‘അപ്പൊ നീ തീർന്ന് രോഹൻ…. നീ ഇങ്ങനെ സിംഗിൾ ലൈഫ് ആഘോഷിച്ചു നടക്കുന്നത് കണ്ടപ്പോ എനിക്ക് അസൂയ ആയിരുന്നു. ഇപ്പൊ സമാധാനം ആയി. അതും നല്ല ബെസ്റ്റ് പാർട്ടി ആണ് നിന്നെ നോട്ടം ഇട്ടിരിക്കുന്നത്.’ എല്ലാം കേട്ട് നിന്ന ഷിജു പറഞ്ഞു.
‘മ്മ്.. ഉവ്വ.. കാണാല്ലോ.. വാ നമുക്ക് ഫുഡ് കഴിക്കാം..’
‘ ഫുഡ് അവര് കഴിക്കട്ടെ.. നീ വാ നമുക്ക് രണ്ട് ചെറുത് ഒഴിക്കാം..’
‘ആ.. എനിക്കും കൂടി ഒഴിച്ചോ.’ മീര പറഞ്ഞു.
‘ ദേ പെണ്ണെ കളിക്കാതെ വന്നേ.. അതൊക്കെ കഴിച്ചാൽ നിന്റെ കൂമ്പ് കരിഞ്ഞു പോകും..’ പാർവതി അവളെ വിളിച്ചു കൊണ്ട് പോയി.
ഷിജു കുപ്പിയും ഗ്ലാസും വെള്ളവും കുറച്ച് ഫ്രൂട്ട്സും എടുത്ത് കൊണ്ട് സിറ്റൗട്ലേക് ഇറങ്ങി. അവിടെ ടേബിളിൽ എല്ലാം സെറ്റ് ചെയ്യ്തു. അകത്തു കേറി കുറച്ച് ബീഫും ചൂടാക്കി എടുത്ത് കൊണ്ട് വന്നു.രോഹൻ അവിടെ ചെയറിൽ വന്നിരുന്നു..
നല്ല കോടമഞ്ഞു പെയ്യുന്നുണ്ടായിരുന്നു. സ്വേറ്റർ ധരിച്ചിട്ടും വിറയ്ക്കുന്ന തണുപ്പ് ഉണ്ടായിരുന്നു. കാഴ്ച എല്ലാം മറക്കുന്ന വിധത്തിൽ വീടിന് ചുറ്റും മഞ്ഞ് നിറഞ്ഞു നിൽക്കുന്നു.
‘വേഗം ഒഴിക്ക് ബ്രോ. തണുപ്പ് സഹിക്കാൻ വയ്യ.’ രോഹൻ പറഞ്ഞു.
ഗ്രീൻ ലേബൽ വിസ്ക്കി ഷിജു രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു. വളരെ പെട്ടെന്ന് തന്നെ രണ്ട് പേരും ആദ്യത്തെ ഗ്ലാസ് കാലിയാക്കി. ബീഫും കഴിച്ചപ്പോ തണുപ്പിന് കുറച്ച് ആശ്വാസം കിട്ടി.
അപ്പോഴേക്കും ഒരു കുപ്പി ബിയറും കൊണ്ട് പാർവതിയും മീരയും വന്നു.
‘ ഒഴിക്ക് ചേച്ചി.. നമുക്കും അടിക്കാം.’ മീര പറഞ്ഞു.

baki?
മിക്കവാറും one week ൽ തരാം