ക്രൈം ഫയൽ 1 [Moonknight] 360

 

“എന്താ ഇത്ര രാവിലെ…ഈ വഴിക്ക്…”

 

അത് പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് മാറി

 

“മാഡം…അറിയാലോ…ഇതിപ്പോൾ 4 മത്തെ കൊലപാതകം ആണ്…ഇത്രേം നാൾ ഉള്ളതുപോലെയല്ല…കുറച്ചു പ്രശ്നം ആണ്…നടി ഹരിപ്രിയ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്…മീഡിയ പ്രഷറും മുകളിൽ നിന്നുമുള്ള പ്രഷറും വേറെ…മാഡം നു അറിയാലോ…”

 

അതിനു അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു 

 

“അതിനിപ്പോ ഞാൻ എന്ത് ചെയ്യണം എന്നാണ് മാധവ് പറയുന്നേ…ഞാൻ ഇതിൽ എന്ത് ചെയ്യാൻ ആണ് “

 

അത് ചോദിച്ചപ്പോ അവൻ അവളെ ഒന്ന് നോക്കി

 

“അത്…. മാഡം നു ഈ കേസ് ഒന്ന് അന്വേഷിച്ചൂടെ…”

 

അത് കേട്ടതും അനു പൊട്ടി ചിരിക്കാൻ തുടങ്ങി

 

“കളി തമാശ പറയുവാണോ…ഞാൻ ഇപ്പൊ ഫോഴ്‌സിൽ പോലും ഇല്ലാത്ത ഒരാൾ ആണ്…ഫിസിക്കലി ഫിറ്റ്‌ പോലും അല്ല ഞാൻ…ആ എന്നെ ആണോ നീ പറയുന്നേ “

 

അത് കേട്ടപ്പോൾ മാധവ് അവളെ ഒന്ന് നോക്കി 

 

“ഫോഴ്‌സിൽ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല…പക്ഷെ…ഇത് നമ്മൾ പണ്ട് പുറകെ പോയ കേസ് ആണോ എന്നൊരു സംശയം…മാഡം ഇങ്ങനെ ആകാൻ കാരണവും ആ കേസ് ആയിരുന്നില്ലേ…”

 

അത് കേട്ടപ്പോൾ അനു ഒന്നും മിണ്ടിയില്ല…അവൾ പെട്ടെന്നു സൈഡിലെ സ്റ്റിക്ക് കയ്യിൽ എടുത്തു അതിൽ താങ്ങി മെല്ലെ എഴുനേറ്റു എന്നിട്ട് മാധവ് നെ നോക്കി

 

“മാധവ്…അതൊക്കെ കഴിഞ്ഞ കാര്യമല്ലേ…എനിക്ക് ഇനി അതിനൊന്നും പറ്റില്ല…. നിനക്ക് അറിയാത്ത കാര്യങ്ങൾ ഒന്നും അല്ലല്ലോ…”

 

അത് പറഞ്ഞു അവൾ വലത് കാലിലെ പാന്റ്സ് മേലെ ഒന്ന് പൊക്കിയതും അവളുടെ മരക്കാൽ അവനു മുന്നിൽ കാണുന്ന പോലെ ആയി

The Author

5 Comments

Add a Comment
  1. Anuradha manju warriar tannee adipoliakum

  2. അടിപൊളി തുടരണം പ്രതീക്ഷിക്കുന്നു ❤️

  3. തുടക്കം പൊളി, നല്ല action സസ്പെൻസ് scene എല്ലാം ചേർത്ത് super ആയിട്ട് വരട്ടെ

  4. കാങ്കേയൻ

    പേജ് കുറഞ്ഞു പോയി എന്നൊരു സങ്കടം മാത്രം, ഒരു കിടുക്കാച്ചി revnege തന്നെ പ്രതീക്ഷിക്കുന്നു, അനുരാധ ആയിട്ട് നയൻ‌താര പറ്റുമോ ഇമൈക നോടികളിലെ get up 🤔

    ബാക്കി Charactor ന്റെ age കൂടി പറയുക ആണേൽ എന്തേലും suggetion തരായിരുന്നു

  5. നല്ല തുടക്കം. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *