Curious case edited version 5 [Willie Beamen] 112

“എനിക്കറിയാം ഉണ്ണീ…ഈ സബ് രജിസ്ട്രാർ വെറുമൊരു ഉദ്യോഗസ്ഥനല്ല. സണ്ണിയുടെയും വക്കീലിന്റെയും ശത്രുപ്പട്ടികയിലുള്ള ഒരാളാണ് അദ്ദേഹം. ഇഷാൻ വഴിയാണ് വക്കീൽ ഇയാളെ പൂട്ടാൻ നോക്കുന്നത്.”എബി പതുക്കെ പറഞ്ഞു.
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് കാവ്യ മിസ്സിന്റെ കോൾ വന്നു. “എബി… സൂക്ഷിക്കണം. സണ്ണിയും മാത്യു വക്കീലും ഇപ്പോൾ സബ് രജിസ്ട്രാറുടെ അടുത്തേക്ക് വരുന്നുണ്ട്.നീ അവിടെനിന്നും മാറ്.”

കാവ്യ മിസ്സ് തന്നെ സഹായിക്കുകയാണോ അതോ വക്കീൽ പറഞ്ഞ പ്രകാരം കെണിയൊരുക്കുകയാണോ എന്ന് എബിക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൻ തീരുമാനിച്ചു—ഇന്ന് രാത്രി സബ് രജിസ്ട്രാറുടെ വീട്ടിൽ സണ്ണിയും വക്കീലും വരുമ്പോൾ അവിടെ താനുമുണ്ടാകും.

കൊല്ലത്തെ ആ പഴയ ക്ഷേത്രമൈതാനം ഉത്സവലഹരിയിലായിരുന്നു.ചെണ്ടമേളത്തിന്റെ മുഴക്കവും ആൾക്കൂട്ടത്തിന്റെ ആരവവും വാനോളം ഉയർന്നുനിന്ന ആ രാത്രിയിലാണ് ഇഷാനും സംഘവും തക്കം പാർത്തിരുന്നത്.

ഉണ്ണി തന്റെ പുതിയ കൂട്ടുകാരായ ഷാഹിറിനും അലക്സിനു ഒപ്പം ഉത്സവപറമ്പിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴാണ് ഇഷാൻ ഒരുകൂട്ടം ഗുണ്ടകളുമായി അവരെ വളഞ്ഞത്.സബ് രജിസ്ട്രാറുടെ വീടിനു മുന്നിൽ വെച്ച് കിട്ടിയ നാണക്കേടിന് പകരം വീട്ടാൻ ഇഷാൻ ഉറച്ചുതന്നെയായിരുന്നു.ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ ഉണ്ണിയെ വലിച്ചിഴച്ച് മൈതാനത്തിന്റെ ഇരുളടഞ്ഞ ഒരു മൂലയിലേക്ക് അവർ കൊണ്ടുപോയി.അവിടെവെച്ച് ഇഷാൻ ഉണ്ണിയെ ക്രൂരമായി മർദ്ദിച്ചു.

ഉണ്ണിയുടെ നിലവിളി ചെണ്ടമേളത്തിൽ മുങ്ങിപ്പോയി. മുഖം പൊത്തി നിലത്തിരുന്ന ഉണ്ണിയുടെ നെഞ്ചിന് നേരെ ഇഷാൻ തന്റെ ബൂട്ട് കൊണ്ട് ആഞ്ഞു ചവിട്ടി. “എബി വന്ന് നിന്നെ രക്ഷിക്കുമെന്ന് കരുതിയോടാ?” ഇഷാൻ പല്ലുഞെരിച്ചു ചിരിച്ചു.

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട്‌ ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ്‌ ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..

    1. കിടുംബൻ

      ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ

  2. കിടുംബൻ

    കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️

Leave a Reply

Your email address will not be published. Required fields are marked *