” ഇരുന്നോ മോനെ കുഴപ്പമില്ല… ഇന്നത്തെ കാലത്ത് …” എന്റെ ആലോചന കണ്ട് വീണ്ടും ഒഴിഞ്ഞ സീറ്റിലടിച്ച് വിളിച്ച ചേച്ചിയുടെ വാക്കു മുഴുമിപ്പിക്കുന്നതിന് മുൻപ് ഞാൻ ബാഗ് തോളിൽ നിന്നൂരി ഇരുന്നു കഴിഞ്ഞു.
“ഇന്നത്തെ കാലത്ത് ഇതൊന്നും യാതൊരു കുഴപ്പവുമില്ല. ” ചേച്ചി വശ്യമായി ചിരിച്ചു കൊണ്ട് പൂർത്തിയാക്കി. തൊട്ടപ്പുറത്ത് പൊക്കിയ ഷട്ടറിന് വെളിയിലേക്ക് നോക്കിയിരുന്ന മെലിഞ്ഞ പെണ്ണും പെട്ടന്ന് തിരിഞ്ഞു ചേർന്നിരുന്നു…
എങ്ങോട്ടാ എന്താ ചോദ്യങ്ങളും കുശലങ്ങളും പെട്ടന്ന് തീർത്ത് പെണ്ണ് പഴയ പടി തന്നെ ഇരുന്നു. ചേച്ചി കണ്ണടയ്ക്കിടയിലൂടെ ഫുൾ സ്മൈലിങ്ങ് തന്നെയാണ്. സാധാരണ സീറ്റിനരികിൽ ഒരാളു കൂടി വരുമ്പോൾ പൊതുവെ എല്ലാവരുടെയും മുഖം മങ്ങാറാണ് പതിവ്. ചേച്ചിയാണെങ്കിൽ നിറഞ്ഞ പുഞ്ചിരിയാണ്. ചിലപ്പോൾ ചേച്ചിയുടെ സ്ഥായിഭാവമായിരിക്കും. അതോയിനി എന്റെ കുട്ടി ഗ്ളാമറും മോന്തയും പെരുമാറ്റവും കണ്ട് ഇഷ്ടമായതാണോ ? ‘ഇന്നെത്തെ കാലത്ത് ഇതൊന്നും കുഴപ്പമില്ല’ എന്താണ് ചേച്ചി ഉദ്ദേശിച്ചത്. ?
ഏയ് ഡോണ്ടു ഡോണ്ടു. അപ്പടിയൊന്നും ചിന്ത പാടില്ല.
പക്ഷെ ചേച്ചിയെ നോക്കാതിരിയ്ക്കാൻ പറ്റുന്നില്ല.!
ചീറിപ്പായുന്ന ആന വണ്ടിയുടെ കുലുക്കത്തിനിടയിൽ ഇടയ്ക്കിടെ തലവെട്ടിച്ച് നോക്കി. മിക്കവാറും ചേച്ചിയുടെ ചിരി വിളഞ്ഞ കണ്ണുകളിൽ തട്ടിത്തെറിച്ച് ചെറിയ ചമ്മലോടെ നോട്ടം മാറ്റുമെങ്കിലും ഇടവിട്ട് ഇടവിട്ട് നോക്കി നോക്കി നിമിഷങ്ങൾ കൊണ്ട് തന്നെ ചേച്ചിയുടെ ശരീരം പരമാവധി സ്കാനിങ്ങ് പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു.
