‘ ഇവള് കഴിക്കോ.’ രോഹൻ ചോദിച്ചു.
‘ പിന്നെ.. നല്ല കമിഴ്ത്തൽ ആണ്.. ബിയർ മാത്രം എന്നൊക്കെ പറഞ്ഞിട്ട് വോഡ്കയും റമ്മും ഒക്കെ അടിക്കുന്ന ആളാ..’ ഷിജു പറഞ്ഞു.
‘അതെ. ഇപ്പോഴാ മെയ്ഡ് ഫോർ ഈച്ച് അദർ ആയത്. കെട്ടിയോനും കെട്ടിയോൾക്കും കല്യാണം കഴിഞ്ഞ് ഒരുമിച്ചിരുന്നു അടിക്കാം.’ പാർവതി പറഞ്ഞു..
‘ എന്തോന്നാടി.. എന്ത് പറഞ്ഞാലും ഈ കെട്ടിന്റെ കാര്യം മാത്രം പറയാൻ ഉള്ളോ. എനിക്ക് കല്യാണം ഒന്നും വേണ്ട ‘ രോഹൻ പറഞ്ഞു.
‘ അത് നീ തീരുമാനിച്ചാൽ മതിയോ. നിന്നെ കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. നീ തന്നെ മതി ന്ന്.. നിന്നെ കിട്ടിയില്ലേൽ ഞാനും കെട്ടില്ല.. അത് സത്യം. ‘ മീര പറഞ്ഞു.
‘ആ അപ്പൊ നമുക്ക് രണ്ടാൾക്കും ബാച്ചിലർ ആയിട്ട് ജീവിക്കാം..’
‘ നീ വിഷമിക്കണ്ട.. ഇവന്റെ മനസ്സൊക്കെ നമുക്ക് ഈ ട്രിപ്പോടെ മാറ്റാം….’ പാർവതി പറഞ്ഞു.
‘ മ്മ്. മാറ്റും.. എന്നേ കുറിച്ച് എന്തറിഞ്ഞിട്ടാ പെണ്ണെ.. നിനക്ക് എന്നേക്കാൾ നല്ല ചെക്കനെ കിട്ടും. നമ്മള് പാവം. വിട്ടേക്ക്.’
‘ എനിക്ക് പാവങ്ങളെ മതി.. നിന്നെക്കാൾ നല്ല ഒരാളെ ഇത്ര നാൾ ആയിട്ട് ഞാൻ കണ്ടിട്ടില്ലെടാ പട്ടീ… ചേച്ചി ഒഴിക്ക് ചേച്ചി..’ മീര പറഞ്ഞു..
അങ്ങനെ നാല് പേരും അത്യാവശ്യം കഴിച്ചു. ഷിജു പെട്ടെന്ന് തന്നെ കിടക്കയിൽ കേറി ഉറക്കം തുടങ്ങി. കൊച്ചുങ്ങളുടെ രണ്ട് സൈഡിലും ആയി കിടന്ന് മീരയും അമ്മയും ഉറക്കം തുടങ്ങി. ഉറക്കം വരാതെ രോഹൻ പുറത്തോട്ട് ഇറങ്ങി പുൽത്തകിടിയിൽ ഉള്ള ചാരുബെഞ്ചിൽ പോയി ഇരുന്നു..
വാതിൽ തുറന്നു കിടക്കുന്നത് കണ്ട് പുറത്തേക്ക് ഇറങ്ങിയ പാർവതി കണ്ടത് പുറത്തെ ചാരുബെഞ്ചിൽ ആലോചിച്ചു ഇരിക്കുന്ന രോഹനെ ആണ്.

baki?
മിക്കവാറും one week ൽ തരാം