ഒടുവിൽ അവൾ ഒന്ന് ആലോചിച്ചു ടൈപ്പ് ചെയിതു
“ഓഹ്, ഹായ് അതുൽ! അത് ഞാൻ അല്ലെ അങ്ങോട്ട് പറയേണ്ടത്. കോളജ് ഇൽ കുറെ നാളുകൾക്കു ശേഷമാണ് ഇത്രേ നല്ല പരിപാടി നടക്കുന്നെ”.
അവൾ മെസ്സേജ് അയച്ചു ഫോൺ മാറ്റി വെച്ചു , കുറച്ചു കഴിഞ്ഞപ്പോൾ ഗോകുൽ അവളെ വിളിച്ചു. അവർ എന്നും സംസാരിക്കുന്നതു പോലെ തന്നെ. അവൾ നല്ല കൂൾ ആയിരുന്ന്നു. ഇന്നലെ വരാത്തതിൽ അവളുടെ പരിഭവം മാറിയതായി അവനു തോന്നി. ഫോട്ടോ ഇൽ അവൾ നല്ല ലുക്ക് ആയിരുന്നു എന്നും, അവനു അത് മിസ് ആയാലോ എന്നും സങ്കടം പറഞ്ഞു . പക്ഷെ അവൾ സാരമില്ല എന്ന് പറഞ്ഞു . ഇനി എന്ന് കാണാൻ വരുന്നേ എന്ന് ചോദിച്ചപ്പോൾ , അവൻ ഉടനെ ലീവ് ഇല്ല എന്നും പറഞ്ഞു. അവന്റെ ഈ തിരക്ക് അവളെ കൂടുതൽ നിരാശയിൽ ആക്കി .
ഇന്നലെ നടന്ന കാര്യങ്ങൾ അവൾ പറയുമെന്ന് അവൻ വിചാരിച്ചു, പക്ഷെ അതിനെ പറ്റി അവൾ ഒന്നും പറഞ്ഞില്ല . അവസാനം അവൻ ചോദിച്ചു
“സ്റ്റേജ് ഇൽ ഡാൻസ് ചെയ്തു അല്ലെ, ഞാൻ വീഡിയോ കണ്ടിരുന്നു .”
അവൾ ഒന്ന് ഞെട്ടി. “ഓ, അത് ഒരു നിസ്സാര കാര്യമായിരുന്നു. ഞാൻ ആങ്കർ ചെയ്തപ്പോൾ ജസ്റ്റ് ലൈക് ദാറ്റ്, അവൻ എന്നെ ഡാൻസിന് വിളിച്ചു,” ചിത്ര നിസ്സാരമായി പറഞ്ഞു.
“നിങ്ങൾ രണ്ടും ചേർന്നു സ്റ്റെപ് ഒകെ ഇട്ടലോ.. ” അവൻ ശാന്തമായി പറഞ്ഞു, പക്ഷേ അവന്റെ ശബ്ദത്തിൽ ഒരു ചെറിയ ദേഷ്യം ഒളിഞ്ഞിരുന്നു.
“അത് ഒരു പെർഫോമൻസിന്റെ ഭാഗമായിരുന്നു,ഗോകുൽ . നീ വെറുതെ അവിശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടണ്ട ” ചിത്ര ചിരിച്ചുകൊണ്ട് കാര്യം തള്ളി.
ഉം, ശെരി.. അവൻ പറഞ്ഞു.

കൊള്ളാമല്ലോ 🤭💃
തുടക്കം അടിപൊളി 👌👌👌 please Continue bro 😍
good keep it coming
nice start bro
ഇങ്ങനെ ഒരു കഥ തന്നതിന് നന്ദി.
ബാക്കി കഥ വായിച്ചിട്ട് പറയാം.❤️❤️