Curious case edited version 5 [Willie Beamen] 112

“എബി ചേട്ടാ… ഷാഹിർ പുതിയൊരു കാര്യം കണ്ടുപിടിച്ചിട്ടുണ്ട്,” ടിറ്റോ പറഞ്ഞു.

ഷാഹിർ തന്റെ മൊബൈൽ എബിക്ക് നേരെ തിരിച്ചു വെച്ചു. “ചേട്ടാ… ശരണയുടെയും ബബിതയുടെയും ഫേസ്ബുക്ക് മെസ്സേജുകൾ ഞാൻ ഒന്ന് ‘ചെക്ക്’ ചെയ്തു. സംഗതി ഉണ്ണിയും ടിറ്റോയും വിചാരിക്കുന്ന പോലെയല്ല. അവർ രണ്ടുപേരും സന്ദീപും ഇഷാനും ഉണ്ടാക്കിയ ഒരു കോൺഫറൻസ് ഗ്രൂപ്പിൽ മെമ്പർമാരാണ്. ഉണ്ണിയോട് എന്ത് സംസാരിക്കണം എന്ന് സന്ദീപ് അവിടെ നിർദ്ദേശം കൊടുക്കുന്നുണ്ട്.”

ഷാഹിറിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഉണ്ണിയുടെ മുഖം വാടി.താൻ പ്രണയിക്കുന്നത് ഒരു ചാരയെയാണെന്ന് അവൻ അപ്പോഴാണ് ഉറപ്പിച്ചത്.

“സാരമില്ലടാ ഉണ്ണീ…” എബി അവന്റെ തോളിൽ തട്ടി. “അവർ കളി തുടങ്ങിയ സ്ഥിതിക്ക് നമുക്കും ഒന്ന് കളിക്കാം. അവർക്ക് നമ്മളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നീ കൊടുത്തു തുടങ്ങിക്കോ. നമ്മൾ ഇപ്പോൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ നീ ശരണയോട് പറ… പക്ഷേ അത് നമ്മൾ ചെയ്യാത്ത കാര്യങ്ങളായിരിക്കണം.”.

അലക്സ്‌ ഇടയിൽ കയറി പറഞ്ഞു. “എബി ചേട്ടാ… സണ്ണിയും വക്കീലും ഇന്ന് രാത്രി നീണ്ടകര ഭാഗത്ത് ഒരു മീറ്റിംഗിന് പോകുന്നുണ്ടെന്ന് അറിഞ്ഞു. എന്റെ ചില പിള്ളേർ അവിടെയുണ്ട്. എന്തെങ്കിലും അനക്കമുണ്ടായാൽ അവർ വിളിക്കും.”

എബി പതുക്കെ എഴുന്നേറ്റു.പുതിയ ടീം സെറ്റായിക്കഴിഞ്ഞു.തന്റെ കൂടെയുള്ളവർ വെറും തല്ലുകാരിയല്ല, മറിച്ച് തലച്ചോറുള്ളവരാണെന്ന് എബിക്ക് ഉറപ്പായി..

ഒരു അടിപിടിയുടെ പേരിൽ പ്രതികാരം ചെയ്യാൻ തുടങ്ങിയാ പ്ലാൻ എബി അതിന്റെ ഇടയിൽ ഡബിൾ ഗെയിം കളിച്ചു തുടങ്ങി..

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട്‌ ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ്‌ ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..

    1. കിടുംബൻ

      ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ

  2. കിടുംബൻ

    കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️

Leave a Reply

Your email address will not be published. Required fields are marked *