ചിട്ടി കിട്ടിയ ദിവസം [Raju nandan] 255

“അതെ”

“അവരോട് പറഞ്ഞോ”

“ആരോട്? എന്ത് പറയാൻ”

“ഒരു സ്റ്റീൽ കുടം കയ്യിൽ വച്ച് അവിടെ ഇരുന്നു പഞ്ചാര അടിക്കുന്ന ആ പെണ്ണും ചെറുക്കനും ഇല്ലേ, അവരോട് പറയണം അല്ലെങ്കിൽ അവർ ചിലപ്പോൾ ഇന്നത്തെ നറുക്കിൽ ഇടില്ല”

ഇതെന്തു കുരിശ് അങ്ങിനെ ഉണ്ടോ ഞാൻ തിരികെ കേറി ചെന്ന്. അയാളുടെ ഒബ്‌സർവേഷൻ സമ്മതിക്കണം. ഒരു സ്റ്റീൽ കുടവും കുറെ ടോക്കണും ആയി ഒരു പെണ്ണും ചെറുക്കനും സല്ലപിക്കുകയായിരുന്നു .

ഞാൻ അവരോട് ചെന്ന് രസീതി കാണിച്ചു ഉടനെ അവർ ഒരു നോട്ടുബുക്കിൽ ടിക്ക് അടിച്ചു, എന്റെ ചിട്ടി നമ്പർ വരുന്ന ഒരു ടോക്കൺ എടുത്തു കുടത്തിൽ ഇട്ടു. “ഇന്നെല്ലാം ഇടും ഒരുപാട് ആൾക്കാർ ഇനിയും അടക്കാൻ നിൽക്കുന്നു, ആര് ചിട്ടിയും ഉണ്ട് , പേടിക്കണ്ട പൊയ്ക്കോളൂ, ഉച്ചക്ക് ഒരുമണിക്കെ നറുക്കെടുക്കു”.

ഞാൻ വീണ്ടും താഴേക്കിറങ്ങി രണ്ടാം നിലയിൽ അയാൾ ഇല്ലായിരുന്നു ഒരു ആശ്വാസം തോന്നി പക്ഷെ താഴെ സൈക്കിൾ വച്ചിടത്തു ചെന്നപ്പോൾ അയാൾ അവിടെ ഒരു ബുള്ളറ്റിന്റെ അടുത്ത് നില്കുന്നു.

ഞാൻ അയാളെ മൈൻഡ് ചെയ്യാതെ സൈക്കിൾ എടുക്കാൻ തുടങ്ങിയപ്പോൾ ‘എടേ ദുൽക്കർ , നറുക്കെടുപ്പ് തുടങ്ങിയോ?” ഞാൻ വേറെ ആരെയോ ആണെന്ന് കരുതി പരിസരം നോക്കി ആരും ഇല്ല, എന്നെയാണൊ അയാൾ ദുൽക്കർ എന്ന് വിളിച്ചത് ? എന്റെ പേര് പ്രസാദ് എന്നാണ് ഞാൻ പറഞ്ഞു. “ആ നിന്നെക്കണ്ടാൽ ദുൽക്കർ സൽമാൻ പോലെ ഉണ്ട് “, എനിക്ക് ഒരു ഗമ തോന്നി ദുൽക്കർ എവിടെ ഞാൻ എവിടെ.

“ഇല്ല ഉച്ചക്കെ എടുക്കു” എന്ന് പറഞ്ഞു, അപ്പോൾ അയാൾ “നീ വരുന്നോ എന്റെ കൂടെ , ഇവിടെ അടുത്താണ് ” , ഞാൻ പറഞ്ഞു “ഇല്ല എന്തിനു “, അയാൾ അപ്പോൾ എന്റെ അടുത്തേക്ക് വന്നു:

The Author

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *