ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്] 687

‘ഓ.. അവറ്റകളെ ഞാനും അമ്മയും കൂടി നോക്കിക്കോളാം.. പിന്നെ സഹായത്തിനു രോഹൻ ഉണ്ടല്ലോ.. അല്ലേടാ..’

‘ ഓ.. രോഹൻ വന്നപ്പോ നമ്മളെ വേണ്ടാതായി.. നിന്നെ ഞാൻ ശരിയാക്കും രോഹാ..’ അവൾ അവന്റെ അടുത്ത് വന്ന് രണ്ട് കവിളും പിടിച്ചു വലിക്കാൻ തുടങ്ങി..

‘അവനെ വിടെടീ.. ഈ പെണ്ണ്.. പാവം ചെക്കനെ.’

‘മ്മ്.. കാമുകനെ തൊട്ടപ്പോ പ്രാണസഖിക്ക് പൊള്ളിയത് കണ്ടോ.. എനിക്ക് വേണ്ട.. ചേച്ചി തന്നെ എടുത്തോ ഇവനെ.’ അവൾ അവനെ പാർവതിയുടെ നേരെ തള്ളി വിട്ടു. പാർവതി അവനെ വീഴാതെ പിടിച്ചു നിർത്തി.

‘ ഹോ.. ഈ അസത്ത് പെണ്ണ്. ഞാൻ ഇവനെ കുറിച്ച് പറഞ്ഞപ്പോ നല്ല ഉത്സാഹം ആയിരുന്നല്ലോ കാണാൻ ആയിട്ട്. ഇപ്പൊ നേരെ കണ്ടപ്പോ അവൾ വഴക്ക് കൂടാൻ നോക്കുന്നു.’

രോഹൻ അത് കേട്ട് അവളെ നോക്കി.. അവന്റെ നോട്ടം നേരിടാൻ പറ്റാതെ അവൾ തല കുനിച്ചു.

‘കേട്ടോ രോഹൻ.. ഇവളെ നിന്നെ കൊണ്ട് കെട്ടിച്ചാലോ എന്നാ ഞങ്ങൾ ആലോചിക്കുന്നേ… ഇവൾ കൊറേ നാളായി കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു നടക്കുന്നു നിന്നെ പോലെ.. അപ്പൊ രണ്ടും നല്ല മാച്ച് ആകുമല്ലോ എന്ന് ഞങ്ങൾ ഓർത്തു.. നിന്റെ കാര്യം പറഞ്ഞപ്പോ തൊട്ട് ഇവൾക്ക് നിന്നെ കാണാൻ ആഗ്രഹം ഉണ്ട്. എന്നിട്ട് ഇപ്പൊ ഭയങ്കര ജാഡ.’

‘അയ്യേ.. ഈ ചേച്ചി.. ഒക്കെ വെറുതെ പറയുവാ രോഹൻ. ഞാൻ വെറുതെ അന്വേഷിച്ചു എന്നേ ഉള്ളു.’

ഇതെല്ലാം കേട്ട് ആകെ പകച്ചു പണ്ടാരം അടങ്ങി നിൽക്കുവായിരുന്നു രോഹൻ..

‘ നിങ്ങൾ എന്തൊക്കെയാ പറയുന്നേ..’

‘ആ. നീ ഇതൊന്നും കാര്യമാക്കണ്ട.. വാ നമുക്ക് കഴിക്കാം.. ഏട്ടൻ ഇപ്പൊ എത്തും.’

The Author

2 Comments

Add a Comment
    1. മിക്കവാറും one week ൽ തരാം

Leave a Reply

Your email address will not be published. Required fields are marked *