ജൂലി :എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇനി ആ റൂമിലിരുന്നാൽ എനിക്ക് വട്ടുപിടിക്കും
അതും പറഞ്ഞു ജൂലി സോഫയിലേക്കിരുന്നു
പീറ്റർ :എന്നാൽ ശെരി ഞാൻ പോയി കഴിക്കാൻ കഞ്ഞി എടുക്കാം
ജൂലി :കഞ്ഞി കഞ്ഞി കഞ്ഞി നിനക്ക് വേറൊന്നും പറയാനില്ലേ രാവിലെയും ഉച്ചക്കും കഞ്ഞി കഴിച്ചു ഞാൻ മടുത്തു ഞാൻ വേണമെങ്കിൽ പട്ടിണി കിടന്നോളാം എന്നാലും കഞ്ഞി വേണ്ട
പീറ്റർ ജൂലിയെ തന്നെ മിഴിച്ചു നോക്കാൻ തുടങ്ങി
ജൂലി :നീ എന്താ ഇങ്ങനെ നോക്കുന്നേ
പീറ്റർ :അല്ല കുറച്ച് മുൻപ് വരെ അവശതയിൽ കിടന്ന ആളാണോ ഇതെന്ന് നോക്കിയതാ എന്റെ കഞ്ഞിയുടെ പവർ അപാരം തന്നെ
ജൂലി :നിർത്തി പീറ്റർ ഓവറാക്കണ്ട
പീറ്റർ :എനിക്ക് ഒരു തമാശ പറയാനും പാടില്ലേ മിസ്സ് ജൂലി ഇവിടെ ഇരിക്ക് ഞാൻ പോയി വേറെന്തെങ്കിലും ഉണ്ടാക്കിയിട്ട് വരാം
പീറ്റർ കിച്ചണിലേക്ക് പോകാനോരുങ്ങി
ടിങ്.. ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്
ജൂലി :ഇതിപ്പോൾ ആരാണാവോ
പീറ്റർ :മിസ്സ് ജൂലി അവിടെ ഇരുന്നോ ഞാൻ പോയി നോക്കാം
പീറ്റർ വേഗം വീടിന്റെ വാതിൽ തുറന്നു റോസ് ആയിരുന്നു അത്
റോസ് :നീയോ ജൂലി എവിടെ
പീറ്റർ :അത് പിന്നെ മിസ്സ് ജൂലി
റോസ് :മിസ്സ് ജൂലിയോ
പീറ്റർ :അല്ല ജൂലിക്ക് നല്ല സുഖമില്ല
റോസ് :അവൾക്കെന്താ പറ്റിയത്
റോസ് വേഗം വീടിനുള്ളിലേക്ക് കയറി
ജൂലി :എടി നീ ആയിരുന്നോ
റോസ് :നിനക്കെന്തൊ ജൂലി സുഖമില്ലേ
ജൂലി :ഹേയ് ഒന്നുമില്ല ചെറിയൊരു പനി ഇപ്പോൾ കുറഞ്ഞു അല്ല നീ ഇതെങ്ങനെ അറിഞ്ഞു
റോസ് :ഞാൻ ഇതറിഞ്ഞിട്ടൊന്നും വന്നതല്ല നീ കോളേജിൽ വന്നിട്ട് രണ്ട് ദിവസമായില്ലേ അതുകൊണ്ട് എന്താ കാര്യമെന്ന് നോക്കാൻ വന്നതാ
ജൂലി :സുഖമില്ലാത്തത് കൊണ്ടാടി വരാത്തത് ഞാൻ ഇല്ലാത്തപ്പോൾ കോളേജിൽ വല്ല വിശേഷവും ഉണ്ടായോ
റോസ് :അങ്ങനെ വലിയ വിശേഷമൊന്നുമില്ല കുറച്ച് ക്ലാസുകൾ ഉണ്ടായിരുന്നു അത്ര തന്നെ അതിരിക്കട്ടെ ഈ പീറ്റർ ഇവിടെ സ്ഥിര താമസമാക്കിയോ
ജൂലി :ഹേയ് ഇല്ല ഇവൻ എനിക്ക് സുഖമില്ലാത്തതറിഞ്ഞ് ഇന്ന് വന്നതാ
Bro ഇന്ന് തിങ്കൾ ആണ് ഇനി അടുത്ത തിങ്കൾ ആണോ ??
എന്നാണ് ബ്രോ ഇനി
തിങ്കളാഴ്ച തരാം
എപ്പോ ഇടും ബ്രോ ഇന്ന് തിങ്കൾ അല്ലെ
അടിപൊളി ബ്രോ
അടുത്ത പാർട്ട് എന്ന് വരും
പേജ് വളരെ കുറവാണ്കുറച്ചു കുട്ടുമോ plx
മച്ചാനെ ഒരു രക്ഷയും ഇല്ല പിന്നെ ഈ പ്രാവിശ്യം പേജ് അല്പം കുറഞ്ഞു പോയി
nannayittund…munnottu pokatte….
Thanks
ജോണിന്റെ കെണി ആണോ ഇത് ???
ജോൺ പാവമല്ലേ??
kollam ,nannayitundu bro
Thanks
???…
???
Shemikku manu bro athu peter monte oru style alle.
???
Poli aayittundu
Thanks
ഇൗ മിസ്സ് ജൂലി മിസ്സ് ജൂലി എന്ന് ഇങ്ങനെ എടുത്തു പറയണം എന്ന് ഉണ്ടോ
പീറ്ററിന്റെ രീതിയാണത് അടുത്ത പാർട്ട് മുതൽ കുറക്കാൻ നോക്കാം താങ്ക്സ്