മാളുവിന്റെ മുഖത്തും എന്നോട് പരിഹാസം ഉണ്ടോ, അതോ എനിക്ക് തോന്നുന്നതോ, ആത്മവിശ്വാസം നഷ്ട്ടപ്പെട്ട മനസ്സ് ആകെ തളർന്നിരിക്കുന്നതിനാൽ ചുറ്റിലുള്ളതെല്ലാം നെഗറ്റീവ് മാത്രമായിട്ടാണ് തോന്നുന്നത്!
മനസ്സിനകത്തു മൊത്തം ഭീതിയാണെങ്കിലും, ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് വിശ്വസിക്കുന്ന ഞാൻ, മനസ്സിലുള്ള ഭയം അശേഷം മുഖത്തു കാണിക്കാതെ വളരെ ഗൗരവത്തിൽ അവരുടെ അടുത്തേക് നടന്നടുത്തു!!
എൻ്റെ ആ ക്രോധഭാവത്തിലുള്ള വരവ്, ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന കിച്ചുവിന്റെയും മാളുവിന്റെയും മുഖത്തു അതുവരെ ഉണ്ടായിരുന്നു ചിരി മാറിമറഞ്ഞു അല്പം പരിഭ്രമം നിഴലടിക്കുന്നതു പോലെ എനിക്ക് തോന്നി, അവരുടെ ആ മാറ്റം കണ്ടതും, എന്നിലെ ആത്മവിശ്വാസം വീണ്ടും പതിയെ തല പൊക്കാൻ തുടങ്ങി!!
ഞാൻ അവരുടെ അടുത്തെത്തിയതും അവർ ഇരുവരും ഒരു ചോദ്യ രൂപേണ ആദ്യം പരസ്പരം മുഖത്തേക്കു നോക്കി പിന്നെ രണ്ടുപേരും ഒരുപോലെ എൻ്റെ മുഖത്തേക്കു നോട്ടമെറിഞ്ഞു!!
മനസ്സിൽ സർവ ധൈര്യവും സംഭരിച്ചു ഞാൻ ആത്മവിശ്വാസത്തോടെ കിച്ചുവിന്റെ കൈത്തണ്ടയിൽ പിടിച്ചു പുറത്തേക്കു നടക്കാൻ ആഞ്ഞു കൊണ്ട് മാളുവിനോടായി പറഞ്ഞു!!
മാളു, സോറി! കുറച്ചു നേരത്തേക്ക് എനിക്ക് കിച്ചൂനെ ഒന്ന് തനിച്ചു വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്,
ഇത്രയും പറഞ്ഞു ഞാൻ കിച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു നടക്കാൻ ശ്രമിച്ചു, പക്ഷെ കിച്ചു എന്നോടൊപ്പം വരാൻ കൂട്ടാക്കാതെ അല്പം ബലം പിടിച്ചു നിന്നു

കല്യാണ വീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലല്ലോ കുക്കി അണ്ണാ
താങ്ക്സ് dear
ഇത് മുഴുവൻ ആയോ, അപ്പൊ “ചിത്രയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം” എന്നുള്ള പാർട്ട് എവിടെ. അത് ഇല്ലല്ലോ. അതാണ് ഏറ്റവും ആകാംഷയോടെ കാത്തിരുന്നത് 😔