എബി ആ മെസ്സേജ് വായിക്കുമ്പോൾ ഹാരിസ് സാറിന്റെ മുന്നിലായിരുന്നു.ഗ്രിഗറിയെക്കുറിച്ചുള്ള ഫയലുകൾ പരിശോധിക്കുകയായിരുന്നു അവർ രണ്ടുപേരും.ട്രിസയും വർഷയും തമ്മിൽ കണ്ടുമുട്ടിയതും അവർ സംസാരിച്ച കാര്യങ്ങളും എബിയുടെ ഈ വലിയ ദൗത്യത്തിൽ പുതിയൊരു വഴിത്തിരിവാകാൻ പോവുകയാണ്.
മല്ലിക പാവമാണ്.പക്ഷേ അവൾക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്.സണ്ണി വക്കീലിന്റെ വശത്തായതല്ല, മറിച്ച് വക്കീലിനെ അവൻ തന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്.
“ഗ്രിഗറിയെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് കിട്ടി.അവൻ കൊല്ലത്ത് തന്നെയുണ്ട്.സണ്ണിയുമായി അവൻ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്,” ഹാരിസ് സാർ ഒരു ഫോട്ടോ എബിക്ക് നേരെ നീട്ടി.
അതൊരു പഴയ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. അതിൽ ഹാരിസ് സാറിനും മറ്റു ഉദ്യോഗസ്ഥർക്കുമൊപ്പം നിൽക്കുന്ന ഗ്രിഗറിയെ എബി തിരിച്ചറിഞ്ഞു.വില്ലന്മാരായ സന്ദീപിന്റെയും ഇഷാന്റെയും അച്ഛന്മാരും ആ ഫോട്ടോയിലുണ്ട്.
“ഇവരെയെല്ലാം ഇല്ലാതാക്കാൻ സണ്ണി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എബി.നിന്റെ ഐഡന്റിറ്റി അവൻ തിരിച്ചറിഞ്ഞാൽ കളി മാറും.ഒരു പെൺകുട്ടി നിന്നെ തിരയുന്നുണ്ടെന്ന് എനിക്ക് ഇൻഫർമേഷൻ കിട്ടി.വർഷയുടെ പഴയ കൂട്ടുകാരിയാണ് അവൾ,” ഹാരിസ് സാർ പറഞ്ഞു.
എബി ആ ഫോട്ടോയിലേക്ക് നോക്കി. സണ്ണിയുടെ അച്ഛൻ കൊല്ലപ്പെട്ട ആ പഴയ കേസിൽ ഹാരിസ് സാറിനും പങ്കുണ്ടോ എന്നൊരു സംശയം എബിയുടെ ഉള്ളിൽ ഒരു നിമിഷം മിന്നിമറഞ്ഞു. പക്ഷേ അവൻ അത് പുറത്തു കാട്ടിയില്ല.
രാത്രിയിൽ തന്റെ മുറിയിലെ വിൻഡോയിലൂടെ ദൂരെയുള്ള കടൽ നോക്കി നിൽക്കുമ്പോൾ എബിയുടെ ഫോണിലേക്ക് ട്രിസയുടെ മെസ്സേജ് വന്നു: “എബി…വർഷയോട് സംസാരിച്ചു എന്ന് കരുതി നീ സുരക്ഷിതനാണെന്ന് കരുതണ്ട.സണ്ണിക്ക് നിന്റെ സത്യം അറിയാം.”

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..
ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ
കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️