കോമിക് ബോയ് 4 [Fang leng] 214

കോമിക് ബോയ് 4

Comic Boys Part 4 | Author : Fang leng

[ Previous Part ]

 

“പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ”

ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം കൃത്രിമ ശ്വാസം ഇനി അതെ ബാക്കിയുള്ളു ”

ജൂലി പീറ്ററിന്റ ചുണ്ടിലേക്ക് നോക്കി “ഇത് ഞാൻ എങ്ങനെ ചെയ്യും ഇല്ല ജൂലി ഇപ്പോൾ അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല മറ്റെന്തിനേക്കാൾ വലുത് ഒരു ജീവനാണ് നിന്നെക്കൊണ്ട് പറ്റും ജൂലി you can ”

ജൂലി പതിയെ പീറ്ററിന്റെ ചുണ്ട് തുറന്നു അവളുടെ ചുണ്ട് അവന്റ ചുണ്ടുമായി കോർത്തു പതിയെ ശ്വാസം നൽകാൻ തുടങ്ങി

“ഇവന്റെ ചുണ്ട് എന്താ ഇങ്ങനെ തണുത്തിരിക്കുന്നത് ഒന്നെഴുന്നേൽക്ക് ചെറുക്കാ “ജൂലി വീണ്ടും ശ്വാസം നൽകാൻ തുടങ്ങി

“അഹ്, അഹ് “പീറ്റർ ചുമച്ചുകൊണ്ട് കണ്ണ് തുറന്നു

ജൂലി :പീറ്റർ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ പീറ്റർ എന്തെങ്കിലുമൊന്ന് പറ

പീറ്റർ :മിസ്സ്‌ ജൂലി എന്നെ കറന്റ് അടിച്ചു

ജൂലി : അടിച്ചേങ്കിൽ കണക്കായിപോയി ഞാൻ എത്ര പേടിചെന്ന് നിനക്കറിയാമോ

പീറ്റർ :പരിഭവമൊക്കെ പിന്നെ പറയാം ആദ്യം എന്നെ ഒന്ന് എഴുനേൽക്കാൻ സഹായിക്ക്

ജൂലി :അയ്യോ സോറി പീറ്റർ വാ എഴുന്നേൽക്ക്

ജൂലി പീറ്ററിനെ പതിയെ എഴുനേൽപിച്ചു

ജൂലി :ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ

പീറ്റർ :ഹേയ് ഇപ്പോൾ കുഴപ്പമൊന്നുമില്ല

ജൂലി പീറ്ററിനെ നോക്കി ചിരിക്കാൻ തുടങ്ങി

പീറ്റർ :ഇപ്പോൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ

ജൂലി :അല്ല നിന്റെ ഭാഗ്യം ഓർത്തപോൾ അറിയാതെ ചിരിവന്നുപോയി

പീറ്റർ :ചിരിച്ചോ ചിരിച്ചോ മിസ്സ്‌ ജൂലിക്ക് കിട്ടേണ്ടത് ഞാൻ ഇരന്നു വാങ്ങിയതല്ലേ ഇങ്ങനെ തന്നെ ചെയ്യണം

ജൂലി :സോറി പീറ്റർ ഇനി ഞാൻ ചിരിക്കില്ല പോരെ

ജൂലി പീറ്ററിനെ പതിയെ ബെഞ്ചിലേക്കിരുത്തി

ജൂലി :ഇതാ ഈ വെള്ളം കുടിക്ക് (ജൂലി പീറ്ററിനു ബാഗിലുണ്ടായിരുന്നവെള്ളം നൽകി )

പീറ്റർ :താങ്ക്സ് മിസ്സ്‌ ജൂലി പക്ഷെ ലൈറ്റ് കത്തിയിലല്ലോ ഇവിടെ മുഴുവൻ ഇരുട്ടാവാനും തുടങ്ങി ഇനി നമ്മൾ എന്ത്‌ ചെയ്യും

ജൂലി :അതാ ഞാനും ആലോചിക്കുന്നത്

The Author

15 Comments

Add a Comment
  1. Eni ennu varum bro… Ethrayum thamasichathu kond kurachu page kuttumennu predishikunnu with love rkd

    1. Monday തരാം

      1. Take your time bro

  2. കഥ നന്നായിരുന്നു അടുത്ത പാട്ട് ഉടനെ ഉണ്ടാവുമോ

  3. ബ്രോ നല്ല രസമുണ്ട്. പെട്ടന്ന് തരുമോ ഇല്ലേൽ പേജ് കൂടിയെഴുതാൻ ശ്രമിക്കുമോ

  4. അടിപൊളി, വ്യത്യസ്തമായ കഥ ?

  5. ???…

    All the best 4 your story ?

  6. adipoli…..Nannayittund…page kootiyal nannayirikkum……

    1. ഞാൻ ശ്രമിക്കാം

  7. ഇനി എന്ന് വരും. നന്നായിട്ടുണ്ട്

    1. കുറച്ചു ബിസിയാണ് എങ്കിലും ഉടനെ തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *