വെളിച്ചം തിരിച്ചുവന്നപ്പോൾ ഫാക്ടറിക്ക് അകത്തെ കാഴ്ച ദയനീയമായിരുന്നു. അൻസിയുടെ എല്ലാ ഗുണ്ടകളും ചോരയിൽ കുളിച്ചു കിടക്കുന്നു. എബി പതുക്കെ മുകളിലത്തെ ഓഫീസിലേക്ക് നടന്നു കയറി.
അൻസി ഭയന്ന് പിൻവാങ്ങി. “എബി… നീ… നീ ഇത് ചെയ്യരുത്…”
എബി അവളുടെ മുന്നിലെ മേശപ്പുറത്ത് ആഞ്ഞു തല്ലി. “അൻസി മാഡം… രാഷ്ട്രീയവും ഗുണ്ടായിസവും നിങ്ങൾ വലിയവീട്ടിലെ ആണുങ്ങളോട് കളിച്ചോ, പക്ഷേ ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ തൊട്ടാൽ… ഈ കൊല്ലം നഗരം നിങ്ങളുടെ ശവപ്പറമ്പായി മാറും.”
എബി അൻസിയുടെ കയ്യിലിരുന്ന ഫോൺ വാങ്ങി വക്കീലിനെ വിളിച്ചു. “വക്കീലേ… നിന്റെ ഭാര്യയും ഗുണ്ടകളും എന്റെ കയ്യിലാണ്. നിന്റെ മകൻ നിതിൻ ഇപ്പോൾ ജയിലിലാണ്. ഇനി നിന്റെ ഊഴമാണ്. കുട്ടികളെ ഞാൻ കൊണ്ടുപോകുന്നു. അൻസിയെ ഞാൻ പോലീസിന് വിടുന്നില്ല… പകരം ഇവൾ ഇപ്പോൾ ഇവിടെ കിടക്കട്ടെ.”
എബി കുട്ടികളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ടെഡിയും റോമിയും അൻസിയുടെ ഫോണിലെ എല്ലാ രഹസ്യ വിവരങ്ങളും അപ്പോഴേക്കും തങ്ങളുടെ സെർവറിലേക്ക് കോപ്പി ചെയ്തിരുന്നു
വലിയവീട്ടിലെ ഉമ്മറത്ത് എല്ലാവരും കാത്തിരിക്കുകയായിരുന്നു. കുട്ടികളുമായി എബിയും സംഘവും എത്തിയപ്പോൾ ബെറ്റി മുത്തശ്ശി അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുരുവിള മുത്തശ്ശൻ എബിയുടെ തോളിൽ തട്ടി.
“എബി… നീ വലിയവീടിന്റെ അഭിമാനം കാത്തു. ഇനി നമുക്ക് വക്കീലിന്റെയും പത്മനാഭന്റെയും വേരറുക്കണം.”
ഹീര അങ്ങോട്ട് വന്നു. “എബി… അൻസി ചെയ്ത ഈ ക്രൂരതയുടെ തെളിവുകൾ റോമി എനിക്ക് നൽകി. ഇത് ഉപയോഗിച്ച് നമുക്ക് വക്കീലിന്റെ ലൈസൻസ് റദ്ദാക്കാം. അവർ ഇനി ഒരിക്കലും കോടതി കയറില്ല.”
