‘പിള്ളേർ എവിടെ കണ്ടില്ലല്ലോ..’
‘അവർ ഉറങ്ങുവാ. അമ്മയുടെ ഒപ്പം ഉണ്ട്.. നീ വാടീ കഴിക്കാൻ എടുത്ത് വയ്ക്ക്..’
‘ഓ.. രോഹൻ ഇവിടെ ഇരി.. നമുക്ക് പിന്നെ സംസാരിക്കാം.. എന്റെ ഭാവി ഭർത്താവല്ലേ.. കൊറേ കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്.. അല്ലെ ചേച്ചി.’
‘ദേ പെണ്ണെ. കൊറേ നേരമായി ക്ഷമിക്കുന്നു ഞാൻ.. ഒന്ന് നോക്കി നിന്നെന്ന് കരുതി നീ എന്റെ തലയിൽ കേറി നിരങ്ങുവാണോടീ..’ രോഹൻ മീരയുടെ ചെവിക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.
‘ഹാ.. വിടെടാ. വിടെടാ പട്ടി..’ അവൾ അവന്റെ കയ്യിൽ കടിച്ചു. പിടി വിട്ടപ്പോ അവൾ അടുക്കളയിലോട്ട് ഓടി.
‘ഹൌ.. എൻെറ കൈ.. നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ..’
‘ഓഹ്.. അതപ്പോ കാണാം.’ അവളും വിട്ട് കൊടുത്തില്ല.
‘രണ്ടും കൂടി തുടങ്ങി.. ഈ കീരിയും പാമ്പും പോലെ ഉള്ള രണ്ടിനേം ആണോ ദൈവമേ ഞങ്ങൾ കെട്ടിക്കാൻ പ്ലാൻ ചെയ്തത്.’ പാർവതി മുകളിലേക്കു നോക്കി പറഞ്ഞു.
‘ആ ബെസ്റ്റ്.. നിനക്ക് വേറെ പണി ഇല്ലേ.. ഞാൻ സ്വസ്ഥമായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ.. എനിക്ക് കല്യാണം ഒന്നും വേണ്ട.’
‘എനിക്ക് വേണം.. ഞാൻ നിന്നെ വിടൂല്ലടാ പട്ടീ..’ മീര അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
‘ആ. ഇപ്പൊ എങ്ങനെ ഇരിക്കണ് . നീ പെട്ട് മോനെ.. ഇവള് അങ്ങനെ ആരുടേയും മുന്നിൽ വീഴാത്തത് ആണ്.’
‘ആ.. കാണാൻ ഒക്കെ കൊള്ളാം.. പക്ഷെ ഈ സ്വഭാവം..’
പെട്ടെന്ന് മീര അവിടേക്ക് ഓടിയെത്തി അവനെ കെട്ടിപിടിച്ചു നെഞ്ചിൽ തല വച്ചു കിടന്നു പറഞ്ഞു.
‘അതൊക്കെ നമുക്ക് മാറ്റി എടുക്കാടാ ചെക്കാ. ‘
‘ശ്ശേ.. എന്താ ഇത്.. പാറൂ രക്ഷിക്കടീ..’

baki?
മിക്കവാറും one week ൽ തരാം