Curious case edited version 1,2,3,4 [Willie Beamen] 108

 

“അവൻ ആരോടും പ്രശ്നം ഉണ്ടാക്കും! ഈ നാട് ഭരിക്കുന്നത് നിങ്ങളുടെ പാർട്ടിയല്ലേ? എന്റെ മോനെ തല്ലിയവനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്ക് പറ്റില്ലേ?” മയൂരി ഭർത്താവിനോട് തട്ടിക്കയറി.

 

“മയൂരി പ്ലീസ്! ഇത് എന്റെ കയ്യിൽ നിൽക്കുന്ന കേസല്ല.”

 

“നാണമില്ലേ മനുഷ്യ!”

 

രാജ്‌മോഹൻ ദേഷ്യം നിയന്ത്രിച്ച് കണ്ണുകൾ അടച്ചു. “അവൻ ഹാരിസിന്റെ മകനാണ്…” അയാളുടെ ശബ്ദത്തിൽ ഒരു പതർച്ചയുണ്ടായിരുന്നു.

 

“ഹാരിസ് ഇപ്പോൾ പോലീസല്ലല്ലോ, നിങ്ങൾക്ക് ഇപ്പോഴും അയാളെ പേടിയാണോ?” മയൂരി പുച്ഛിച്ചു.

 

“ആ പയ്യൻ… ഹാരിസിനേക്കാൾ അപകടകാരിയാണ്. ഭരതനെയൊക്കെ ഇതിനായി വിളിച്ചേക്കരുത്. ഹാരിസിന്റെ വീട്ടിൽ കയറാൻ നോക്കിയ രണ്ട് പേർ ഇപ്പോൾ ആശുപത്രിയിലാണ്!” രാജ്‌മോഹൻ വെളിപ്പെടുത്തി.

 

അത് കേട്ട് മയൂരി വിറച്ചുപോയി. നെൽസൺ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. തന്റെ എതിരാളി താൻ വിചാരിച്ചതിലും വലിയൊരു മലയാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.

 

“സ്വന്തം കെട്ടിയോനെ കൊല്ലാൻ കൂടെ നിന്നത് ഈ അധികാരം എന്റെ കൈയിൽ വരാനാണ്! ഒരു പിഞ്ചു പയ്യനെ ഒതുക്കാൻ നിനക്ക് കഴിയില്ലേ? ഓഫീസ് ബോയിയിൽ നിന്ന് ജില്ലാ സെക്രട്ടറിയാകാൻ ഈ മയൂരി കഷ്ടപ്പെട്ട പോലെ നീ ആരുടെ മുന്നിലും കുനിഞ്ഞിട്ടില്ലല്ലോ!”

 

രാജ്‌മോഹനെ പുച്ഛിച്ചു തള്ളി മയൂരി മുറിയിലേക്ക് പോയി. അവളുടെ വാക്കുകൾ രാജ്‌മോഹന്റെ നെഞ്ചിൽ തറച്ചു. ഒരേസമയം രോഷവും നാണക്കേടും കൊണ്ട് അയാൾ തല താഴ്ത്തി പുറത്തേക്ക് നടന്നു. മുകളിൽ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അയാൾ കാറിൽ കയറി ദൂരേക്ക് പോയി.

The Author

Willie Beamen

www.kkstories.com

11 Comments

Add a Comment
  1. 🔥🔥🔥🔥

    1. ❤️‍🔥

  2. super story bro, pls continue

    1. ❤️

  3. എന്തൊരു സ്പീഡാണ് ബ്രൊ
    ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ്‌ ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
    എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും

    1. ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.

  4. കിടുംബൻ

    നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.

    1. മുഴുവൻ എഡിറ്റ്‌ ചെയ്തു അയച്ചിട്ടുണ്ട്.

      1. കിടുംബൻ

        ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️

  5. Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌

    1. മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ്‌ ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *