ക്രിസ്റ്റഫർ 2 [Jhon wick] 74

ഇന്നെന്താ ഉമ്മി  ഒന്നും വെച്ചില്ലേ…. അടുക്കളയിലെ പത്രങ്ങൾ ഓരോന്നു തുറന്നുനോക്കി കൊണ്ട് സോണി അടുക്കള വാതിലിൽ എന്തോ ആലോചിച്ചോണ്ടിരുന്ന സൂഫിയയോട് ചോദിച്ചു…..
സൂഫിയ തല തിരിച് ഒരു നിമിഷം അവളെ നോക്കികൊണ്ട് ചോദിച്ചു…

ഡീ ത്രേസ്യമ്മ എത്ര നാളായി പറയുന്നു അവിടെ താമസിക്കാൻ …. ഇനി അവിടെ താമസിച്ചാൽ മതി ഇവിടെ അപ്പൻ കഴിഞ്ഞോളും… എന്താ…?
സോണിയോട് ഒരു തരം ഉത്സാഹത്തോടെ സൂഫിയ ചോദിച്ചു..

ഉമ്മി അല്ലെ  വിളിച്ചാലും വരാത്തത്.. എന്തായാലും ഇത് കേൾക്കുമ്പോൾ അമ്മച്ചിക്ക് സന്തോഷം ആകും….
എന്താ പെട്ടന്ന് ഉമ്മിക്കൊരു മനം മാറ്റം…

മനം മാറ്റം ഒന്നുമില്ല…… ത്രേസ്യാമ്മ പറഞ്ഞിട്ടല്ലേ നമ്മൾ ഇവിടെ താമസിക്കുന്നെ അപ്പോൾ അവരുടെ കൂടെ താമസിക്കണ്ടത് നമ്മുടെ കടമ അല്ലെ…
അത് കൊണ്ട് നാളെതൊട്ട്  ഞാൻ അവിടെയ താമസം…
പെട്ടന്ന് പടിയിൽ നിന്നെഴുന്നേറ്റ് സോണിക് മുഖം കൊടുക്കാതെ അവൾ തന്റെ തയ്യൽ മെഷിന്റെ അടുത്തേക്ക് പോയി……
മുഖത്തോട്ട് നോക്കിയാൽ സോണിമോൾ എന്തേലും കണ്ട് പിടിക്കും…. കാഞ്ഞ കുശാഗ്രബുദ്ധിയാ…. എന്തേലും ഒരു സൂചന കിട്ടിയാൽ അവൾ അതിന്റെ കാരണം തപ്പി എടുക്കും…. ഇതും മനസ്സിൽ പറഞ്ഞ് കൊണ്ട് അവൾ തന്റെ ജോലി തുടർന്നു…..

ഉമ്മിക്കെന്തോ മാറ്റം ഉണ്ട്…. അത് ഇന്നലെ വൈകിട്ട് വരെ കുഴപ്പം ഇല്ലായിരുന്നു ഇന്നലെ രാത്രി എന്തോ നടന്നു … ഇനി അപ്പന്റെ കൂട്ടുകാർ വല്ലോം ചെയ്യാൻ നോക്കിയോ…. ഏയ് ഉമ്മി അങ്ങനെ ഒന്നും അടിയറവ് പറയില്ല….. അത് കൊണ്ടല്ലേ ഇവിടം വരെ ജീവിതത്തിൽ എത്തിയത്…..

The Author

8 Comments

Add a Comment
  1. 1st part link was undo
    Search cheythittu kittunnilla

    1. Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️

  2. Kollaam bro, nalla avatharanam, plz keep going…

    1. Tnx bro…

  3. എഴുതിട്ട് ഇടാം… ബ്രോ

  4. ഇതിന്റെ ബാക്കി ഉണ്ടോ

  5. വിരൽ മഞ്ചാടി

    കൊള്ളാം ബ്രോ.

    1. Tnx bro…..✌️

Leave a Reply

Your email address will not be published. Required fields are marked *