Curious case edited version 1,2,3,4 [Willie Beamen] 108

 

“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ നിനക്ക് അറിയില്ല ദിവ്യ,” പ്രിയയുടെ വാക്കുകളിൽ പുച്ഛമായിരുന്നു.

 

“ശരിക്കും എബിയെ അറിയാത്തത് നിനക്കാണ്,” ദിവ്യ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കി.

 

“ഈഗോ തലയിൽ കൊണ്ടുനടക്കുന്ന ഒരുത്തൻ! എന്നോട് ഇഷ്ടം ഉണ്ടായിട്ടാണോ അവൻ നടന്നത്? ക്ലാസ്സിലെ ടോപ്പർ നിഖിലിന്റെ പെണ്ണിനെ സ്വന്തമാക്കാനൊരു മോഹം, അത്രയേ ഉള്ളൂ. സിവിൽ സർവീസ് കഴിഞ്ഞ് നിഖിൽ ഇപ്പോൾ വരും. ഞാനോ, ഒരു പലിശക്കാരന്റെ ഭാര്യ! ഞാൻ അവനെ വെറുതെ വിടില്ല. വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോന്റെ ഭാര്യ ഒരു വേശ്യയായിരിക്കും!” പകയോടെ പ്രിയ പറയുന്നത് കേട്ട് ദിവ്യ ശരിക്കും വിറച്ചുപോയി.

 

കോളേജിൽ വെച്ച് എബിയെ കണ്ടപ്പോൾ പ്രിയ കാണിച്ച ആ അനുരാഗം വെറുമൊരു മുഖമൂടിയായിരുന്നു എന്ന് ദിവ്യയ്ക്ക് അപ്പോഴാണ് മനസ്സിലായത്. “നിന്നെ വിശ്വസിച്ചതാണ് തെറ്റ്, നീ എന്റേതെന്ന് തോന്നിയതാണ് ഏറ്റവും വലിയ തെറ്റ്,” പ്രിയ സ്വയം പിറുപിറുത്തു കൊണ്ടിരുന്നു..

 

——————————————————————

വൈകുന്നേരം, പള്ളി ഗ്രൗണ്ടിൽ

 

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തി ഒന്ന് ഉറങ്ങി എഴുന്നേറ്റു. പുതിയ കോളേജിൽ കുറച്ച് കൂട്ടുകാരെ സണ്ണി സെറ്റാക്കി തരാമെന്ന് ഏറ്റിട്ടുണ്ട്. ഉണ്ണിയെ കൂടെ കൂട്ടാൻ നോക്കിയെങ്കിലും പല്ലവി ചേച്ചി വിട്ടില്ല. ഞാൻ ചേട്ടന്റെ ബൈക്കുമായി പള്ളി ഗ്രൗണ്ടിലേക്ക് തിരിച്ചു.

 

ഞങ്ങളുടെ നാട്ടിൽ ജാതിമത ഭേദമന്യേ എല്ലാവരും ഒത്തുചേരുന്ന സ്ഥലമാണ് പള്ളി ഗ്രൗണ്ട്. ക്രിക്കറ്റും ഫുട്ബോളും വോളിബോളുമൊക്കെ അവിടെ നടക്കും. ഗ്രൗണ്ടിലെ പല നിർമ്മാണ പ്രവർത്തനങ്ങളും നാട്ടുകാർ എതിർത്തതുകൊണ്ട് പള്ളിക്ക് അവിടെ പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കേരള ടീമിലെ പല പ്രമുഖരും കളി പഠിച്ച മണ്ണാണത്.

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *