” എന്താ? ”
” വിപി എടാ ചെറിയ ഒരു സീൻ ഉണ്ട്. ഞാൻ സുലോചന ചേച്ചിടെ മകൻ ആണ്, പേര് യദു ”
ഇപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടിയത്. ഇക്കാടെ സെറ്റപ്പ് ചായ കട നടത്തുന്ന സുലോചന ചേച്ചി ടെ മകൻ ആണ് ഇവൻ.
” ഡാ പറയ് എന്താടാ നീ പറ ”
” എടാ നിന്റെ അമ്മ ഇവിടെ ചായ കടയിൽ വന്നു ഇരിപ്പുണ്ട്. ഇക്കാനെ കണ്ടിട്ടേ പോകൂ എന്നാ വാശി പിടിച്ചു ഇരിക്കുവാ. ഇക്ക ഒരു സ്ഥലത്തിന്റെ അളവിന് രാവിലെ പോയതാണ്. നിന്റെ അമ്മ കയ്യിൽ ഒരു ബാഗ് ഒക്കെ ആയിട്ടു വില്ലജ് ഓഫീസിൽ വന്നു നില്കുന്നത് ഞാൻ കണ്ടു. നിന്റെ അമ്മേടെ ഫോട്ടോ ഇക്ക കാണിച്ചു തന്നിട്ടുള്ളത് കാരണം എനിക്ക് ആളെ പിടി കിട്ടി. എന്തോ സീൻ ആണെന്ന് എനിക്ക് തോന്നി അപ്പോ തന്നെ ഇക്കാനെ വിളിച്ചു. ഇക്ക ആണ് നിന്റെ നമ്പർ തന്നെ. ഇക്ക നിന്നെ വിളിച്ചിട്ടു കിട്ടിയില്ല പറഞ്ഞു. ”
പണ്ടാരം ഞാൻ പ്രാകി
” എടാ യദു നീ അമ്മേനെ ഒന്ന് പറഞ്ഞു അവിടെ സമാധാനിപ്പിച്ചു നിർത്തി. ആകെ സീൻ ആയി ഡാ ”
” എടാ നീ ടെൻഷൻ അടിക്കണ്ട നീ എന്തായാലും വാ ഇങ്ങോട്ട് ”
” ശരി ഡാ ”
ഞാൻ ഫോൺ കട്ട് ചെയ്തു. ഭാഗ്യം അമ്മേനെ കണ്ടു കിട്ടി. പക്ഷെ അമ്മ എങ്ങനെ ആകും പ്രതികരിക്കുക. എനിക്ക് പേടി ആയി. ഒന്നും വേണ്ടി ഇരുന്നില്ല എന്ന് തോന്നി എനിക്ക്. ഞാൻ ചായ കടയിലേക്ക് വിട്ടു.
രാവിലെ ആയത് കൊണ്ട് അധികം തിരക്കു ഒന്നും കടയിൽ ഉണ്ടായിരുന്നില്ല. ഞാൻ ചെന്നപ്പോൾ യദു പുറത്ത് ഉണ്ട്. ഒരു 24 വയസു പ്രായം തോന്നിക്കും കണ്ടാൽ ചെറുതായി താടി ഒക്കെ വളർത്തി അത്യാവശ്യം തടി ഒക്കെ ഉള്ള ഒരു പയ്യൻ. അവൻ അവന്റെ ബൈക്കിൽ മൊബൈൽ നോക്കി ഇരിപ്പാണ്.
Balance idumo avre ikka kalikkunna pole please supper stori