“നോട്ട് ബാഡ്, ചിത്ര,” അതുൽ എഴുന്നേറ്റ് അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവന്റെ വിരലുകൾ ആ നേർത്ത മെഷ് ടോപ്പിന് മുകളിലൂടെ അവളുടെ പുറത്ത് അമർന്നു. “നീ ഇന്ന് എന്നെ ശരിക്കും സർപ്രൈസ് ചെയ്തു. നീ ഇത്രയും ഹോട്ട് ആയി വരുമെന്ന് ഞാൻ അറിഞ്ഞില്ല. എന്റെ ഫ്രണ്ട്‌സ് ഒക്കെ നിന്നെ നോക്കി വെള്ളമിറക്കുന്നത് കണ്ടോ?”
അവൻ അവളുടെ കാതുകളിലേക്ക് അടുത്തു വന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “പക്ഷേ ഓർമ്മയുണ്ടല്ലോ, ഇന്ന് എനിക്ക് കുറെ ബിസിനസ്സ് മീറ്റിംഗ്‌സ് ഉണ്ട്. നീ കൂടെ ഉള്ളത് എനിക്ക് നല്ലതാണ്.
അവന്റെ വാക്കുകൾ ഒരു അഭിനന്ദനത്തേക്കാൾ ഉപരി, തന്നെ ഒരു പ്രദർശന വസ്തുവായി മാറ്റിയതുപോലെ ചിത്രയ്ക്ക് തോന്നി. എങ്കിലും, അവന്റെ സ്പർശനം അവളെ തളർത്തുന്നുണ്ടായിരുന്നു
ചിത്ര പാറുവിനെ അതുലിന് പരിചയപ്പെടുത്തി.അവൾ വളരെ അധികം ആവേശത്തോടെ അതുലിനെയും കൂട്ടുകാരെയും പരിചയപ്പെട്ടു. അതുൽ അവളെ ഒന്ന് നോക്കി ചിരിച്ചുവെന്ന് വരുത്തി, എല്ലാവരെയും കൂട്ടി തങ്ങൾക്കായി റിസർവ് ചെയ്തിരുന്ന വിഐപി ടേബിളിലേക്ക് നീങ്ങി.
“നിങ്ങൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോ, പേയ്‌മെന്റിനെക്കുറിച്ച് ആലോചിക്കേണ്ട,” വെയ്റ്ററെ വിളിച്ച് ഓർഡർ നൽകാൻ നിർദ്ദേശിച്ച ശേഷം അതുൽ പറഞ്ഞു. പക്ഷേ, അവളോടൊപ്പം ഇരുന്ന് സമയം ചെലവഴിക്കുന്നതിന് പകരം, പാർട്ടിയുടെ തിരക്കുകളിലേക്ക് അവൻ വേഗത്തിൽ ലയിച്ചു ചേർന്നു.
ചിത്ര അവിടെ വെറുതെ ഇരുന്നു. പാറുവിന്റെ ഒരു സുഹൃത്ത് വന്ന് മദ്യം ഓഫർ ചെയ്തെങ്കിലും അവൾ സ്നേഹപൂർവ്വം നിരസിച്ചു. അവൾക്ക് കുടിക്കുന്ന ശീലമില്ലായിരുന്നു. എന്നാൽ പാറു അവരുടെ കൂടെ പോകാൻ തിരുമാനിച്ചു. അവളുടെ കണ്ണുകൾ പബ്ബിലെ ആൾക്കൂട്ടത്തിനിടയിൽ അതുലിനെ തിരഞ്ഞുകൊണ്ടിരുന്നു. അവിടെ കണ്ട കാഴ്ച അവളുടെ നെഞ്ചിൽ ഒരു ഭാരം നിറച്ചു—മോഡലുകളും സുന്ദരികളായ പെൺകുട്ടികളും അതുലിനെ പൊതിഞ്ഞു നിൽക്കുന്നു. അവൻ അവരുടെ ഇടയിൽ അങ്ങേയറ്റം സന്തോഷവാനായി കാണപ്പെട്ടു. ഇടയ്ക്ക് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത അവന്റെ നിസ്സംഗത അവളിൽ സങ്കടം പടർത്തി. പാറു എവിടെപ്പോയെന്ന് നോക്കിയെങ്കിലും ആ ആൾക്കൂട്ടത്തിൽ അവളെ കാണാനില്ലായിരുന്നു.

♥️♥️♥️♥️♥️
ഈ ഭാഗം മുതലാണ് എനിക് കുടുതൽ ആയി ഇഷ്ട്ടം ആയത്. അടുത്ത ഭാഗം വേഗം പോരട്ടെ
ചിത്ര ഒരു നല്ല കുട്ടിയായിരുന്നു…..അവൾ തിരിച്ചു വരുമോ?
❤️👌അടുത്ത പാർട്ട് പെട്ടെന്ന് തരാൻ പറ്റുമോ.. ബ്രോ 😁😜
Yaass…powli mone eni avanmarellam koode keryangu mochatte..
അടിപൊളി 😁😌💃💃