കോബ്രാഹില്‍സിലെ നിധി 29 [Smitha] 688

“രോഹിത് രാജവെമ്പാലയുടെ ദംശനമേറ്റാണ് മരിച്ചതെന്നുള്ള ആശയം ഞാന്‍ പൂര്‍ണ്ണമായും നിരാകരിച്ചു…”
രാഹുല്‍ പറഞ്ഞു.
“രോഹിതിന്‍റെ സ്വഭാവ മഹിമയിലുള്ള വിശ്വാസമാണതിനു കാരണം. അത് കൊലപാതകമാണ് എന്ന ഉറപ്പിന്‍മേലാണ് എന്‍റെ അന്വേഷണം നീങ്ങിയത്…”
രാഹുല്‍ എല്ലാവരെയും നോക്കി.
“മാപ്പ് മോഷ്ട്ടാക്കള്‍ തന്നെയാണ് കൊലക്ക് പിമ്പിലെന്നു സാര്‍ അനുമാനിച്ചു,”
ലത്തീഫ് വിവരണമേറ്റെടുത്തു.
“അങ്ങനെയെങ്കില്‍ അവരെ രാത്രികളിലും പകലുകളിലുമൊക്കെ കോബ്രാ ഹില്‍സില്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് സാര്‍ വിശ്വസിച്ചു…”
“സാര്‍ ദിവസങ്ങളോളം കോബ്രാഹില്‍സില്‍ ചുറ്റിക്കറങ്ങി..”
ദിവ്യ പറഞ്ഞു.
“ഒരു ദിവസം സാര്‍ അവരെ കണ്ടെത്തി…”
ദിവ്യയില്‍ നിന്ന്‍ വിവരണം സതീഷ്‌ ഏറ്റെടുത്തു.
“കോബ്രാഹില്‍സില്‍ രഹസ്യമായി ചുറ്റിക്കറങ്ങുന്ന നരിമറ്റം മാത്തച്ചനേയും വിനോദ് മേനോന്‍ എന്ന വിമല്‍ മാത്തച്ചനേയും…സാര്‍ അവരുടെ വീടുകള്‍ സര്‍ച്ച് ചെയ്തു…”
“വിമലിന്റെ വീട്ടില്‍ നിന്ന്‍ സാറിന് ആ മാപ്പുകള്‍ കിട്ടി…”
റോസ്‌ലിന്‍ പറഞ്ഞു.
“വിമല്‍ മാത്തച്ചനെ മാപ്പ് മോഷ്ടാവായി സംശയിച്ചു. അക്കാരണത്താല്‍ അയാളെ കൊന്നു…”
“എന്നിട്ടും എനിക്ക് കാത്തിരിക്കേണ്ടി വന്നു,”
രാഹുല്‍ പറഞ്ഞു.
“ഒരു സാക്ഷി എനിക്ക് വേണ്ടിയിരുന്നു. ശക്തനായ സാക്ഷി. ഈശ്വരന്‍ രണ്ട് പേരെ തന്നു. ജയകൃഷ്ണനേയും ഷേര്‍ലിയേയും,”
“ബാക്കിയൊക്കെ നടന്നത്,”
ദിവ്യ പറഞ്ഞു.
“ലത്തീഫ് സ്വന്തം ജീവന്‍ പണയപ്പെടുത്തി എന്നെ രക്ഷിച്ചതടക്കം!”
അവള്‍ അവന്‍റെ തോളില്‍ പിടിച്ചു.
“വിമല്‍ മാത്യുവിനെപ്പോലെ ഔ വൃത്തികെട്ടവന് അവസാനിപ്പിക്കാനുള്ളതല്ല ദിവ്യേ നമ്മടെ ലത്തീഫ് ദാദാടെ ജീവന്‍!”
പ്രിയങ്ക പറഞ്ഞു.
അല്‍പ്പ സമയം അവര്‍ക്കിടയില്‍ നിശബ്ദത പരത്തി.
ഒരോരുത്തരായി പിരിഞ്ഞു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

261 Comments

Add a Comment
  1. I underestimated u
    Sorry
    Anthakaalath aparaajithante okke predecessor polulla oru adaar item ezhuthivechitt vaayikkan ippolanallo thonniyath

  2. ഇന്നും ഇന്നലെയുമായി നാഗരാജാവിന്റ 29 പ്രദക്ഷിണവഴികളിലൂടെയും കറങ്ങി മൊബൈലിന്റെ വെളിച്ചമടിച്ചു കണ്ണിന്റെ പവർ പോയോന്നൊരു സംശയത്തോടെ നിൽക്കുന്ന സമയത്തും ഇതിനൊരു രണ്ടുവരിയെങ്കിലും കമന്റിയില്ലെങ്കിൽ അപരാധമാവും
    കഥ തകർത്തു തുടക്കത്തിലെവിടെയോ ദിവ്യയുടെ സ്വഭാവം വല്ലാത്ത രതി സുഖം തേടുന്നവളാണെന്ന് പറഞ്ഞുവെക്കുന്നു
    പിന്നീട് മൊത്തത്തിൽ കഥയും രീതിയും എല്ലാം മാറുന്നു
    അടിപൊളി
    ഇഷ്ടം

    1. പാർട്ട്‌ എട്ടു കിട്ടിയില്ല കേട്ടോ
      അങ്ങനെ വരുമ്പോ 28

  3. രാജാവ്

    ഇതു ഒരു സിനിമ ആയാൽ നന്നായിരിക്കും

  4. Ipozha vayichu theerthu ath.polichadukki.ithra nalloru kadha thannathinu thanku so much.

  5. ചേച്ചി വളരെ അധികം എക്സൈറ്റഡ് ആണ് ഞാൻ… കുറച്ചുകാലം സൈറ്റിൽ കയറാൻ പറ്റിയിരുന്നില്ല… അതുകൊണ്ട് ഓരോ പാർട്ടും കഴിയുമ്പോൾ എനിക്കുണ്ടായ സുഖം പറഞറിയിക്കാൻ ഇനി എനിക്ക് കഴിഞ്ഞെന്ന് വരില്ല… എങ്കിലും ഓർമ വന്ന ചില കാര്യങ്ങൾ പറയട്ടെ…. എന്റെ ഊഹം ശരിയാണെങ്കിൽ ഒരു കൊച്ചു വിക്കിപീഡിയ ആണ് ചേച്ചി… എന്തൊരു നോളേജ്… ആര്യപത്രിയെ കുറിച്ചുള്ള അറിവ്… സൽവർഡോർ ഡാലിയുടെ വിശ്വവിഖ്യാതമായ പെയിന്റിങ്ങ് പേർസിസ്റ്റാൻസ് ഓഫ് മെമ്മറി… സർപ്പ ദാംശനം ഏറ്റാൽ മരുന്ന് കൊടുക്കുന്ന രീതി… എനിക്ക് കെട്ടുപരിചയം ഉള്ള കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു… അല്ലാത്തത് എത്രയോ വേറെ കിടക്കുന്നു….
    ഈ കഥയുടെ സസ്പെൻസിനെക്കാളും, പ്രണയം വർണ്ണിക്കാൻ സൃഷ്ട്ടിച്ച മനോഹരമായ വാക്കുകളെക്കാളും എന്നെ ആകർഷിച്ചത് അതാണ്…. യൂവർ ബ്രെയിൻ…. ആൻഡ് യൂ നോ ഹൗ റ്റു യൂസ് ഇറ്റ്… കൊറേ പറയാൻ ഇരുന്നാതാ ഇത്രേം വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു…
    ചേച്ചിയോടുള്ള ആരാധന കൂടുന്നു…
    ലൗ യൂ… ഇതൊരു പ്രണയാഭ്യർത്ഥന ആയി കണ്ട് എന്റെ വില കളയരുത്…
    ചേച്ചിയെപോലെ ഒരു വ്യൂ ഉള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്…

    ( ന.ബി )
    ലത്തീഫ് എങ്ങാനും മരിച്ചിരുന്നെങ്കിൽ ഇവിടെ മറ്റൊരു ശവം വീണേനെ….????

  6. കട്ടപ്പ

    വായിക്കാന്‍ അല്പം വൈകി…..ഞാന്‍ ആദ്യമായാണ്‌ ഇത്ര വലിയ ഒരു കഥ ഈ സൈറ്റില്‍ വായിക്കുന്നത്. ഒരു പാട് ഇഷ്ടമായി. ഇനിയും നല്ല കഥകള്‍ തുടര്‍ന്നും എഴുതാന്‍ സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു……

  7. smithechi cheriya oru veettu thadangalil aanu njan ippol ellavareyum miss cheyyunnu ee kalayalavil ee site nodulla addiction njan manasil akkunnu pine onnum parayan illa climax athyugran enne ormayundu ennu last words kandappo manasil aayi orupadu orupadu santhosham keypad phone aanu use cheyyunnathu so orupadu typing cheyan pattunila pattumbol varam

    1. ലക്ഷ്മിയുടെ പ്രശ്നം എന്താണ് എന്ന്‍ വ്യക്തമായില്ല. എങ്കിലും എല്ലാ പ്രതിബന്ധങ്ങളും മാറി സൈറ്റിലെ കൂട്ടുകാരോടൊപ്പം കൂടിച്ചേരാന്‍ കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *