അലക്സും ഷാഹിറും അങ്ങോട്ട് ഓടിവന്നു. “എബി ചേട്ടാ…അകത്തെല്ലാം ക്ലിയറാണോ?”
“ആ… ചെന്നു നോക്ക്.അവർക്ക് കുറച്ചു കാലത്തേക്ക് എഴുന്നേൽക്കാൻ പറ്റില്ല.” എബി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഫോൺ ബെൽ ചെയ്തു. സണ്ണിയാണ്.
“എബി… എവിടെയാടാ നീ? ഇവിടെ അപ്പൻ നിന്നെ തിരക്കുന്നുണ്ട്.”
എബി പതുക്കെ ചിരിച്ചു. “ഞാൻ വരുന്നുണ്ട് സണ്ണീ… നിനക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യൽ ഗിഫ്റ്റും എന്റെ കൈയിലുണ്ട്.”
⏩⏩
വർഷ എബിയെ കോളേജിൽ കണ്ടതിനുശേഷം വിനിതയുടെ അടുത്തേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു.മനസ്സിൽ മുഴുവൻ കുറച്ചു നാളുകളായി എബിയുടെ നിഗൂഢമായ പെരുമാറ്റമായിരുന്നു.അപ്പോഴാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു പഴയ ജീപ്പിന് അരികിൽ നിൽക്കുന്ന ആളെ വർഷ ശ്രദ്ധിച്ചത്.
ട്രിസ!.
വർഷയുടെ പഴയ സ്കൂൾ സുഹൃത്താണ്. പക്ഷേ വർഷയെ കണ്ടപ്പോൾ ട്രിസയുടെ മുഖത്ത് പഴയ ആവേശം ഉണ്ടായിരുന്നില്ല. പകരം എന്തോ വലിയ ഭാരം ചുമക്കുന്ന ഒരാളുടെ ഗൗരവമായിരുന്നു.
“ട്രിസ! നീ എപ്പോഴാ കൊല്ലത്ത് വന്നത്?” വർഷ അത്ഭുതത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
ട്രിസ പതുക്കെ തിരിഞ്ഞുനോക്കി. ഒരു കറുത്ത ചുരിദാറായിരുന്നു അവളുടെ വേഷം. കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലാത്ത രാത്രികളുടെ അടയാളങ്ങൾ. “ഒരു വർഷം കഴിഞ്ഞു വർഷേ… ഒരു കാര്യം അന്വേഷിച്ച് വന്നതാ.”
“എന്ത് പറ്റി? നിന്നെ കണ്ടിട്ട് ആകെ ഒരു മാറ്റം പോലെ,” വർഷ അവളുടെ കൈയിൽ പിടിച്ചു.
“വർഷേ… നീ ഇപ്പോഴും ആ എബ്രഹാമിന്റെ (എബി) കൂടെയാണോ നടക്കുന്നത്?” ട്രിസയുടെ ചോദ്യം കേട്ട് വർഷ ഒന്ന് ഞെട്ടി. എബിയുടെ പേര് ട്രിസ എങ്ങനെ അറിഞ്ഞു?

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..
ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ
കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️