“നീ എന്തിനാ എബി ഈ പ്രായത്തിൽ വീണ്ടും പഠിക്കാൻ പോകുന്നത്? നിനക്ക് വലിയവീട്ടിലെ ബിസിനസ്സ് നോക്കി നടന്നൂടെ?” വർഷയുടെ ചോദ്യത്തിൽ ഒരു കൗതുകമുണ്ടായിരുന്നു.
“പഠിക്കാൻ ഒരു പ്രായമുണ്ടോ വർഷേ… പിന്നെ ബിസിനസ്സ് അതൊക്കെ ബോറടിച്ചു തുടങ്ങി. ഇനി കുറച്ചു നാൾ ഇങ്ങനെ പോകട്ടെ,” എബി കൂളായി മറുപടി നൽകി.
“നമുക്ക് ഒന്ന് കടൽ കണ്ടാലോ?” വർഷ ചോദിച്ചു.
എബി എഴുന്നേറ്റു.അവർ കൊല്ലം ബീച്ചിന്റെ തീരത്തിലൂടെ പതുക്കെ നടന്നു. തിരമാലകൾ കാലിൽ തൊടുമ്പോഴും എബിയുടെ മനസ്സ് ഹാരിസ് സാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..
ബീച്ചിലെ തിരമാലകൾക്കരികിൽ വർഷ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു പൂക്കളുള്ള ചുരിദാറിൽ അവൾ അതിസുന്ദരിയായിരുന്നു.
“എന്താ എബി ഇത്ര ആലോചന?” വർഷ അവന്റെ അരികിലേക്ക് നടന്നു വന്നു.
“ഒന്നുമില്ല വർഷേ… ഈ കടൽ കാണുമ്പോൾ ചില പഴയ കാര്യങ്ങൾ ഓർത്തുപോയി.”എബി പതുക്കെ പറഞ്ഞു.
വർഷ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ പ്രണയത്തേക്കാൾ ഉപരി എന്തോ വലിയൊരു പക എരിയുന്നത് അവൾ കണ്ടു. പക്ഷേ, അത് എന്തിനാണെന്ന് അവൾക്ക് ചോദിക്കാൻ തോന്നിയില്ല..
⏩⏩
കൊല്ലത്തെ ആ പഴയ കഫേയുടെ മൂലയിലിരുന്ന് ഉണ്ണിയും ടിറ്റോയും തങ്ങളുടെ പുതിയ ‘മിഷൻ’ വിജയിച്ച ആവേശത്തിലായിരുന്നു. എബി തന്റെ ബൈക്കിന്റെ ചാവി വിരലിലിട്ട് കറക്കി അവരുടെ സംസാരം കേട്ടു നിന്നു.
“എബി ചേട്ടാ… കാര്യങ്ങൾ പക്കയാണ്. സന്ദീപിന്റെ പെങ്ങൾ ശരണ സെറ്റായി. ഇന്നലെ രാത്രി മുഴുവൻ ചാറ്റിംഗായിരുന്നു. അവളുടെ വീട്ടിലെ കാര്യങ്ങളൊക്കെ അവൾ പതുക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.”ഉണ്ണി തന്റെ ഫോൺ കാണിച്ചുകൊണ്ട് പറഞ്ഞു.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..
ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ
കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️