ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്] 687

എല്ലാരും കൂടി ഇരുന്ന് കൊണ്ട് ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ മീരയുടെയും അവന്റെയും കണ്ണുകൾ ഇടയ്ക്ക് കൂട്ടിമുട്ടി. പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് അവർ കഴിച്ചു.

ഊണ് കഴിഞ്ഞ് രോഹൻ കൊച്ചുങ്ങളുടെ അടുത്തേക്ക് പോയി. രണ്ടിനെയും കൊറേ നേരം കളിപ്പിച്ചു. അവരെ പുതിയ ഡ്രസ്സ്‌ എല്ലാം ഇട്ട് ഒരുക്കിയതും അവനായിരുന്നു. രോഹന്റെ ഈ ചെയ്തികൾ എല്ലാം കണ്ട് മീര അന്തം വിട്ട് നോക്കി നിന്നു.

‘എന്താടീ നോക്കുന്നെ.. അവൻ ഇതിനൊക്കെ മിടുക്കൻ ആണ്.. എന്റെ പിള്ളേരെ ജീവനാ.. അവർക്കും അതെ.’ പാർവതി പറഞ്ഞു.

‘ഇവൻ നല്ല ബേബിസിറ്റർ തന്നെ. അപ്പൊ കെട്ടി കഴിഞ്ഞാ പിള്ളേരെ നോക്കാൻ വേറെ ആളെ നോക്കണ്ട ല്ലേ ചേച്ചി.’

‘വന്ന് വന്ന് പെണ്ണിന് ഇപ്പൊ കെട്ടിന്റെ വിചാരം മാത്രം ഉള്ളു.’ പാർവതി അവളുടെ തലയിൽ കിഴുക്ക് വച്ച് കൊടുത്തു.

‘വാ.. നമുക്ക് ഒരുങ്ങാം.’

അവർ രണ്ടാളും റൂമിലേക്ക് പോയി. ഷിജു ഈ നേരം കൊണ്ട് എല്ലാം പാക്ക് ചെയ്തിരുന്നു.

‘എല്ലാം സെറ്റല്ലേ ചേട്ടാ.’ രോഹൻ കുപ്പിയുടെ കാര്യം ചോദിച്ചു.

‘അതൊക്കെ സെറ്റ് ആണ്. പിന്നെ അവിടെ ഒരു വില്ല ബുക്ക്‌ ചെയ്തിട്ടുണ്ട്. അവിടെ പോകാനുള്ള റൂട്ട് മാപ്പ് മൊത്തം അവർ തരാം എന്ന് പറഞ്ഞിട്ടുണ്ട്.വേഗം ചെന്ന് കിട്ടിയാൽ മാത്രം മതി.’

‘ നല്ല തിരക്ക് ഉള്ള സീസൺ അല്ലെ.. ബ്ലോക്ക്‌ ഇല്ലാതെ എല്ലാ സ്ഥലവും കവർ ചെയ്യാൻ പറ്റുമോന്നാ സംശയം.ആ.. അതവിടെ എത്തിയിട്ട് നോക്കാം..’

എല്ലാരും റെഡി ആയി വന്നു. കൂട്ടുകാരന്റെ എർട്ടിഗയിൽ അവർ സാധനങ്ങൾ എല്ലാം എടുത്ത് വച്ച് പുറപ്പെട്ടു. ഷിജുവും രോഹനും മുന്നിലും ബാക്കി 3 പേരും കുട്ടികളും പിന്നിലും ഇരുന്നു. വിശേഷങ്ങളും തമാശകളും പറഞ്ഞും പാട്ട് പാടിയും പാട്ട് കേട്ടും മയങ്ങിയും അവർ അങ്ങനെ രാത്രിയോടെ ഊട്ടിയിൽ എത്തി. ഇടയ്ക്ക് ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം നിർത്തിയത് കൊണ്ട് അവർക്ക് ക്ഷീണം ഉണ്ടായിരുന്നില്ല.

The Author

2 Comments

Add a Comment
    1. മിക്കവാറും one week ൽ തരാം

Leave a Reply

Your email address will not be published. Required fields are marked *