?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“മാഡം റൂം ഓക്കേ അല്ലേ…?”റൂം ചുറ്റിക്കറങ്ങിക്കണ്ട അവളോട് ഞാൻ ചോദിച്ചു.

“മ്മ്.. യെസ്.

“ഓക്കേ മാം…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി, “എന്റെ ഫോൺ നമ്പർ എഴുതിയ ഒരു കാർഡ് അവൾക്ക് ഞാൻ കൊടുത്തു.

“മ്മ്..”അലസതയോടെ അവളാ കാർഡ് വാങ്ങി ടേബിളിന് മുകളിൽ വെച്ചു.

“ഓക്കേ മാഡം.. ഞാൻ പോകുവാണ്…പിന്നെ നാളെ നൈറ്റ്‌ 7 മണിക്കാണ് ഷൂട്ട്‌ പ്ലാൻ ചെയ്തിരിക്കുന്നത്,ഞാൻ 5 മണിക്ക് എത്താം…യൂ ടേക്ക് റസ്റ്റ്‌….”

“മ്മ്.. ഓക്കേ…

അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. അതിന് മുൻപേ തന്നെ റീസെപ്ഷനിൽ പോയി അവൾക്ക് വേണ്ട എല്ലാം ചെയ്തു കൊടുക്കണമെന്നും, എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാനും പറഞ്ഞു. ചന്ദ്രിക റാണിയെ മര്യാദക്ക് നോക്കിയാൽ മാത്രമേ എനിക്ക് മല്ലികയുടെ ഗുഡ് ബുക്കിൽ കേറാൻ പറ്റുള്ളൂ.ചെറിയ ഒരു പുച്ഛം & ആറ്റിട്യൂട് മാത്രമേ ചന്ദ്രികയിൽ എനിക്കൊരു പ്രശ്നമായി തോന്നിയുള്ളൂ.. പിന്നെ നല്ല ഗ്ലൂമി ആയിരുന്നു അവൾ. അഹ്.. വല്ല പേർസണൽ പ്രശ്നങ്ങളും കാണും.

 

അവളൊരു ആവശ്യത്തിനും എന്നെയന്ന് വിളിച്ചില്ല. ഇവൾ വന്ന കാര്യം മാടത്തിനു മെയിൽ അയച്ചു. ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. പിറ്റേന്ന് വൈകുന്നേരം 5 മണിയോടെ ഞാൻ ഹോട്ടലിൽ അവളെ വിളിക്കാനായി ചെന്നു. ഞാൻ ചെന്നപ്പോൾ എന്നെക്കാത്ത് അവൾ ഹോട്ടൽ ലോബിയിൽ ഇരിക്കുകയായിരുന്നു.

“യൂ ആർ 5 മിനുട്സ് ലേറ്റ്..”അവൾ എന്നെ നോക്കി പറഞ്ഞു.

“സോറി മാഡം. ബാഡ് ട്രാഫിക്…

ഇരുവരും ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചു. ഈശ്വരാ…ഇവളെയാണോ കൃത്യ സമയത്ത് ഷൂട്ടിനു വരില്ലെന്ന് പറഞ്ഞു എല്ലാവരും കുറ്റപ്പെടുത്തിയത്…? ഞാൻ മനസിലോർത്തു.

 

ഒരു ഇൻഡോർ സ്റ്റുഡിയോയിൽ ആണ് ഷൂട്ട്‌ നടക്കുന്നത്. കോകോ ഡ്രിങ്ക്സ് എന്ന ഒരു പോപ്പുലർ കൂൾ ഡ്രിങ്ക്സ് കമ്പനിയുടെ ആഡ് ആണ് നടക്കാൻ പോകുന്നത്. ചന്ദ്രികയെ മേക്കപ്പ് റൂമിലേക്ക് വഴികാട്ടിയ ശേഷം ഞാൻ ഡയറക്ടർ അഫ്സലിനെ പോയി കണ്ടു.ചന്ദ്രിക നേരത്തെ സെറ്റിൽ എത്തിയെന്നു പറഞ്ഞപ്പോൾ അവന് അത്ഭുതം ആയിരുന്നു. കഴിഞ്ഞ തവണയും ഇവൻ ആണ് ചന്ദ്രികയെ വെച്ചുള്ള പരസ്യം ഷൂട്ട്‌ ചെയ്തത്.അവനെന്നു വിളിക്കുമെങ്കിലും അയാൾക്ക് ഏകദേശം 40 വയസ്സ് പ്രായമുണ്ട്. ഞാൻ അവിടുത്തെ സെറ്റ് മുഴുവൻ ഒന്ന് നോക്കി. ഒരു തെരുവിൽ ഡാൻസ് കളിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഡയറക്ടർ അഫ്സൽ ഇന്ന് ഷൂട്ട്‌ ചെയ്യാൻ പ്ലാൻ ചെയുന്ന പരസ്യത്തിന്റ സ്റ്റോറി ബോർഡ് എനിക്ക് കാണിച്ചു തന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *