‘ച്ചേ.. വിട് പെണ്ണേ.. അവന് കുറച്ച് സ്വൈര്യം കൊടുക്ക്.’ പാർവതി അവളെ അവന്റെ ദേഹത്ത് നിന്ന് വലിച്ചു മാറ്റി.
‘പാറുവാ.. ഡാ.. ചെക്കാ. ചേച്ചി നെ പാർവതി ന്ന് വിളിച്ചാൽ മതി.. പണ്ടത്തെ ആൾ അല്ല എന്റെ ചേച്ചി.’
‘അത് പള്ളീൽ പോയി പറഞ്ഞാൽ മതി. എനിക്ക് പാറുവും പാറുവിന് ഞാനും കഴിഞ്ഞേ ആരുമുള്ളൂ.. അല്ലെടീ..’ രോഹൻ അവളെ തോളോട് ചേർത്ത് നിർത്തി പറഞ്ഞു.
‘അതാണ് എന്റെ ചെക്കൻ…’ പാറു അവനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.
‘ഓ. പിന്നേം തൊടങ്ങി.. രണ്ടും വന്നേ.. അടുക്കളയിൽ പണിയുണ്ട്.’ അവൾ രോഹനെ പിടിച്ചു വലിച്ചു.
‘നിങ്ങൾ തമ്മിൽ വല്ല മുൻപരിചയം ഉണ്ടോടാ?’ അടുക്കളയിൽ വച്ച് പാർവതി ചോദിച്ചു.
‘ഇല്ലെടീ.. എന്താ?’
‘ അല്ല.. തല്ല് കൂടാൻ ആയിട്ടാണെങ്കിലും നിങ്ങൾ പെട്ടെന്ന് സിങ്ക് ആയല്ലോ.. ഇവൾ അങ്ങനെ ആരുടെ മുന്നിലും വീണുപോകുന്ന ടൈപ്പ് അല്ല..’
‘അത് ഞങ്ങൾ തമ്മിൽ വല്ല മുജ്ജന്മ ബന്ധം വല്ലതും ഉണ്ടാകും.. അല്ലേടാ?’ മീര അവനെ നോക്കി പുഞ്ചിരിച്ചു.
‘ഓഹ്.. എന്താ ഒരു ഇളി.. വേഗം ഫുഡ് എടുക്കെടീ.. വിശന്നിട്ട് വയ്യ..’
അപ്പോഴേക്കും കാളിങ് ബെൽ അടിച്ചു.. രോഹൻ പോയി തുറന്നപ്പോൾ ഷിജു കേറി വന്നു.
‘ഹായ്.. രോഹൻ.. എപ്പോ എത്തി.’
‘ഞാൻ ഇപ്പൊ എത്തിയുള്ളൂ.. ഇവരോട് കത്തിയടിച്ച് ഇരിക്കായിരുന്നു.’
‘ആ.. എങ്കിൽ നമുക്ക് കഴിക്കാം.’
രണ്ടാളും കൈ കഴുകി ഉണ്ണാൻ ഇരുന്നു. അപ്പോഴേക്കും പെണ്ണുങ്ങൾ രണ്ടും കൂടി ഫുഡ് കൊണ്ട് വന്ന് നിരത്തി.
‘നിങ്ങളും ഇരിക്ക്.. ഒരുമിച്ചു കഴിക്കാം.. അല്ലെങ്കി ഇറങ്ങാൻ വൈകും.’

baki?
മിക്കവാറും one week ൽ തരാം