‘ മ്മ്മ്.. പറ.. എന്താ നിനക്ക് പറയാൻ ഉള്ളത്?’
‘നമ്മൾ ഇന്ന് കണ്ടുമുട്ടിയതല്ലേ ഉള്ളു.. എന്നെ കുറിച്ച് എന്തറിയാം രോഹന്. എന്നെ കുറിച്ചുള്ള അഭിപ്രായം പറ?’
‘ഇന്ന് കണ്ടു മുട്ടിയ നിന്നെ കുറിച്ച് എനിക്ക് എന്തറിയാനാ?’
‘എന്നാലും എന്തെങ്കിലും പറ?’
‘അങ്ങനെ ചോദിച്ചാൽ, എല്ലാരോടും പെട്ടെന്ന് ചേർന്ന് പോകുന്ന ടൈപ്പ് പ്രകൃതം.. ഇഷ്ടപെട്ടാൽ അവരെ സ്നേഹിച്ചു ശല്യപ്പെടുത്തി പിരി കേറ്റുന്നു… പ്രായത്തിനൊത്ത പക്വത ഇല്ലാതെ കുട്ടിക്കളി കളിച്ചു നടക്കുന്നു..ഇങ്ങനെ ഒക്കെ തന്നെ…’
‘ആഹാ.. കൃത്യമാണ് ഏകദേശം.. എന്നാൽ മുഴുവനായും അങ്ങനെ അല്ല ട്ടോ.. നിനക്കറിയോ കോളേജിൽ എനിക്ക് ഞങ്ങളുടെ ഒരു നാലഞ്ചു പേരെ വിട്ടാൽ അധികം കമ്പനി ആരും ഇല്ല. ആൺപിള്ളേരുമായി തീരെ ചങ്ങാത്തം ഇല്ലായിരുന്നു. പിന്നെ പി ജി ചെയ്യുമ്പോ ആണ് നല്ല ഡീസന്റ് പയ്യന്മാരുമായി സംസാരിക്കാനും ഫ്രണ്ട്‌ലി ആവാനും ഒക്കെ തുടങ്ങിയത്. കോഴ്സ് കഴിഞ്ഞ് വീട്ടിൽ കല്യാണത്തിന് മുറവിളി കൂട്ടുമ്പോഴും എനിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മറയായിട്ടാണ് ഞാൻ ഫാഷൻ ഡിസൈനിങ് ന്റെ ഒരു കോഴ്സ് പഠിക്കാൻ പോയത്.ഇപ്പൊ അതും കഴിഞ്ഞ് ഇരിപ്പാണ്.എനിക്ക് ഇപ്പൊ 23 ആയി. ചേച്ചി പറഞ്ഞ പോലെ ചെറിയ ചെറിയ ഓൺലൈൻ ബിസിനസ് ഒക്കെ ഉണ്ട്.’
‘ മ്മ്.. ശരി.ഇതൊക്കെ എന്തിനാടീ എന്നോട് പറയുന്നേ..’
‘ നിന്നെ കുറിച്ച് ചേച്ചി അന്ന് എന്നോട് പറഞ്ഞിരുന്നു.വീട്ടിൽ വന്നപ്പോ ഫോട്ടോയും കണ്ടു.പാവം ആണ്,അമ്മയ്ക്കും അനിയനും വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നു,ഇത് വരെ കല്യാണം സെറ്റ് ആവാതെ നിൽക്കുവാ എന്നൊക്കെ ചേച്ചി പറഞ്ഞു.. നിന്നെ കുറിച്ച് പറയുമ്പോ നൂറുനാവാണ്.. ചെറുപ്പത്തിലേ കാര്യങ്ങൾ വരെ ഓർത്തോർത്ത് പറഞ്ഞിരുന്നു.’

thanks.. എല്ലാം സെറ്റ് ആക്കാം 😁
waiting for more stories ….. pls give us rohan & Meera , Rohan paru & Meera threesome 🥺🥺