Curious case edited version 5 [Willie Beamen] 112

“എബി വിനിതയുടെ ബ്രദറല്ലേ… ഞങ്ങൾ തമ്മിൽ കാണാറുണ്ട്.എന്തേ അങ്ങനെ ചോദിക്കാൻ?” വർഷ ആകാംക്ഷയോടെ തിരക്കി.

ട്രിസ ഒരു നിമിഷം മടിച്ചുനിന്നു. പിന്നെ ചുറ്റും നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു. “നീ അവനിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. വലിയവീട്ടിലെ ആ പഴയ കേസുമായി അവന് ബന്ധമുണ്ട്.അത് മാത്രമല്ല, ഇപ്പോൾ അവൻ നടക്കുന്നത് സണ്ണിയുടെ കൂടെയാണെന്ന് ഞാൻ അറിഞ്ഞു.സണ്ണിയെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ല വർഷേ… അവനാണ് ഈ നഗരത്തിലെ ഏറ്റവും വലിയ അപകടകാരി.”

വർഷയ്ക്ക് തന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സണ്ണി എബിയുടെ ചങ്കല്ലേ? ട്രിസ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?

“നീ എന്തൊക്കെയാ ഈ പറയുന്നത് ട്രിസ? സണ്ണി, എബിയുടെ കൂട്ടുകാരനാണ്.അവർ തമ്മിൽ എന്ത് പ്രശ്നമാണ്?”

“ആ പ്രശ്നം തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്. എന്റെ അച്ഛൻ ആ പഴയ പോലീസ് കേസിൽ പെട്ടത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.എബി വിചാരിക്കുന്നത് പോലെ സണ്ണി ഒരു പാവമല്ല.അവൻ ഒരു വലിയ ചതിക്ക് കോപ്പുകൂട്ടുകയാണ്.നീ എബിയോട് പറയണം… അവൻ സൂക്ഷിക്കണമെന്ന്.”

ട്രിസ തന്റെ വണ്ടിയിൽ കയറി വേഗത്തിൽ അവിടെനിന്നും പോയി.വർഷ ആകെ തകർന്നുപോയി. ട്രിസ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്ന് അവൾക്ക് അറിയില്ലായിരുന്നു. ട്രിസയുടെ അച്ഛൻ പഴയ ആ പോലീസ് ടീമിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു എന്ന കാര്യം വർഷയ്ക്ക് അറിയാമായിരുന്നു.

⏩⏩

അന്ന് രാത്രി എബിയുടെ ഫോണിലേക്ക് വർഷയുടെ മെസ്സേജ് വന്നു: “എബി… എനിക്ക് നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. നാളെ നമുക്ക് തീർച്ചയായും കാണണം.”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട്‌ ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ്‌ ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..

    1. കിടുംബൻ

      ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ

  2. കിടുംബൻ

    കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️

Leave a Reply

Your email address will not be published. Required fields are marked *