” ഉണ്ട്.. ”
അഭി പറഞ്ഞു.
” എന്നാ പിന്നെ നിനക്ക് അവളോട് വിളിച്ചു ചോദിക്കാൻ പാടില്ലായിരുന്നോ… വീട്ടിലെ അവസ്ഥയെ കുറിച്ച്… ”
നവീൻ ചോദിച്ചു.
” എനിക്ക് പേടിയാ… കിച്ചു ഞങ്ങളെ പിടിച്ചതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. ”
” അവള് നിന്നെ ഇങ്ങോട്ട് തിരിച്ചു വിളിച്ചായിരുന്നോ..? ”
” ഇല്ല… അതിന് ശേഷം ഞങ്ങള് രണ്ടുപേരും പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല.”
” നീ അങ്ങോട്ട് വിളിക്കുന്നതിനെക്കാൾ നല്ലത് അവൾ നിന്നെ ഇങ്ങോട്ട് വിളിക്കുന്നതാ… നമ്മുക്ക് അതു വരെ വെയിറ്റ് ചെയ്യാം.. ”
നവീൻ പറഞ്ഞു.
” അതേ… അതാണ് നല്ലത്. വെറുതെ നീ അങ്ങോട്ട് വിളിച്ച് അത് വീണ്ടും കിച്ചു പിടിച്ച് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട…”
വിഷ്ണു പറഞ്ഞു.
” നിങ്ങൾക്ക് ഒരു കാര്യം അറിയോ.. നേരാവണ്ണം ഒന്ന് ഉറങ്ങിയിട്ട് രണ്ട് ദിവസായി… ”
അഭി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
അവന്റെ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ട്.
അവന്റെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എല്ലാവർക്കും ഒരേപോലെ വിഷമം തോന്നി.
” അഭി. നീയിപ്പോ വീട്ടിലേക്ക് ചെല്ല്. പോയി നന്നായി കിടന്നു ഉറങ്ങ്. അപ്പഴേക്കും എനി എന്താ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങളെല്ലാവരും കൂടെ ഒന്ന് ആലോചിക്കട്ടെ.. ”
നവീൻ അഭിയെ പറഞ്ഞ് സമാധാനിപിച്ചു.
കൂട്ടുകാർ നൽകിയ ഉറപ്പിന്റെ പുറത്ത് അഭി വീട്ടിലേക്ക് നടന്നു.
ഈ സമയം കിച്ചുവിന്റെ വീട്ടിൽ.
” ഒരു മകനും കാണാൻ പറ്റാത്ത സാഹചര്യത്തിൽ എന്റെ അമ്മയേയും,കൂട്ടുകാരനെയും എനിക്ക് കാണേണ്ടി വന്നു. ”
കിച്ചു പറഞ്ഞു.
” കിച്ചു നീ ചിലപ്പോൾ തെറ്റിദ്ധരിച്ചതാണെങ്കിലോ…? ”
നീതു ചോദിച്ചു.
” എന്റെ കണ്മുന്നിൽ കണ്ട കാര്യം. അതെങ്ങനെ തെറ്റിദ്ധരിച്ചതാകും..? ”
അവൻ കുറച്ചു ഉറക്കെ പറഞ്ഞു.
” കിച്ചു നീ ഒന്ന് അടങ്ങ്.. “
Adtha bhaagham eppo aahnn vaigippikkallaaa…ingd poonooteyyyy……kattaa waitin……@Amal Srk
Bro adutha part?
ഉടനെ
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു…………
സൂപ്പർ…. കഥ ഒരു മാസ്സ് ലൈനിൽ എത്തി നിൽക്കുക ആണല്ലോ രസമുണ്ട്. അടുത്ത പാർട്ടിലാണ് കഥയുടെ വഴിത്തിരിവ് പൂർണമായി മനസിലാക്കാൻ പറ്റുമോ എന്ന് തോന്നുന്നു. കിച്ചുവിന്റെ ഹീറോയിസം കഥാകാരൻ മനോഹരമായി അവതരിപ്പിച്ചു സ്ഥിരം ക്ലിഷേ ഒഴിവാക്കി കിച്ചുവിന്റെയും നീതുവിന്റെയും സീനുകൾ വേറിട്ട രീതിയിൽ അവതരിപ്പിച്ചതിന് എഴുത്തുകാരൻ ഉറപ്പായും കൈ അടി അർഹിക്കുന്നു. അഭിനന്ദനങ്ങൾ. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു പേജ് കൂട്ടി തുടരുക ബ്രോ.
❤
അളിയാ കിച്ചൂനെ ഇനി താഴ്ത്തരുത്. അവൻ ഭരിക്കട്ടെ
?
Roleplay cheyyaan pattiya story..good keep it up
?
Amal,
വായിക്കാൻ വഴുകിപോയി നന്നായിരിക്കുന്നു എന്താ ഇത്ര വഴുകിയത്.
അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
?
Oru kali pradeekshichapo dee kedakunn.. Endayalun kichunde reaction normal an.. Enaaalm
Dear Amal, ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു. കിച്ചു അച്ഛനോട് പറയുമോ എന്ന ആകാംക്ഷ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Vimarshichavre konde poolum kayadipichavan Thottupooyi enne paranjavarude netti chulupiche thandedhaya sthanam undakiyavan AMAL SRK
❤️? Keep Going