Curious case edited version 1,2,3,4 [Willie Beamen] 108

 

മമ്മി പോയ പുറകെ ഗേറ്റ് അടയ്ക്കാൻ വന്ന സണ്ണിയാണ് ഗേറ്റിൽ നിൽക്കുന്ന മൂവർസംഘത്തെ കണ്ടത്. “ആഹാ… തല്ലുകൊള്ളികൾ ഒന്നിച്ചാണല്ലോ! എന്താടാ?” സണ്ണി വലിയ വായിൽ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

 

“എബി ചേട്ടൻ ഒക്കെയല്ലേ?” അലക്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“അവനെന്താ… അവൻ ഇപ്പോൾ കിടന്നുറങ്ങുകയായിരിക്കും!” സണ്ണി അത്ര കാര്യമാക്കിയില്ല. ഇവന്മാരുടെ വരവ് എന്തിനാണെന്ന് അവന് ഏകദേശം ഐഡിയ കിട്ടിയിട്ടുണ്ട്.

 

“അതല്ല ചേട്ടാ…” ടിറ്റോ എന്തോ പറയാൻ തുടങ്ങിയതും സണ്ണി തടഞ്ഞു.

 

“നീയൊക്കെ പോയി നിന്റെ പണി നോക്ക്. അവന്റെ കാര്യത്തിൽ അനാവശ്യ ടെൻഷൻ വേണ്ട.” സണ്ണി ഗേറ്റിൽ പിടിച്ചുകൊണ്ട് മൂന്നുപേരെയും നോക്കി. ‘ഇറങ്ങിപ്പോടാ മൈരുകളേ’ എന്നൊരു ലൈൻ ആ നോട്ടത്തിലുണ്ടായിരുന്നു.

 

ഷാഹിർ വിടാൻ ഭാവമില്ലായിരുന്നു. അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു: “ശരിക്കും എബി ചേട്ടൻ ആരാ?”

 

സണ്ണി ഒന്ന് പുച്ഛിച്ചു ചിരിച്ചു. “ഇന്നത്തെ തല്ലിന്റെ പുറത്താണ് മക്കൾ അവനെപ്പറ്റി അറിയാൻ വന്നതെന്ന് എനിക്ക് മനസ്സിലായി. ടിറ്റോ… നിന്നെ തല്ലിയതുകൊണ്ടല്ല, ഉണ്ണിയെ തൊട്ടതുകൊണ്ടുമല്ല ഇന്ന് കോളേജിൽ നടന്നത്. അത് പഴയൊരു കണക്ക് തീർക്കാനായിരുന്നു.”

 

തങ്ങൾക്ക് വേണ്ടിയല്ല എബി തല്ലിയത് എന്ന് കേട്ടപ്പോൾ ടിറ്റോയ്ക്കും സംഘത്തിനും ചെറിയൊരു വിഷമം തോന്നി. സണ്ണി ഗേറ്റ് അടച്ചെങ്കിലും പിന്നെ എന്തോ ആലോചിച്ച് അവരെ അകത്തേക്ക് വിളിച്ചു.

 

“കേറി വാ…” ഷാഹിറിന്റെ തോളിൽ കയ്യിട്ട് സണ്ണി നടന്നു. സണ്ണിയുടെ മുറിയിൽ ബെഡിൽ ടിറ്റോയും സംഘവും ഇരുന്നു. സണ്ണി കമ്പ്യൂട്ടറിന് മുന്നിലെ കസേരയിലും.

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *