Curious case edited version 6 [Willie Beamen] 12

 

എബിയുടെ കണ്ണുകൾ ചുവന്നു. തന്റെ അച്ഛനെ പ്രതിക്കൂട്ടിലാക്കിയതും, സണ്ണിയുടെ കുടുംബത്തെ തകർത്തതും വക്കീലിന്റെ തന്ത്രമായിരുന്നു. സണ്ണി ഇത് അറിയാതെയാണ് വക്കീലിന്റെ കൂടെ നടക്കുന്നത്.

 

“നന്ദി ട്രിസ.നീ ചെയ്തത് വലിയൊരു കാര്യമാണ്,” എബി ആ രേഖകൾ ബൈക്കിന്റെ ടാങ്ക് ബാഗിലേക്ക് വെച്ചു.

 

പെട്ടെന്ന് എബിയുടെ ഫോണിലേക്ക് ഒരു ഫോട്ടോ മെസ്സേജ് വന്നു.സണ്ണിയുടെ ഗുണ്ടകൾ വർഷയെ പിടിച്ചു കൊണ്ട് പോയെന്നുയായിരുന്നു.

 

താഴെ സണ്ണിയുടെ മെസ്സേജ്: “എബി… പാട്ടൊക്കെ കൊള്ളാം. ഇനി നമ്മുടെ അടുത്ത കളി തുടങ്ങാം. വർഷ ഇപ്പോൾ എന്റെ കൈയിലാണ്. നിനക്ക് അവളെ വേണമെങ്കിൽ കൊല്ലം ലൈറ്റ് ഹൗസിന് അടുത്തുള്ള പഴയ പാണ്ടികശാലയിലേക്ക് ഒറ്റയ്ക്ക് വാ. ആ രേഖകളും നിന്റെ ഐഡന്റിറ്റി കാർഡും കൈയിൽ വേണം.”

⏩⏩

 

കൊല്ലത്തെ ഒരു സ്വകാര്യ റിസോർട്ടിലെ ഇരുണ്ട മുറിയിൽ രാജ്മോഹനും നെൽസണും മയൂരിയും ചർച്ചയിലായിരുന്നു. മാത്യു വക്കീലിനെയും സണ്ണിയെയും വെറുമൊരു കരുവായി ഉപയോഗിച്ച് അവർ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പ്ലാൻ ചെയ്യുന്നു.

 

മയൂരി:എബിയുടെ ഓരോ നീക്കവും ഡിജിറ്റലായി നിരീക്ഷിക്കുന്നത് ഇവളാണ്.

 

രാജ്മോഹൻ: കൊല്ലത്തെ രാഷ്ട്രീയ ബുദ്ധികേന്ദ്രം. ഹാരിസ് സാറിന്റെ പഴയ ശത്രു.

 

ഒരു ഇടവേള എടുത്തു മാറി നില്കുവായിരുന്നു രണ്ടുപേരും..

 

“എബി പാടിയ ആ പാട്ട് കേട്ടല്ലോ?” മയൂരി തന്റെ ലാപ്ടോപ് രാജ്മോഹന് നേരെ തിരിച്ചു. “അവൻ വെറുമൊരു പോലിസ് കാരന്റെ മോനല്ല .അവൻ വലിയവീട്ടിലെ ഓരോ രഹസ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ട്രിസ ഇപ്പോൾ എബിയുടെ കൂടെയുണ്ട്.”

The Author

Willie Beamen

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *