‘ആ ശീലം ഒക്കെ ഇനി മാറ്റി പിടിക്കുന്നത് നല്ലതാ.. കല്യാണം കഴിഞ്ഞാൽ ഒറ്റയ്ക്ക് ഇനി പറ്റില്ലല്ലോ.’
‘അതാ പറഞ്ഞെ. കല്യാണം കഴിയുന്ന വരെയെങ്കിലും ഞാൻ ഒറ്റയ്ക്ക് സ്വസ്ഥമായി ഉറങ്ങട്ടെ…’
‘ഇന്ന് ഞാൻ സമ്മതിക്കില്ല മോനെ.. ഞാൻ പുലർച്ചെ എണീറ്റ് പോകുള്ളൂ.. ഞാൻ ശല്യം ചെയ്യൊന്നുമില്ല. ഈ തണുപ്പിൽ നിന്നെ കെട്ടി പിടിച്ചു കിടക്കണം. അത്രേയുള്ളൂ… ഈ ചെറിയ ആഗ്രഹം വരെ നടത്താൻ സമ്മതിക്കാത്ത നീ എവിടത്തെ കാമുകൻ ആടാ..’ അവൾ തന്റെ സ്വെറ്റർ ഊരി മാറ്റി കമ്പിളി എടുത്ത് പുതച്ചു.
‘ ഓ.. ആയിക്കോട്ടെ.. ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല.. അടങ്ങി ഒതുങ്ങി കിടന്നോണം.’അവനും അപ്പുറത്തു കൂടെ കട്ടിലിൽ കേറി പുതപ്പ് കൊണ്ട് പുതച്ചു കിടന്നു. ലൈറ്റ് ഓഫ് ആക്കി. രണ്ട് പേരും കണ്ണ് തുറന്ന് മലർന്ന് കിടക്കുകയായിരുന്നു.
‘എടാ.. എല്ലാം ഒരു സ്വപ്നം പോലെ.. നിന്നെ പോലെ ഒരാൾ എന്റെ ലൈഫിൽ വരുമെന്ന് വിചാരിച്ചതെ ഇല്ല.’
‘എന്റെ കഷ്ടകാലം.. അല്ലാതെ എന്ത് പറയാനാ.. കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്ന എന്നെ എല്ലാരും കൂടെ ട്രാപ് ആക്കിയില്ലേ..’
‘അതെന്താടാ…. കല്യാണം അത്ര മോശം ആണോ.. ഈ ചിന്താഗതി ശരിയല്ല കേട്ടോ.. ആണുങ്ങൾ ട്രാപ്പിൽ ആകുമെന്നും പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുമെന്നും.. ഇതൊക്കെ പരസ്പരം ഉള്ള സ്നേഹം പോലെ ഇരിക്കും. പിന്നെ വിശ്വാസം വേണം. എല്ലാം തുറന്നു പറഞ്ഞു ജോളി ആയി ജീവിച്ചാൽ ഒരു കുഴപ്പവുമില്ല.. ഇങ്ങനെ കെട്ടി പിടിച്ചു കിടക്കാൻ തലയിണ ക്ക് പകരം ഒരാൾ ഉണ്ടാകുന്നത് നല്ലതെല്ലേടാ..’

thanks.. എല്ലാം സെറ്റ് ആക്കാം 😁
waiting for more stories ….. pls give us rohan & Meera , Rohan paru & Meera threesome 🥺🥺