കരിയിലകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉരഗങ്ങളുടെ ശബ്ദം അവള്‍ കേട്ടു.
നിബിഡമായി വളര്‍ന്നുനിന്ന ചെടിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മുമ്പോട്ട് അതിവേഗം നീങ്ങി.
ഒന്നുരണ്ടിടങ്ങളില്‍ അവള്‍ കാല്‍ വഴുതി വീണു.
അതിനു മുമ്പ് അനവധി തവണ പകല്‍ നേരങ്ങളില്‍ അവള്‍ ആ ഭാഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ രാത്രിയില്‍ അവള്‍ക്ക് താന്‍ കാടിന്‍റെ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് യാതൊരു ഊഹവും കിട്ടിയില്ല.
ഒന്ന്‍ രണ്ടു നിമിഷം ആലോചിച്ചതിനു ശേഷം ദിക്കിനെക്കുറിച്ച് അവള്‍ക്ക് ഏകദേശം ഒരു ധാരണ കിട്ടി.
പെട്ടെന്ന് കാടിന്‍റെ ഗഹനതയുടെ അങ്ങേയറ്റത്ത് ഒരു പ്രകാശഗോളം കണ്ടത് പോലെ അവള്‍ക്ക് തോന്നി.
അതെക്കുറിച്ചുള്ള ഭയത്തെക്കാളേറെ മരണാസന്നനായി കിടക്കുന്ന രാഹുലിന്‍റെ ഓര്‍മ്മ മനസ്സിലുള്ളത്കൊണ്ട് അവള്‍ അത് കണ്ടതായി ഭാവിച്ചില്ല.
ചിലപ്പോള്‍ ദൂരെ മുകളില്‍ ഏതെങ്കിലും വേട്ടക്കാരനായിരിക്കാം.
അല്ലെങ്കില്‍ നിധിയെക്കുറിച്ച് കേട്ടറിഞ്ഞ് ആരെങ്കിലും എത്തിയതാവാം.
പെട്ടെന്ന്‍ അവള്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടു.
അവളുടെ മുഖം പ്രകാശിച്ചു.
താന്‍ ആ ഉറവിനടുത്ത് എത്തിയിരിക്കുന്നു.
കാര്‍ നിര്‍ത്തിയിട്ടിരുന്ന കാട്ടുപാതയോരത്ത് നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ദിവ്യ.
അവള്‍ ഉത്സാഹത്തോടെ വെള്ളമൊഴുകുന്നത് കേള്‍ക്കുന്നയിടത്തേക്ക് നടന്നു കയറി.
ഒരു വേള അവള്‍ സ്തബ്ധയായി നിന്നു.
ടോര്‍ച്ചിന്‍റെ പ്രകാശരേഖയുടെ അങ്ങേയറ്റത്ത് മരങ്ങള്‍ക്കിടയില്‍ ഒരു കൂറ്റന്‍ കാട്ടാട് നില്‍ക്കുന്നു.
പെട്ടെന്ന്‍ അത് ഓടിമാറിപ്പോയി.
അവള്‍ നിന്നിരുന്ന കാടിന്‍റെ ആ ഭാഗം നിറയെ ഒരേ തരത്തിലുള മരങ്ങലായിരുന്നു.
വള്ളിപ്പടര്‍പ്പുകളും.
നടന്ന്‍ കയറിക്കഴിയുമ്പോള്‍ പെട്ടെന്ന്‍ തോന്നും വഴിതെറ്റി മുമ്പ് വന്നിടത്ത് തന്നെ തിരിച്ചെത്തിയെന്ന്‍.
“ഈശ്വരാ…പെട്ടെന്ന്‍ തന്നെ ആ ഉറവിനടുത്ത് എത്തിക്കണേ…”
അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
നന്നായിട്ടുണ്ട് സ്മിത മേഡം???.. മനോഹരമായ ഭാഷ…
താങ്ക്യൂ ഫഹദ്….ക്ഷമിക്കണം. കമന്റ്റ് കാണാന്‍ വൈകി
ഇതൊരുമാതിരി വല്ലാത്ത നിർത്തലായിപോയി… പെട്ടെന്നോടോ ബാക്കി..
കൊച്ചൂഞ്ഞേ, സോറി കേട്ടോ…അഭിപ്രായം കാണാന്‍ വൈകി
പ്രിയ: smithechi ,
തിരക്കുകളിൽ ആയിരുന്നെങ്കിലും… തീരെ ഇരിക്കപ്പൊറുതി ഇല്ലാതിരുന്നതുകൊണ്ട് പെട്ടെന്ന് വായിച്ചുതീർത്തു ,കമൻറ് ഇടുന്നു.
എഴുത്തുകാരിയെ വിട്ടു ,പതിവിന് വിപരീതമായി… കഥയെക്കുറിച്ച് മാത്രം പറയട്ടെ !.
” നിലാവിൽ മുങ്ങി നിൽക്കുന്ന ചന്ദ്രകാന്തം പോലെ”… പ്രകാശപൂരിതമായി, 10 പേജിൽ മാത്രം ഒതുങ്ങി നിന്നു പോയ വലിയ കഥയുടെ കുഞ്ഞു കക്ഷണം !. ഉള്ള ഭാഗം നല്ലപോലെ …പിരിമുറുക്കവും ,ഉദ്വേഗവും ഗൗരവവും സമ്മാനിക്കുന്നുണ്ട് എങ്കിലും കഥയുടെ മൊത്തത്തിലുള്ള മനോഹാരിതയുടെ” മാറ്റ് “കുറച്ച് കുറഞ്ഞുപോയ് എന്നു പറയാതിരുന്നു കൂടാ. ദിവ്യയെയും രാഹുലിനെയും കണ്ട് ,കണ്ണ് നിറച്ച് സൗന്ദര്യം, മനസ്സിൽ… സ്വാംശീകരിച്ച് എടുക്കുമ്പോഴേക്കും മുന്നിൽ തിരശ്ശീല വീണു പോയി. അവർ മുന്നിൽ ശരിക്കും “അരൂപ ശില”കളായി മിഴിവാർന്ന് നിന്നപോലെ തോന്നിപ്പിച്ചു.
“കോബ്രാ ഹിൽസി”നു ഈയൊരു സ്വഭാവം ഇല്ലാതിരുന്നതിനാൽ ആവാം എല്ലാവരും ഈ പ്രത്യേകത എടുത്തു പറഞ്ഞത്.
“വിധിവൈപര്യങ്ങൾ”എവിടെ ആയാലും….ജീവിതത്തിലായാലും കഥയിൽ ആയാലും വരാനുള്ളത് വന്നു തന്നെ ചേരും !.അതിനെ തടുക്കാൻ നമ്മൾ ആര് ?.ദിവ്യക്ക് വേണ്ടി തയ്യാറാക്കപ്പെട്ട വിധിയും, എഴുതപ്പെട്ട കണക്കും കാണാമറയത്ത് , “മന്വാന്തരങ്ങളി”ൽ മറഞ്ഞു കിടപ്പുണ്ട് !. നല്ലതോ, കെട്ടതോ …. എന്ത്ആയാലും, അത്അനുഭവിക്കുകതന്നെ വേണം.!. ഭയന്നിട്ടും ദുഃഖിച്ചിട്ടും കാര്യമില്ല !… പ്രതീക്ഷാ നിർഭരമായി നമുക്ക് കാത്തിരിക്കാം….
സന്തോഷത്തോടെ,
ശുഭാപ്തിവിശ്വാസത്തോടെ,
അനു s. Anand….
പ്രിയ അനൂ…
ഇപ്പോഴാണ് മനസ്സിലായത്. ഇത് കൈയ്യബദ്ധമോ, അറിയാതെ പറ്റിയതോ അല്ല, നിരുത്തരവാദിത്തപരമായ തെറ്റ് തന്നെയാണ് എന്ന്‍ തുറന്നു സമ്മതിക്കുന്നു. എന്നെ വളരെയേറെ പ്രോത്സാഹിപ്പിച്ച ഒരു എഴുത്തുകാരനും സുഹൃത്തുമാണ് താങ്കള്‍. അപ്പോള്‍ ഞാന്‍ എന്നും പഴയ പേജുകള്‍ നോക്കെണ്ടാതായിരുന്നു. കമന്റ്റ്കള്‍ക്ക് കൃത്യസമയത്ത് തന്നെ റിപ്ലൈ തരെണ്ടാതുമായിരുന്നു. രാജാ പറഞ്ഞത് പോലെയൊരു പാകപ്പിഴ എന്‍റെ ഭാഗത്ത് നിന്നുണ്ടായി. താങ്കള്‍ അതൊക്കെ മറന്ന്‍ കളഞ്ഞു എന്‍റെ കഥകളെ വീണ്ടും പരിഗണിക്കണമെന്ന് അഭയാര്‍ഥിക്കുന്നത് നമ്മുടെ സൌഹൃദത്തെ വിലയില്ലാതാക്കുമെന്ന് എനിക്കറിയാം. വിവേക ശാലിയായ താങ്കള്‍ എന്‍റെ ഭാഗത്ത് നിന്ന്‍ വന്ന പിഴയെ തള്ളിക്കളയുമെന്നും എനിക്കറിയാം. അതുകൊണ്ടാണ് ഇത്രമേല്‍ അവഗണന എന്‍റെ ഭഗത് നിന്ന് ഉണ്ടായിട്ടും ഇസബെല്ല വായിച്ച് അഭിപ്രായം പറഞ്ഞത്. നന്ദി ഒരുപാട്. ഇനി ഇതുപോലെ ഒരു കൃത്യവിലോപം എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല.
സ്നേഹാദരങ്ങളോടെ,
സ്വന്തം,
സ്മിത.
adipwoli
മൃദുലയെ സമ്മതിച്ചുതന്നിരിക്കുന്നു….
ഇത് വായിച്ചവരൊക്കെ ദിവ്യ മരിക്കുന്നത് കണ്ടിട്ട് വിഷമിച്ചപ്പോള്‍ മൃദുല മാത്രമാണ് അതിനെ “അടിപൊളി” എന്ന്‍ വിളിച്ച് സമചിത്തതയോടെ നേരിട്ടത്.
ഇത് താന്‍ടാ പൊണ്ണ്….
ഇതിലും ഭേദം എന്നെ അങ്ങ് കൊന്നു കളയുന്നത് ആയിരുന്നു. ചത്താൽ പിന്നെ ഇതുപോലെ ഉള്ള കഥകൾ വായിക്കണ്ടല്ലോ? ഇത് എന്നാലും ഇച്ചിരെ കടുപ്പം ആയിപ്പോയി.
ശ്യെ…ഇങ്ങനെയൊക്കെ പറയല്ലേ ജബ്രാനേ….
ഏത് വിഷയത്തിനാണ് പരിഹാരമില്ലാത്തത്?
വല്ലാത്തൊരു ചതിയായി പോയല്ലോ സ്മിതേച്ചീ,,രാഹുൽ ദിവ്യയെ ചീത്ത പറഞ്ഞപ്പോൾ പോലും ഇത്ര വിഷമം ഇല്ലായിരുന്നു,ഇതിപ്പോ ഒന്നുമറിയാത്ത പാവം എന്റെ കൊച്ചിനെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത്,
രഹാന്‍…
വിഷമം മനസ്സിലാക്കുന്നു. എനിക്കും ഉണ്ട് ഉള്ളില്‍ ഒരു കടലോളം വിഷമം. പക്ഷെ…
ശ്യെ…ഇങ്ങനെയൊക്കെ പറയല്ലേ ജബ്രാനേ….
ഏത് വിഷയത്തിനാണ് പരിഹാരമില്ലാത്തത്?
പ്രശ്നമാകുമോ… ട്രാജഡി ആക്കല്ലേ പ്ലീസ്
ഇങ്ങനെ പേടിച്ചാലോ കെവിനേ? ലൈഫ് അല്ലേ? ട്രാജഡി പ്രതീക്ഷിക്കണം. എപ്പോഴും മധുരം മാത്രം കഴിച്ചാല്‍ പ്രശ്നമാണ് എന്ന്‍ ആര്‍ക്കാണ് അറിയാത്തത്?
എന്നും രാവിലെ ഇത് വന്നോ എന്ന് അറിയാൻ കേറിയിരുന്ന ആളാണ് ഞാൻ. കുറച്ചു കരുണ ??. ഇവിടുത്തെ എഴുത്തുകാരൊക്കെ ഇപ്പൊ ട്രാജഡി കഥകളുടെ ആശാന്മാർ ആവുക ആണല്ലോ. സ്മിതേച്ചി ഇങ്ങൾ ഞങ്ങളെ വിഷമിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു. ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അയ്യോ ആരാ ഈ അടുത്ത കാലത്ത് ട്രാജഡികള്‍ എഴുതിയത്? നമുക്ക് നോക്കാന്നെ, നല്ല സുഖമായി അവസാനിപ്പിക്കാന്‍. ആദ്യമായാണ് ഇങ്ങനെ സുന്ദരമായ ഒരു പ്രൊഫൈല്‍ നെയിം. വേഗം വരാം.
smitha madam
oru vivaravum ellallo
ചേച്ചി
യെസ്, മാസ് ലോലന്‍…
Ente prathishedam?
ഹഹഹ ….അക്സേപ്റ്റഡ്….
ചില സമയങ്ങളിൽ മൗനം സംസാരിക്കും. അതുകൊണ്ട് ഈ ഭാഗത്തിനുള്ള എന്റെ കമന്റ് എന്റെ മൗനത്തിലൂടെ അറിയുക…
എനിക്കേറ്റവും ഭയമുള്ള പ്രതികരണം മൌനമാണ്. ജോയെക്കൊണ്ട് ഒച്ചയിടുവിക്കാനാണ് എനിക്കിഷ്ടം. അത് ഞാന്‍ ചെയ്യും. അല്‍പ്പം കഴിയട്ടെ.
എനിക്കേറ്റവും ഇഷ്ടമുള്ള ഭാവവും മൗനമാണ്. ചില ഘട്ടങ്ങളിൽ വികാരങ്ങളെ മനസ്സിലാക്കിക്കൊടുക്കാൻ ഏറ്റവും നല്ല ഭാഷ മൗനമാണ്.
എനിക്ക് ചിരി വന്നാൽ ചിരിക്കും. കരച്ചിൽ വന്നാൽ കരയും. ദേഷ്യം വന്നാൽ ദേഷ്യപ്പെടും. ഇഷ്ടപ്പെട്ടില്ലെങ്കി വെട്ടിത്തുറന്നു പറയും.
ചിലരോട് ഞാൻ മൗനമായിരിക്കും. ഒന്നാമത്തെ വിഭാഗം ഞാൻ ഒരിക്കൽ പറഞ്ഞതിന് വില തരാതെ വീണ്ടും അതുതന്നെ ആവർത്തിക്കുന്നവരോട്.
രണ്ടാമത്തെ വിഭാഗത്തിലാണ് മാഡമൊക്കെ. എനിക്ക് ഉപദേശിക്കാനുള്ള അർഹതയില്ല എന്നു ഞാൻ വിശ്വസിക്കുന്ന കൂട്ടത്തിൽ. അണ്ണാനെ മരംകേറ്റം പഠിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല
എനിക്കിത് തന്നെ വേണം. എന്തൊക്കെ അഹങ്കാരം ആയിരുന്നു! പലരും സുന്ദരി എന്നൊക്കെ വിളിച്ച് കളിയാക്കി. ജോ ഇപ്പോള്‍ സത്യം പറഞ്ഞു. എന്നാലും ഞാന്‍ വെറും അണ്ണാന്‍ ആയിരുന്നോ? അയ്യേ…
അതെന്താഅണ്ണാൻ അത്ര മോശമാണോ??? എന്തുരസവാ കാണാൻ???
അതുപോലെ മരം കയറാൻ കഴിവുള്ള മറ്റാരുണ്ട്???
പിടിച്ചു കുരുമുളകിട്ടു കറിവെച്ചു നോക്കിയേ… മുടിഞ്ഞ ടെസ്റ്റും.
ഇനി പറ സകലകലാ വല്ലഭൻ അല്ലെ അണ്ണാൻ???
“…ആട്ടുകല്ലേല്‍ അരച്ച് നിന്നെ ദോശ ചുട്ടോളാം…” എന്ന പാട്ട് ആയിരുന്നു ഇച്ചിരേംകൊടെ ഭേദം.
ഹ ഹ ഹ…
ഹൃദയം വന്നുകഴിയുമ്പോ അറ്റാക്ക് വന്നില്ലെങ്കി ബാക്കി കാണാവേ… അപ്പപ്പറയാം ആട്ടുകല്ലാണോ അരകല്ലാണോ നല്ലതെന്ന്
ഈ സ്മിതേച്ചിയെ കൊണ്ടു തോറ്റു. മനുഷ്യനെ ടെന്ഷന് അടിപ്പിച്ചു കൊല്ലും. അടുതഭാഗം കൂടെ ഇട്ടിട് ഇനി വേറെ വല്ലോം എഴുതിയ മതി.
അഭിരാമി ….
ഒരു ടെന്‍ഷനും വേണ്ട. ദാ എതുവല്ലേ ഉടനേ അടുത്ത ഭാഗവും കൊണ്ട്…
Smithechi,
ഇപ്പോഴും കഥയെഴുത്തിലൻറെ കുറച്ചു തിരക്കിലാണ് ക്ഷമിക്കണം.” കോബ്ര ഹിൽസ് ” എഴുത്ത് കഴിഞ്ഞിട്ട് ,സ്വസ്ഥമായി ഇരുന്നേ വായിക്കാൻ ശ്രമിക്കുന്നുളളൂ !. അതുകഴിഞ്ഞ് അഭിപ്രായം ഇടാം. ഇപ്രാവശ്യത്തെക്കാ അതുവരെ ക്ഷമിക്കുമല്ലോ?….. C.u bye…
മതി അനൂ…അനു കോബ്രാഹില്‍സ് വായിക്കും എന്ന്‍ എനിക്ക് ഉറപ്പുണ്ട്. നന്നായി ആലോചിച്ച് ഒരു സൂപ്പര്‍ കഥയുമായി വരൂ…
രാജാ സാര്‍ ഞാന്‍ ഒന്നും കേട്ടില്ല…ചെവി മൂടിയിരുന്നു….
പ്രിയപ്പെട്ട ചേച്ചി,
രാവിലെ വായിച്ചു കമന്റിടാൻ തോന്നിയില്ല..
ഉച്ചക്ക് വായിച്ചു കമന്റിടാൻ തോന്നിയില്ല…
കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തെ മാനിച്ചു,ആ വികാര വിക്ഷോഭങ്ങളെ കൂടി ഉൾകൊള്ളാൻ ശ്രമിച്ചു,വികാരത്തെ വിവേകം കൊണ്ട് നിയന്ത്രിക്കാൻ സാധിച്ചത് മൂന്നാമത്തെ തവണ..
സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്..
ഇനി സംഭവിക്കുന്നതും നല്ലതിന്…
അതെ മാഡി….ശരിയാണ്…ആത്മനിയന്ത്രണം എന്നോട്, കഥയോട് ഒക്കെയുള്ള ഇഷ്ടം കൊണ്ടാണെന്ന് എനിക്കറിയില്ലേ…
ബഹുമാനം ഒട്ടും കുറയാതെ പറയട്ടെ ചേച്ചി,
29 ഭാഗങ്ങളുള്ള കോബ്രയുടെ 18’മത്തെ ഭാഗമാണിതെന്ന വസ്തുത മറന്നിട്ടില്ല. കോബ്രയും കൂടാതെ ശിശിരവും എന്റെ ഹൃദയത്തിൽ അത്രമേൽ അലിഞ്ഞു ചേർന്നിരിക്കുന്നു അപ്പോൾ അതിനു ഹേതുവായ ചേച്ചിക്ക് എന്റെ മനസ്സിലുള്ള സ്ഥാനം എന്തായിരിക്കും?. ഊഹിക്കാനാവില്ലേ?
ഉളിയുടെ വേദനയറിഞ്ഞ കല്ലുകൾ മാത്രമേ പിൽക്കാലത്തു സുന്ദരമായ ശില്പങ്ങൾ ആയിട്ടുള്ളൂ എന്ന പ്രയോഗം ഓർക്കുന്നു,
വിജയം ആസ്വാദ്യകരമാകണമെങ്കിൽ പ്രയാസം ആവശ്യമാണെന്ന കലാം സാറിന്റെ വചനങ്ങൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുമുണ്ട്,അങ്ങനെ നോക്കുമ്പോൾ അത്യന്തം ദുർഘടം നിറഞ്ഞ ദിവ്യയുടെയും,രാഹുലിന്റെയും ഈ യാത്രകൾ പ്രണയം അതിൻ്റെ ഏറ്റവും ഉത്തുംഗമായ മൂർദ്ധന്യ ഭാവം കൈവരിക്കുന്ന ആ ധന്യ മുഹൂർത്തങ്ങൾക്കു വേണ്ടിയുള്ളതല്ലേ? കഥയുടെ തുടർന്നുള്ള ഒഴുക്കിനും ഇത് അനിവാര്യമല്ലേ?.
അപ്പോഴും ചേച്ചി ഈ പാർട്ട് അവസാനിപ്പിച്ച രീതിയോട് എനിക്ക് പൊരുത്തപെടാനാവുന്നില്ല.ക്രൈം ത്രില്ലെർ ടാഗിൽ വരുന്നതാണെന്ന വസ്തുത മറന്നിട്ടില്ല,എന്നാലും കുറച്ചു കൂടി എഴുതിയിട്ട് നിർത്തിയെങ്കിൽ എന്നാശിച്ചു പോയി അല്ലെങ്കിലും ചേച്ചിയെ പോലെ ഒരാൾക്ക് വായനക്കാരെ മുൾ മുനയിൽ പിടിച്ചിരുത്തേണ്ട ആവശ്യമുണ്ടോ? ഈ കോബ്രയുടെയും ശിശിരത്തിന്റെയും കാര്യത്തിലെങ്കിലും ?
വൈകി വന്ന ചിന്തയിൽ ഉദിച്ചതാണിതെല്ലാം ഒരു പക്ഷെ അബദ്ധമാവാം,പ്രായത്തിന്റെ പക്വത കുറവാകാം എന്നാലും ചേച്ചി പോസിറ്റീവ് മൈൻഡിലെ എടുക്കൂ എന്നറിയാം അതാണ് എന്റെ ധൈര്യവും..
സസ്നേഹം
മാഡി
ഹഹഹ …മാഡി….ഇങ്ങനെ സംസാരിക്കുമ്പോള്‍ സ്നേഹം കൊണ്ട് ഒന്നും പറയാനാവാത്ത അവസ്ഥയുണ്ടാവും. ഇപ്പോള്‍ ഒരമ്മയോട് അല്ലെങ്കില്‍ പ്രായംകൊണ്ട് ഒത്തിരി മുതിര്‍ന്ന ചേച്ചിയോട് ഒരു മകന്‍ സംസാരിക്കുന്നത് പോലെയോ കുഞ്ഞനുജന്‍ സംസാരിക്കുന്നത് പോലെയോ എനിക്ക് തോന്നുന്നു. ക്രിക്കറ്റ് ബാറ്റ് വാങ്ങിത്തരാന്‍, വാട്ടര്‍ പാര്‍ക്കില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്ന ഒരു കൊച്ചുകുട്ടി…
ചക്കരേ, ഇപ്പോള്‍ നിര്‍ത്തിയ ഒരദ്ധ്യായത്തില്‍ ഒരു വാക്ക് കൂട്ടിചേര്‍ത്താല്‍ അല്ലെങ്കില്‍ കുറച്ചാല്‍, അദ്ധ്യായം അതിന്‍റെ പൂര്‍ണ്ണതയില്‍ നിന്ന്‍ അകന്നുപോകും എന്ന്‍ ചേച്ചിക്ക് തോന്നിയത് കൊണ്ടാണ് അങ്ങനെ അവസാനിപ്പിച്ചത്. പിന്നെ അല്‍പ്പം സുഖമുള്ള ഒരു നോവറിയുന്നത് ഒരു ചെറിയ പര്‍ഗേറ്റീവ് ഫീല്‍ തരുന്നുണ്ട്; ഇല്ലേ?
വേഗം വരാന്നെ, ദേ ഇപ്പൊ തന്നെ…
സസ്നേഹം,
സ്മിത ചേച്ചി.
ഹാ ഹാ ഹാ മൂന്നു ചേച്ചിമാരുടെ ഒരേയൊരു കുഞ്ഞാങ്ങളയാണ് ഞാൻ, അതിലൊന്ന് കൂടി.. അങ്ങനെയേ കരുതിയിട്ടുള്ളൂ, ചേച്ചി കൂടി അങ്ങനെ പറയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതി,പിന്നെ ആകെയുള്ള വ്യത്യാസം അവരോട് ഞാനിത്ര ബഹുമാനമൊന്നും കാട്ടാറില്ല എടീ,പോടീ ബന്ധമാണ് പക്ഷെ നാലാള് കൂടുന്നിടത്തു അതി ഭയങ്കര ബഹുമാനമായിരിക്കും കേട്ടോ..
വൈകി ഉദിച്ച ചിന്തയിലാണ് ആ സുഖകരമായ നോവനുഭവപെട്ടത് അതിന്റെ ആ പർഗേറ്റിവ് ഫീൽ എന്നെ ആഴത്തിൽ സ്പർശിക്കുന്നുമുണ്ട്. കാത്തിരിക്കുന്നു ചേച്ചി അത്രയും തീവ്രമായി.. ആഹ്ലാദം പകരുന്ന ഇത്തരം കാത്തിരിപ്പുകൾ കൂടിയാണ് ഓരോ ദിവസവും ധന്യമാക്കുന്നത്..
ഹാവ് എ നൈസ് ഡേ ചേച്ചി.!
സസ്നേഹം
മാഡി
സ്മിത ചേച്ചി, ഇതിപ്പോ എന്താ സംഭവിച്ചത്? ഒന്നും മനസിലാവുന്നില്ലല്ലോ, ട്രാജഡി ആക്കില്ല എന്ന് വിശ്വസിക്കുന്നു
റഷീദ് എല്ലാം ശുഭം ആകണമെന്ന് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ….
എന്താ ഒരു പക്ഷെ, നിരാശനാകേണ്ടി വരുമോ?
സ്മിതേ(ച്ചീ)….. ഇങ്ങള് ഞങ്ങളെ പരീക്ഷിച്ചതാല്ലേ….. എന്ത് പറയുമെന്ന് നോക്കാംന്ന്
വെച്ച്…..
അങ്ങിനെയൊന്നും പറയില്ലട്ടോ….????
ഞങ്ങള് ഇങ്ങളെ പറ്റിച്ചേ….
????
എനിക്കറിയാം പോന്നൂസേ ..പിന്നെ പെട്ടെന്ന്‍ വരികയല്ലേ ..ഡോണ്ട് വറി. ഈഫ് യൂ വറി, ഐ വറി.
ഇത് ഒരു വല്ലാത്ത നിറുത്തലായി പോയി ദിവ്യേച്ചി…
നിര്‍ത്തിയില്ല ബാക്കിയുമായി വരുന്നു
29 അദ്ധ്യായങ്ങള്‍ ഉണ്ട് ലക്ഷ്മി
ഞാൻ ചേച്ചിയോട് പറഞ്ഞതല്ലേ dhivyaye vedhanippikkaruthennu എന്നിട്ടും എന്തിനാ ചേച്ചി ആ പവത്തിനെയിങ്ങനെ വേദനിപ്പിക്കുന്ന … അതൊരു പാവം കുട്ടിയാണ് ചേച്ചി….???
അതെ ..ശരിയാണ് ….പക്ഷെ …
“പക്ഷേ”… അതിൽ ഒരുപാട് nigudathakal ഒഴിഞ്ഞു kidappundallo ചേച്ചി… എല്ലാം subhamayittavasanikkum എന്നു തന്നെ അണ് ഞാൻ വിശ്വസിക്കുന്നത്… പക്ഷേ..
Ayooo..divyaye kollooo smithechiii….orumathiri suspencil nirthandayirunnu…aduthath vegam idaneee
അടുത്ത ഭാഗം ഉടനെയിടാം
ടെൻഷൻ കാരണം നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ.ബാക്കി എത്രയും പെട്ടെന്ന് എഴുതുക.പറ്റുമെങ്കിൽ ഇന്നു തന്നെ പോസ്റ്റ് ചെയ്യുക. എന്റെ മുത്തല്ലെ പ്ലീസ്…..
ശരി ശരി ..പെട്ടെന്ന്‍ വരാം…
ഞങ്ങളെ ഉദ്വേഗജനകമായ രംഗത്തിന്റെ നടുവിൽ നിർത്തി സ്‌കൂട്ട് ചെയ്തത് ശരിയല്ല. അടുത്ത ഭാഗം വൈകീക്കാതെ വേഗം വേണം.
ശരിയാണ് …അടുത്തഭാഗവുമായി വേഗം വരാം
സ്മിതേച്ചീ….???
എന്റെ ദിവ്യക്ക് ഒന്നും വരുത്തല്ലേ…???
ഞാനും പ്രാര്‍ഥിക്കുന്നു….ലറ്റ് അസ് ബീ ഹോപ്‌ഫുള്‍
ചേച്ചി ??????????????
എന്റെ ദിവ്യ കുട്ടി ?????????????????????????????
അഖില്‍….
ലൈഫ് അങ്ങനെയല്ലേ…? ഇടയ്ക്ക് ചെറിയ ട്രാജഡികള്‍….
ശെരിയാ ലൈഫിൽ ചെറിയ ചെറിയ ട്രാജഡികൾ ഇടക്ക് വന്നുകൊണ്ടിരിക്കും അതൊക്കെ മുന്നേറിയാലേ ലൈഫിൽ വിജയം കരസ്തസ്മാക്കാൻ സാധിക്കുക ഒള്ളു….. ????
എന്നാലും ente ദിവ്യ കുട്ടി….. ???
അവളെ രക്ഷിക്കാൻ അവളുടെ ആങ്ങളമാർ എത്തുമെന്ന് കരുതുന്നു ??…. അല്ല എത്തണം ??… എത്തില്ലേ??…. എത്തിക്കണോട്ടോ ചേച്ചി???….
ഋതുപർണ്ണ ക്കും ശാന്തിദേവ് നും സംഭവിച്ചത് രാഹുലിനും ദിവ്യക്കും സംഭവിക്കാതിരിക്കട്ടെ എന്നു പാർത്ഥിക്കുന്നു ….
????
സോറി..
“”അതൊക്കെ മറികടന്നു മുന്നേറിയാലെ “”
ഇതു കൂട്ടിച്ചേർത്തു വായിക്കണം
ഹായ് സ്മിതാ…
ആദ്യ കമന്റ് എന്റെ വക ബാക്കി വായിച്ചിട്ടു…
Divya??
കിച്ചൂ…
ഓക്കേ …താങ്ക്യൂ കിച്ചൂ