” എന്താ പറയാനുള്ളത് ??” ഹരി ശബ്ദം കനപ്പിച്ചുകൊണ്ട് തന്നെ ചോദിച്ചു
” ഹരിയേട്ടൻ ഞാൻ കാരണം വിഷമിക്കുന്നത് എനിക്ക് ഇനിയും സഹിക്കാൻ കഴിയില്ല ..എന്നെ ഉപേക്ഷിച്ചോളു …ഞാൻ നാട്ടിലേക്ക് തിരികെ പോയിക്കൊള്ളാം ” പാറു പറഞ്ഞു
” നീ പോയാൽ എല്ലാം ശരിയാകുമോ ” അയാൾ തിരിച്ചു ചോദിച്ചു
” ശരിയാകും …ഹരിയേട്ടൻ ചെറുപ്പം ആണ് നല്ലൊരു ഭാര്യയെ നിങ്ങൾ അർഹിക്കുന്നുണ്ട് ..അത് ഇനിയും കിട്ടും ..നമുക്ക് മക്കൾ ഒന്നും ഇല്ലാത്തതു കൊണ്ട് പിരിയാൻ എളുപ്പം ആയിരിക്കും ” പാർവതി പറഞ്ഞു ..ഹരിക്കു കരച്ചിൽ വന്നെങ്കിലും അയാൾ കരയാതിരിക്കാൻ ശ്രമിച്ചു
” നാട്ടിൽ പോയിട്ട് നീ എന്ത് ചെയ്യാനാണ് ..അനീഷിന്റെ കൂടെ ജീവിക്കുമോ ” ഹരി ചോദിച്ചു
ഇതുകേട്ട പാറു ഹരിയെ നോക്കി എന്നിട്ടു സ്വയം ഒരു പരിഹാസ ചിരി ചിരിച്ചു .
” ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം സത്യം ആയിരുന്നു ..അനീഷ് എന്റെ കാമുകനോ , ജാരനോ ഒന്നും അല്ല …എന്റെ ഒരു സുഹൃത്ത് മാത്രം ആണ് അവൻ . ഏതോ നിമിഷം അവനുമായി കുറച്ചു കൂടുതൽ അടുപ്പം ഉണ്ടായി ..
പലതും ചെയ്തു പക്ഷെ മനസ്സുകൊണ്ട് ഞാൻ ഒരേ ഒരു പുരുഷനെയെ സ്നേഹിച്ചിട്ടുള്ളു ഇപ്പോളും സ്നേഹികുന്നുള്ളു ..അത് നിങ്ങളെയാണ് ഹരിയേട്ടാ ” അവൾ ഹരിയുടെ കണ്ണിൽ നോക്കി പറഞ്ഞു .
” പലതും ചെയ്തു എന്നോ ..നീ ചെയ്‌തെത് എന്താണ് എന്ന് നിനക്ക് അറിയുമോ …അതിൽ എത്ര കുറ്റബോധം നിനക്ക് ഉണ്ട് ” അവൻ ചോദിച്ചു
ഞാൻ ചെയ്തത് ഇനി ഒരിക്കലും ആവർത്തിക്കില്ല അതുപോലെ തന്നെ ഞാൻ ചെയ്തതിൽ എനിക്ക് ഒരു ശതമാനം പോലും കുറ്റബോധം ഇല്ല ” ഹരിയോട് നുണ പറയാൻ പാറുവിനു തോന്നിയില്ല
