‘ഹേയ്.. രോഹൻ.. എന്താ ഇങ്ങനെ നോക്കി നിക്കുന്നെ… കേറി വാ..’
‘ഓ.. എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല..’
‘ഹ് മ്മ്… ആളെ മനസ്സിലായില്ലേ ഇങ്ങനെ വായ്നോക്കി നിക്കുവാണോ ചെയ്യാ?’ അവൾ തമാശയിൽ ചോദിച്ചു..
‘ഏയ്.. അങ്ങനെ ഒന്നുമില്ല..’
‘ മ്മ്. വായോ. ‘
രോഹൻ അവളുടെ ഒപ്പം അകത്തേക്ക് കേറി.
‘ചേച്ചി.. ചേച്ചി ടെ വായ്നോക്കി ചങ്ക് വന്നിട്ടുണ്ട്.’
‘എന്തോന്നാടി നീ എന്റെ ചെക്കനെ കുറിച്ച് അപവാദം പറയുന്നേ.’
‘അയ്യോ.. സത്യമാണ് ചേച്ചി.. വാതിൽ തുറന്നപ്പോ എന്റെ സൗന്ദര്യത്തിൽ മതിമറന്ന് എന്നേ വായ്നോക്കി നിൽക്കുവാ..ഞാൻ അത്രയ്ക്ക് സുന്ദരി ആണോ ചേച്ചീ??..’ മുഖത്ത് ക്യൂട്ട്നെസ്സ് വാരി വിതറി കൊണ്ട് അവൾ ചോദിച്ചു.
‘ഒന്ന് പോ പെണ്ണെ.. ഒരു സുന്ദരികോത വന്നിരിക്കുന്നു.’ പാർവതി അവളെ പുച്ഛിച്ചു വിട്ടു.
‘ആ.. രോഹൻ.. ഇവളെ കുറിച്ച് ഞാൻ പറയാൻ മറന്നു. ഷിജുവേട്ടന്റെ ചേട്ടന്റെ മോൾ ആണ്.. മീര.. പി ജി ഒക്കെ കഴിഞ്ഞു.. ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നുമില്ല..’
‘ആര് പറഞ്ഞു പണി ഒന്നുമില്ലെന്ന്. ഞാൻ സ്വന്തമായി ഓൺലൈൻ ബോടിക്ക് നടത്തി വരുമാനം ഉണ്ടാക്കുന്നില്ലേ പിന്നെന്തിനാ വേറെ പണി?’
‘ആ ഉവ്വ.. കോയമ്പത്തൂരിന്ന് തന്തയെ കൊണ്ട് കൊറേ ഡ്രസ്സ് വാങ്ങി അതിൽ എന്തെങ്കിലും കോപ്രായം കാട്ടി വിലകൂട്ടി വിറ്റ് ആളെ പറ്റിക്കുന്ന നീ തന്നെ പറയണം.’
‘ചേച്ചി. ഇറ്റ്സ് നോട് കോപ്രായം.. അതാണ് ഫാഷൻ ഡിസൈനിങ്.’
‘ആ.. ഇനി അങ്ങനെ പറഞ്ഞോ… ഇത്ര തിരക്കുള്ള ആൾ എന്താ വിളിച്ച വഴി പറന്നു വന്നല്ലോ..’
‘അത് പിന്നെ.. കൊറേ നാളായി ഊട്ടി ഒക്കെ പോയിട്ട്.. പിന്നെ നിങ്ങൾക്കും ഹെൽപ്പിന് ആളാവാം എന്ന് കരുതി. എന്റെ തക്കുടുവാവകളെ നോക്കാൻ ഞാൻ വേണ്ടേ..’

baki?
മിക്കവാറും one week ൽ തരാം