ഞാൻ മുറിയിൽ മുട്ടി. “എന്താ മമ്മി? ഞാൻ പറഞ്ഞില്ലേ വരുന്നില്ലെന്ന്!” മമ്മിയാണെന്ന് കരുതി അകത്തുനിന്ന് മറുപടി വന്നു.
“ടാ പട്ടി!”
ഞാൻ അവനെ അടിക്കില്ലെന്ന വിശ്വാസം ചെക്കനുണ്ട്. ഡോർ തുറന്ന് അവൻ വീണ്ടും ബെഡിലേക്ക് തന്നെ പോയി കിടന്നു. ടീഷർട്ടും ത്രീഫോർത്തുമാണ് വേഷം. ഞാൻ നേരെ കമ്പ്യൂട്ടറിന് മുന്നിലിരുന്നു. അവൻ കണ്ടു പകുതിയാക്കിയ ഏതോ ‘ജപ്പാൻ’ പടം പ്ലേ ആയി കിടക്കുന്നു. അത് ഓഫ് ചെയ്ത് ഞാൻ അവന് നേരെ തിരിഞ്ഞു.
“സണ്ണിക്കുട്ടാ… ദിവ്യയും നീയും തമ്മിൽ എന്താ പരിപാടി?” ഞാൻ മോണിറ്ററിൽ നോക്കിത്തന്നെ ചോദിച്ചു. അവന്റെ മുഖത്ത് നോക്കിയാൽ ചെക്കൻ പേടിക്കും, പിന്നെ സത്യം പറയില്ല.
“നീ അവളെ കണ്ടോ?” പേടിച്ചുള്ള മറുചോദ്യം.
“ടാ പട്ടി… എന്നെ മുന്നിലിട്ട് കൊടുത്തിട്ട് നീ എങ്ങോട്ടാ ഓടിയത്?”
“ടാ… പ്രിയ അങ്ങനെ പറഞ്ഞപ്പോൾ…”
“പ്രിയയോ?” ഞാൻ ഞെട്ടിക്കൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. ഇവിടെ വന്നിട്ട് ഇത്ര ദിവസമായിട്ടും ആ പേര് ഈ പട്ടിയുടെ വായിൽ നിന്ന് വന്നിട്ടില്ല!
എന്നെ നോക്കി ചിരിച്ച് സണ്ണി മെല്ലെ ബെഡിൽ നിന്നെഴുന്നേൽക്കാൻ നോക്കി. “ഓടിയാൽ നിന്നെ ഞാൻ കായലിൽ മുക്കും!” കട്ടിലിന്റെ വെളിയിലേക്ക് കാൽ വെച്ച അവനോട് ഞാൻ ഗൗരവത്തിൽ പറഞ്ഞു. എന്നിട്ട് ഡോർ അടച്ച് കുറ്റിയിട്ടു.
“വന്നിട്ട് കുറച്ചു ദിവസമായി. എന്നോട് ഒരു തവണ പോലും അവളുടെ കാര്യം പറഞ്ഞിട്ടില്ല. ഇന്ന് ദിവ്യയുടെ പേരും പറഞ്ഞ് നീ എന്നെ വിളിച്ചുകൊണ്ടുപോയി. എന്താടാ സത്യം?” അവന്റെ കൈയ്യിൽ മുറുക്കിപ്പിടിച്ച് ഞാൻ ചോദിച്ചു.

🔥🔥🔥🔥
❤️🔥
super story bro, pls continue
❤️
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
മുഴുവൻ എഡിറ്റ് ചെയ്തു അയച്ചിട്ടുണ്ട്.
ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌
മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ് ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.