിപൂർണ്ണമായ സാസ്ത്രജേണൽ അദ്ധ്യായം 4 ന്റെ 8 തിരുത്തി ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ എന്നോ മറ്റോ പേരുള്ള ഒരു ഊച്ചാളി പറഞ്ഞപ്പോൾ ഈ സാസ്ത്രജ്ഞർ ഓനെ എന്താ ചെയ്തത് എന്നത് ഒക്കെ മറന്നു പോയോ?
വർഷങ്ങൾ മറിയും തോറും ദൈവങ്ങൾ വല്ലാതെ ഊർദ്ധൻ വലിക്കുകയാണ് സഹസ്രാബ്ദങ്ങൾ മുൻപത്തെ കുതിരപ്പുറത്ത് വാളും കുന്തവുമായി നടന്ന ദൈവങ്ങൾ ഒക്കെ വംശനാശത്തിന്റെ വക്കിലായി!
സഞ്ചാരം കഴുത മാറി എസ് ക്ലാസ്സ് ബെൻസും ജംബോജെറ്റും ഒക്കെയായി!
ദൂത് പ്രാവ് മാറി വട്സാപ്പും ഫേസ്ബുക്കും ജീമെയിലും ഒക്കെയും ദൈവങ്ങളെ ഇന്നത്തെ ഇന്ത്യയുടെ ജനസംഖ്യ പോലുമില്ലാത്ത ലോകമല്ല ലോകം 750 കോടിയോളം തിങ്ങിപ്പാർക്കുന്ന ഹൈട്ടെക് ലോകമാണ് ഇന്ന് ആണ് പ്രവാചകരും ദൈവപുത്രരും ഒക്കെ ആവശ്യമായ കാലഘട്ടം കാടുപിടിച്ചു കിടന്ന ആ കാലമല്ല ഈ കാലമാണ് എന്നൊന്ന് ആരു പറഞ്ഞുകൊടുക്കുമോ ആവോ!
ഈ ആശാന്‍ പള്ളിക്കൂടത്തില്‍ പഠിപ്പിച്ചു കൊടുക്കുന്ന ഹരിശ്രീ വീട്ടില്‍ വന്നിരുന്നു പറഞ്ഞു പഠിക്കുന്ന കുട്ടിയെപ്പോലെ ആണ് താങ്കള്‍. കുറെ അധികം വികലമായ ചിന്തകള്‍ പേറി പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ത്രാണി ഇല്ലാതെ അതുമിതും തുടര്‍ന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.
അമേരിക്കയില്‍ താങ്കള്‍ പോയിട്ടുണ്ടോ? ബാറുകള്‍ ആയി മാറിയ പള്ളികള്‍ കാണാന്‍? ഒരുവന്‍ കണ്ടത് പറഞ്ഞാലും മണ്ടയടഞ്ഞ യുക്തന്‍ സമ്മതിക്കില്ല. ഇല്ല നീ കണ്ടിട്ടില്ല. കാണാന്‍ പറ്റില്ല. കാരണം ഞങ്ങക്കറിയാം. എന്താ ബ്രോ ഇത്? ഇതൊരുതരം ഭീകരമായ മാനസിക രോഗമാണ്. ഒന്നും സമ്മതിക്കാന്‍ പറ്റില്ല, കാരണം അത് ഞങ്ങളുടെ വാദങ്ങള്‍ക്ക് എതിരാണ്.
ദൈവമില്ല എന്ന ചിന്ത തന്നെ സയന്‍സിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് എന്ന് മക്കള്‍ക്ക് അറിയാമോ? അതൊക്കെ ശാസ്ത്രജ്ഞന്മാര്‍ക്ക് അറിയാം. മിനിമം സയന്‍സ് എന്നാല്‍ എന്താണ് എന്നെങ്കിലും അറിയണം. കോസ് ആന്‍ഡ് ഇഫക്റ്റ് എന്ന് കേട്ടിട്ടുണ്ടോ? മുന്‍പ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തിയറി പ്രപഞ്ചം അനാദി ആണെന്നായിരുന്നു. എന്നാല്‍ പിന്നീട് അത് ശരിയല്ല എന്ന് പുതിയ തിയറി (ജോര്‍ജ്ജ് ലമൈറ്റര്‍, ബിഗ് ബാംഗ്) പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ തെറ്റ് സമ്മതിച്ചു.
പകരം താങ്കളെപ്പോലെ മണ്ടയടഞ്ഞ ഒരു യുക്തനാണ് കക്ഷി എങ്കില്‍, എന്താകുമായിരുന്നു. ഈ ഐന്‍സ്റ്റീനും ലമൈറ്ററും ദൈവ വിശ്വാസികള്‍ ആയിരുന്നു. ലമൈറ്റര്‍ ഒരു പുരോഹിതന്‍ കൂടിയായിരുന്നു. ഇങ്ങനെ ശാസ്ത്രലോകം ദൈവത്തിന്റെ അസ്ഥിത്വം തേടി സയന്സിലൂടെ സഞ്ചരിക്കുമ്പോള്‍, കമ്പി എഴുതുന്ന താങ്കളും ഇതേപോലെയുള്ള വേറെ കുറെ ‘പുത്തിമാന്‍’ മാരും വൈകല്യം നിരന്തരം തുപ്പിക്കൊണ്ടിരിക്കുന്നു.
തീര്‍ത്തും സഹതാപം ഉണ്ട് നിങ്ങളോട്. ആധികാരികമായി ഒരു ചുക്കും അറിയാന്‍ ശ്രമിക്കാതെ വിഡ്ഢിവേഷം കെട്ടുന്ന പാവങ്ങള്‍. എന്റെ സഹതാപം ഒരു ചാക്കിലാക്കി ഞാന്‍ തരുന്നു..തീരുന്ന മുറയ്ക്ക് കുറേശ്ശെ ഉപയോഗിക്കാം
ഇന്റർനെറ്റ് യുഗത്തിൽ തന്നെ അല്ലേ ജീവിക്കുന്നത് അല്ലാതെ ഒന്നാം നൂറ്റാണ്ടിൽ ഒന്നും അല്ലാലോ ചിത്രങ്ങൾ സഹിതമുള്ള വാർത്താ ലിങ്ക് വേണോ?
പള്ളിക്കകം യാതൊരു മാറ്റവും വരുത്താതെ മേശകൾ കുപ്പിയും ഗ്ലാസും നിറഞ്ഞത് ഫോട്ടോഷോപ്പല്ല ഒർജിനൽ വാർത്തകൾ സഹിതം!
സയൻസ് അപ്രമാദിയല്ലെങ്കിലും അത് കയ്യാളുന്നത് ഈ സിസ്റ്റവുമായി കണക്റ്റഡ് ആയ ആളുകളാണ്.
സിസ്റ്റത്തിലെ ഗുണങ്ങൾ മാത്രമല്ല പോരായ്മകളും അവരെ സ്വാധീനിക്കാറുണ്ട്.
അവരുടെ പോരായ്മകൾ സയൻസിന്റെ പോരായ്മയായി വ്യാഖ്യാനിക്കുമ്പോൾ അപകട സാധ്യതയുണ്ട് എന്ന് എന്റെ പഴ മനസ്സ് പറയുന്നു.
അതിനാൽ ചിലപ്പോഴൊക്കെ അത് കയ്യാളുന്നവയുടെ പള്ളിയും അമ്പലവും അവയുടെ ഗുണവും ദോഷവുമൊക്കെ സയൻസിന്റെ പിടലിക്കും വന്നു വീഴാറുണ്ട്.
സയൻസ് അതിൽ തെറ്റുകാരനല്ല എന്നാണ് എനിക്ക് തോന്നുന്നത്.
ആ അർത്ഥത്തിൽ നിലവിലുള്ള എല്ലാ സിസ്റ്റങ്ങളിലും ഭേദമാണ് സയൻസ്. വിശ്വസിക്കാൻ കൊള്ളാവുന്നതും.
അല്ല ഫ്രേതം ണ്ട് ഡൈബോം! ആണ്ടെ റിപ്ലിച്ചത് സ്വർഗ്ഗത്തീ പോയപോലെ മേൽപ്പോട്ടു പോയി!
“”” ഈ ഐന്‍സ്റ്റീനും ലമൈറ്ററും ദൈവ വിശ്വാസികള്‍ ആയിരുന്നു. “”” — ഹഹഹ !! യെഹോവയിൽ യേശുവിലും അന്ത്യവിധിയിൽ ഒക്കെ വിശ്വസിച്ചിരുന്നു എന്ന് കൂടി തട്ട് !!!
@ സ്മിത
സയൻസ് അപ്രമാദിയല്ലെങ്കിലും അത് കയ്യാളുന്നത് ഈ സിസ്റ്റവുമായി കണക്റ്റഡ് ആയ ആളുകളാണ്. അവർക്കുള്ള കണക്ഷൻ നാമമാത്രം ആണ്
ആ കണക്റ്റഡ് എന്ന പോരായ്മ സയൻസിന്റെ പോരായ്മയായി മതവാദികൾ സയൻസ് മതത്തിന് അധീനം ആണ് എന്ന് വ്യാഖ്യാനിക്കുന്ന അപകടം ആണ് ഈ കാണുന്നതും!
സയൻസ് അതിൽ തെറ്റുകാരനല്ല
ആ അർത്ഥത്തിൽ നിലവിലുള്ള എല്ലാ സിസ്റ്റങ്ങളിലും ഭേദം തന്നെ ആണ് സയൻസ്.
പക്ഷെ ആ സ്വപ്നത്തിന്റെ ദൈർഘ്യം..
അതൊരു ചോദ്യചിഹ്നം തന്നെയല്ലേ..
നോളൻ inception എടുത്തപ്പോൾ പോലും ആ ദൈർഘ്യത്തെ അതി വിദഗ്ധമായി കാണിച്ചിട്ടുണ്ട് എന്നാൽ ഒളിപ്പിച്ചിട്ടുമുണ്ട്..!!
ഇതേ പറ്റി അറിയുന്നവർ പറയുമെന്ന് തന്നെ കരുതുന്നു..
കൊള്ളാം ബ്രോ ഇഷ്ട്ടായി ???(കുറുമ്പി യക്ഷിയെ)???
Thank you!
ക്രീം ത്രീഫോർത്ത്,,,, കറുത്ത ടോപ്പ്,,,,, സ്ട്രൈറ്റ് ചെയ്ത മുടി,,,,, ഹീൽസ്….!!!!
പൊളിയേ പൊളി…..!!!!
വന്നപ്പോ ലാപ്പ് മാത്രേ കൊണ്ടു വന്നുള്ളോ….???
യക്ഷീടെ ഫോട്ടം പിടിച്ച് വെച്ചിട്ട് ഇരുപത്തിയൊന്ന് ദിവസങ്കൂടുമ്പോ കൂടുമ്പോ പടം വരച്ചാലോ…..???? അവള്ടെ ഒരു ഡോട്ടറ് പടുത്തം….!!!!
ആ ഓറഞ്ചിന്റെ ലാപ് കൊടുക്കുന്നുണ്ടോ…..???
ആതിരയും അമൃതയും വിനീതയുമൊക്കെ പാവം ആത്മാക്കൾ….!!! ഇതൊരു കാട്ടെക്ഷി….!!! എന്താപ്പിങ്ങനെ….???
അടുത്ത ഭാഗത്തിന് വെയിറ്റിങ്….!!!!
-അർജ്ജുൻ…..!!!!
ക്രീം ത്രീഫോർത്ത്,,,, കറുത്ത ടോപ്പ്,,,,, സ്ട്രൈറ്റ് ചെയ്ത മുടി,,,,, ഹീൽസ്….!!!!
ഓറഞ്ചിന്റെ ലാപ്പ് മെഡിക്കൽ പഠനം! അതും ഒരു യക്ഷിയ്ക്ക് എന്ന് അല്ലേ?
അതിൽ അസ്വഭാവികത തോന്നുന്നത് നമ്മുടെ കാഴ്ചപ്പാടിന്റെ വൈകല്യം മാത്രമാണ്!
മനുഷ്യരിലും ഒരുപാട് കഴിവുള്ള സമൂഹമായാണ് നാം ഇവരെ ഒക്കെ അറിഞ്ഞിട്ടുള്ളത് അപ്പോൾ അവർ നമ്മിലും പൂരോഗതി കൈവരിച്ചവർ ആകണമല്ലോ? നമ്മുടെ ഇന്റർനെറ്റ് 4g കഴിഞ്ഞ് 5g യിലേക്ക് കടക്കുമ്പോൾ ന്യായമായും അവർ 20g കടന്നിരിക്കണമല്ലോ?
അതല്ല അവർ ഇന്നും ആ വെറ്റിലമുറുക്കും ചൂണ്ണാമ്പു ചോദ്യോം ആയി മുലക്കച്ച കെട്ടി നടക്കണം ഏന്നാണ് എങ്കിൽ അത് നമ്മുടെ കാഴ്ചപ്പാടിന്റെ വൈകല്യം ആവില്ലേ?
കഥാഗതി കൃത്യമായി പിൻതുടരുന്ന വായനയ്ക്ക് നന്ദി!
//മനുഷ്യരിലും ഒരുപാട് കഴിവുള്ള സമൂഹമായാണ് നാം ഇവരെ ഒക്കെ അറിഞ്ഞിട്ടുള്ളത് അപ്പോൾ അവർ നമ്മിലും പൂരോഗതി കൈവരിച്ചവർ ആകണമല്ലോ?//
അവർക്ക് പ്രത്യേകിച്ചൊരു പുരോഗതിയുടെ ആവശ്യം വരുന്നുണ്ടോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്…..!!!
യക്ഷിക്കൂട്ടത്തിനിടയിൽ ഒരു ഡോക്ടറുടെയോ അല്ലെങ്കിൽ കണ്ട ഒരു വേളയിൽ നായകന്റെ പൂർവ്വ കാമുകിയുടെ പേര് വരെ കണ്ടെത്താൻ തക്ക എക്‌സെന്ട്രിക്ക് പവറുള്ള യക്ഷിയ്ക്ക് 20g നെറ്റ് വർക്കിന്റെയോ ആവശ്യം വരുന്നുണ്ടോ….???
ഭൂമിയിൽ വരുമ്പോൾ മനുഷ്യരും അവരും തമ്മിൽ ആകുമ്പോൾ അല്ലേ കഴിവു കൂടുതൽ? അത് യക്ഷി v/s മനുഷ്യർ ആകുമ്പോൾ അല്ലേ?
യക്ഷി v/s യക്ഷി ആകുമ്പോൾ തുല്യം അല്ലേ വരിക?
ഭൂമിയുടെ ഫ്രീക്വൻസി അല്ലാലോ യക്ഷലോകത്ത്?
ഇവിടത്തെ ത്രികാലജ്ഞാനം അവിടെ വർക്ക് ചെയ്യാത്തപ്പോൾ ഇവിടത്തെ 20g ക്ക് തുല്യമായ നെറ്റുവർക്ക് വേണമല്ലോ അവിടെ!
ശെരിയാണ്….!!!
അത്തരത്തിൽ ചിന്തിച്ചില്ല…!!! മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മാത്രമേ ചിന്തിച്ചുള്ളൂ…!!!
ഏതേലും യക്ഷി അവിടിരുന്ന് മ്മടെ പടമ്മരച്ചിരുന്നേൽ നന്നായേനെ…!!!
ഹഹഹഹ!
അതൊരു അതിമോഹമല്ലേ ദിനേശാ?
/////യക്ഷീടെ ഫോട്ടം പിടിച്ച് വെച്ചിട്ട് ഇരുപത്തിയൊന്ന് ദിവസങ്കൂടുമ്പോ കൂടുമ്പോ പടം വരച്ചാലോ…..????//////
പറ്റൂല! വിധി നിയോഗം ശാപം ചിത്രകാരന്റെ ജന്മരാശി അങ്ങനെ ഒരുപാട് ഘടകങ്ങൾ (ലൂപ്ഹോളുകൾ) ഉണ്ട് ഇങ്ങനെ സംഭവിക്കണം എങ്കിൽ ഓരോ മനുഷ്യന്റെയും യക്ഷി ഗന്ധർവ്വ കിന്നര എന്ന് വേണ്ട സർവ്വ അൽവലാതീസിന്റേം പുറകേ മാർക്കിടാൻ ബുക്കും പേനയുമായി ഒരു ജഡ്ജ് ഉണ്ട്! ഓൻ തീരുമാനിക്കണം ഈ വര ഒക്കാൻ! ഒരു യക്ഷിക്ക് ഒരു ടേണേയുള്ളു!
വലിയൊരു വിടുവായത്തരത്തിന് ഇത്രയും ഡീറ്റെയിലായുള്ള വിശദീകരണം….!!! നമിച്ചു….!!!
അന്ന് ചിക്കൻപോക്സ് വന്നപ്പോൾ ഒരു ക്യാൻവാസും ബ്രെഷും കൊണ്ടിറങ്ങിയിരുന്നേൽ…???
അതാണല്ലോ പ്രശ്നം!
യക്ഷികളും പ്രേതങ്ങളും ഒക്കെ വഴിവിളക്കില്ലാത്ത കാലത്താ ജനിച്ചത് സമ്മതിച്ചു!
കാലം വല്ലാതങ്ങു പുരോഗമിച്ചില്ലേ ഏറെക്കുറേ ആ വർഗ്ഗങ്ങൾക്കേ വംശനാശവും വന്നില്ലേ?
ഇപ്പോൾ അവരൊക്കെ ആകെ അവശേഷിക്കുന്നത് ഇതുപോലെ താളുകളിൽ മാത്രമല്ലേ?
എന്നിട്ടും അവർ ആ 500 കൊല്ലം മുൻപ് തന്നേ കഴിയണം ചുണ്ണാമ്പു ചോദിക്കണം എന്നൊക്കെ പറയുന്നത് അനീതി അല്ലേ?
അതും മുറുക്കാൻ ചെല്ലവും പൊതിയും എല്ലാം അന്യം നിന്ന ഈ കാലത്തും?
////ഇപ്പോൾ അവരൊക്കെ ആകെ അവശേഷിക്കുന്നത് ഇതുപോലെ താളുകളിൽ മാത്രമല്ലേ?////
അവരൊക്കെ അതേ താളുകളിൽ അവശേഷിക്കുന്നത് കൊണ്ടാവും ഇപ്പോഴും അവരുടെ അപ്പിയറൻസും അതേപടി സസ്‌റ്റെയ്ൻ ചെയ്യപ്പെടുന്നത്….!!!
അത്തന്നെ! അതൊന്നു വിശദീകരിക്കാനാണു ശ്രമിച്ചതും!
നാം നമുക്കറിയാത്ത കാര്യങ്ങളെ നമ്മുടെ ഭാവന ഉപയോഗിച്ചു നമുക്ക് പറ്റുന്ന രീതിയിൽ വ്യാഖ്യാനിച്ചു!
ചിലവ ക്ലിക്കായി ചിലത് ചീറ്റിപ്പോയി!
വലിയ പ്രതാപത്തിൽ വന്ന അത്തരം കഥകളിലെ യവനദൈവങ്ങൾ ആരും ഇന്ന് അവശേഷിക്കുന്നില്ല താനും!
ഫ്രണ്ട് ഇതിന് ഒരു പാർട്ടും കൂടി എഴുതിക്കുടെ വല്ലാത്തൊരു സങ്കടം തോന്നി തീർന്നപ്പോൾ.അടുത്ത ഭാഗത്തിൽ ആ യക്ഷിയും ഈ പുള്ളിയും പരസ്പരം പിരിയുന്ന സമയത്ത് അവർ തമ്മിലുള്ള വൈകാരിക ബന്ധമൊക്കെ ചേർത്ത് ? ഇഷ്ടമായില്ലെങ്കിൽ സോറി …
? സത്യം ശ്രുതി പോയാൽ പിന്നെ സനൽ അടുത്ത ചിത്രം വരച്ചആളും ശ്രുതിയെ കിട്ടുമോ വേറെ ആരെങ്കിലുമാണെങ്കിലോ വരുന്നത്
ശരിയാണ്…. ആ സെന്റി ലെവലിലേയ്ക്ക് മനപൃർവ്വം വിടാഞ്ഞതാണ്…
പത്തു പൊട്ടിയവനും യക്ഷി ആണേലും മെഡിക്കൽ സ്റ്റൂഡന്റും അല്ലേ അതാ…
Yashalokathu medicine entrance ennit pass aayo nammude Sruthi kutti, ennalaum sunnil annan enthu paripadi aa cheythathu, pavam avide erunnu padichu MBBS eduthanne kashtamayipoyiii…
Oro Padam varachu athine kashtapeduthiii???
അറിയാതൊരു കൈയ്യബദ്ധം! നാറ്റിക്കല്ലേ….
അവിടീയിനം കൂതറ നിയമങ്ങൾ ഉണ്ട് എന്നത് അറിഞ്ഞുമില്ലാലോ!
അയ്യോ ഞാൻ ശ്രുതിയുടെ ചിത്രം വരക്കുമെന്നു വെറുതെ പറഞ്ഞതാ ആ ഓറഞ്ചിന്റെ ലപ്പുമായി ഒന്നു പോകാമോ.
?????കൊള്ളാം..
Thank you!
Under rated സുനിലണൻ
ന്താ?
അവിടെ ഹോസ്പിറ്റൽ തുടങ്ങിയോ?ദർ.ശ്രുതി MBBS MD
തുടങ്ങും! എൻട്രൻസ് കോച്ചിംഗിന് തയ്യാർ എടുക്കുവല്ലേ? ഡോട്ടറാവട്ടെ ആദ്യം!
എന്റെ കമന്റിലും യക്ഷി കയറിയോ?
അല്ല സുനിലേട്ട അവിടെ ലേഡീസ് ബ്യൂട്ടി പാർലർ ഒക്കെ ഉണ്ടോ ശ്രുതിയുടെ മുടിയൊക്കെ സ്‌ട്രൈറ് ചെയ്തിട്ടുണ്ടല്ലോ ഓറഞ്ചിന്റെ ലാപ് .സത്യത്തിൽ അവസാനം അയപ്പോളാ ഇതു ഒരു സുന്ദരി കുറുമ്പി ശ്രുതി യക്ഷി ആണെന്ന് മനസ്സിലായത് .ആ ബെഡിൽ കിടക്കുമ്പോൾ ശ്രുതി പോകുന്ന കാര്യം പറയുമ്പോൾ.ഇനി ഞാൻ ഒരു ചിത്രം വരച്ചു നോക്കട്ടെ ശ്രുതിയെ പോലെ ആരേലും വന്നാലോ.സനലിന് മാത്രം എന്താ ഇങ്ങനത്തെ അനുഭവങ്ങൾ.ശ്രുതി പോയാൽ അവളെ പിരിയാൻ വയ്യാത്ത സനൽ ips അടുത്ത ചിത്രം വരക്കുമോ? ശ്രുതിയുടെ. ഇനി അടുത്ത വരവിന് ശ്രുതി ആകുമോ വരുന്നത്.
സ്നേഹപൂർവം
അനു
ശ്രുതി,ആതിരേ, ചിഞ്ചു എന്റെ കമന്റിൽ നിന്നിറങ്ങു…..
അയ്യോ ഞാൻ ശ്രുതിയുടെ ചിത്രം വരക്കുമെന്നു വെറുതെ പറഞ്ഞതാ ആ ഓറഞ്ചിന്റെ ലപ്പുമായി ഒന്നു പോകാമോ.
ഇതെന്താ കമന്റ് മോഡറേഷനിൽ
//“അതേ… ഓറഞ്ച്! നിങ്ങക്കാപ്പിളല്ലേ? അതേപോലെ ഞങ്ങക്കോറഞ്ചാ!”
കമ്പി ഇല്ലാന്നും പറഞ്ഞ് പറ്റിക്കുന്നോ…??
ഈ ഭാഗം മുതൽ കാര്യങ്ങൾ മനസിലാകുന്ന് പറഞ്ഞ കണ്ട് ആവേശത്തോടെയാ വായിച്ചെ പക്ഷെ സത്യത്തിൽ എനിക്ക് മനസിലായിവരുന്നേ ഒള്ളു…
ഈ സനൽ ഇനി പ്രേതം എങ്ങാനും ആണോ!!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഹഹഹഹ!
“അതേ… ഓറഞ്ച്! നിങ്ങക്കാപ്പിളല്ലേ? അതേപോലെ ഞങ്ങക്കോറഞ്ചാ!”
4 കമന്റ് മോഡറേഷനിൽ
അതാണോ എണ്ണം കാണുന്ന അത്ര കമന്റ് കാണാത്തത്?
ആയിരിക്കും ഇപ്പോൾ 6 കമന്റ് മോഡറേഷനിൽ
അല്ല സുനിലേട്ട അവിടെ ലേഡീസ് ബ്യൂട്ടി പാർലർ ഒക്കെ ഉണ്ടോ ശ്രുതിയുടെ മുടിയൊക്കെ സ്‌ട്രൈറ് ചെയ്തിട്ടുണ്ടല്ലോ ഓറഞ്ചിന്റെ ലാപ് .സത്യത്തിൽ അവസാനം അയപ്പോളാ ഇതു ഒരു സുന്ദരി കുറുമ്പി ശ്രുതി യക്ഷി ആണെന്ന് മനസ്സിലായത് .ആ ബെഡിൽ കിടക്കുമ്പോൾ ശ്രുതി പോകുന്ന കാര്യം പറയുമ്പോൾ.ഇനി ഞാൻ ഒരു ചിത്രം വരച്ചു നോക്കട്ടെ ശ്രുതിയെ പോലെ ആരേലും വന്നാലോ.സനലിന് മാത്രം എന്താ ഇങ്ങനത്തെ അനുഭവങ്ങൾ.ശ്രുതി പോയാൽ അവളെ പിരിയാൻ വയ്യാത്ത സനൽ ips അടുത്ത ചിത്രം വരക്കുമോ? ശ്രുതിയുടെ. ഇനി അടുത്ത വരവിന് ശ്രുതി ആകുമോ വരുന്നത്.
സ്നേഹപൂർവം
അനു
കാണും! കാണണമല്ലോ!
മനുഷ്യർക്ക് ഇല്ലാത്ത ഒരുപാട് അതിമാനുഷ കഴിവുകൾ ഉള്ളവരല്ലേ യക്ഷി പ്രേതം ഗന്ധർവ്വൻ ഇവരൊക്കേ! നമ്മിലും കഴിവുള്ള ഒരു വിഭാഗം ന്യായമായും നമ്മിലും ഒരുപാട് പൂരോഗതി കൈവരിച്ചിരിക്കേണ്ടേ?
അയ്യോ ഞാൻ ശ്രുതിയുടെ ചിത്രം വരക്കുമെന്നു വെറുതെ പറഞ്ഞതാ ആ ഓറഞ്ചിന്റെ ലാപ്പുമായി ഒന്നു പോകാമോ.
ദൈവമേ വീണ്ടും പ്രേതം
നോനോ! ഫ്രേതമല്ല! ഒരു പാവം സുന്ദരിയക്ഷി!
???
മുടിയൊക്കെ സ്ട്രൈറ് ചെയ്ത സുന്ദരി യക്ഷി